"ടാബ്രിസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 114:
പാശ്ചാത്യ -പൗരസ്ത്യ ദേശങ്ങൾക്കിടയിലെ പ്രധാന വാണിജ്യപാതയിലുള്ള ടാബ്രിസിന്റെ സ്ഥാനം ശതകങ്ങൾക്കു മുമ്പുതന്നെ ഒരു പ്രമുഖ വ്യാപാര - വാണിജ്യ കേന്ദ്രമെന്ന പദവി ഇതിന് നേടിക്കൊടുത്തു. വൻഭൂകമ്പങ്ങൾ പലതവണ ഇവിടെ കനത്ത നാശനഷ്ടങ്ങൾ വിതച്ചിട്ടുണ്ട്.
 
ടെഹ്റാനും റഷ്യൻ നഗരങ്ങളുമായി ടാബ്രിസിനെ റോഡുമാർഗംറോഡുമാർഗ്ഗം ബന്ധിപ്പിച്ചിരിക്കുന്നു. 15- ആം നൂറ്റാണ്ടിൽ സ്ഥാപിച്ച ''ബ്ലൂ മോസ്ക്'', ടാബ്രിസ് സർവകലാശാല (1949) എന്നിവയാണ് ഇവിടത്തെ പ്രധാന ആകർഷണ കേന്ദ്രങ്ങൾ.
 
== ചരിത്രം ==
 
മൂന്നാം [[നൂറ്റാണ്ട്|നൂറ്റാണ്ടിൽ]] ടാബ്രിസ് അർമീനിയൻ രാജാവ് ടിറിഡേറ്റ്സ് III-ന്റെ തലസ്ഥാനമായിരുന്നു. പിൽക്കാലത്ത് ഒരു ഭൂകമ്പത്തിലുണ്ടായ നാശത്തിനുശേഷം 8-ആം നൂറ്റാണ്ടിൽ ഇവിടെ പുനർനിർമാണംപുനർനിർമ്മാണം നടന്നതായി വിശ്വസിക്കപ്പെടുന്നു. 1029-ഓടെ ഇവിടം ഓഗസ് [[തുർക്കി|തുർക്കികൾ]] കീഴടക്കിയിരുന്നു. 1054-ഓടെ സെൽജൂക് തുർക്കികളുടെ അധീനതയിലായി. 13-ആം നൂറ്റാണ്ടിൽ [[മംഗോളിയ|മംഗോളിയൻ]] ആക്രമണമുണ്ടാവുകയും മംഗോൾ ഭരണാധിപനായിരുന്ന ഗസൻ ഖാൻ ഇവിടം തന്റെ തലസ്ഥാനമാക്കി മാറ്റുകയും ചെയ്തു. 14-ആം നൂറ്റാണ്ടിന്റെ ഒടുവിൽ [[തിമൂർ]] ഇവിടെ ആക്രമണം നടത്തി (1392) തന്റെ സാമ്രാജ്യ തലസ്ഥാനമാക്കി. ഇറാനിലെ സഫാവിദ് വംശത്തിലെ ഷാ ഇസ്മാഈൽ 1501-ൽ ടാബ്രിസ് അദ്ദേഹത്തിന്റെ തലസ്ഥാനമാക്കി മാറ്റി. ഓട്ടോമാൻ തുർക്കികൾ 1514-ലും തുടർന്നു പല തവണയും ഈ പ്രദേശം കീഴടക്കിയിരുന്നു. 1585 മുതൽ 1603 വരെ ഈ നഗരം ഓട്ടോമാൻ തുർക്കികളുടെ അധീനതയിലായിരുന്നു. 1618-ൽ ഇത് പേർഷ്യയുടെ ഭാഗമായിത്തീർന്നു. 17-ആം നൂറ്റാണ്ടോടെ ടാബ്രിസ് ഒരു പ്രധാന വാണിജ്യകേന്ദ്രമായി മാറി. ടാബ്രിസ് കേന്ദ്രീകരിച്ച് തുർക്കി, [[റഷ്യ]], [[ഏഷ്യ|മദ്ധ്യേഷ്യ]], [[ഇന്ത്യ]] തുടങ്ങിയ പ്രദേശങ്ങളുമായുള്ള വാണിജ്യബന്ധം നിലനിന്നിരുന്നു. ഓട്ടോമാൻ തുർക്കികൾ 1724 മുതൽ 30 വരെ വീണ്ടും ഈ പ്രദേശം കയ്യടക്കി വച്ചു. 1827 --- 28-ൽ ടാബ്രിസ് റഷ്യയുടെ അധീശത്വത്തിൻ കീഴിലായി. 20-ആം നൂറ്റാണ്ടിന്റെ ആദ്യഘട്ടത്തിൽ പേർഷ്യയിൽ ഭരണഘടനാനുസൃത ഗവൺമെന്റുണ്ടാക്കാനുള്ള പരിശ്രമത്തിൽ ടാബ്രിസ് ജനതയും പങ്കുവഹിച്ചു.
 
ഒന്നാം ലോകയുദ്ധകാലത്ത് 1915 ജനു.-ൽ തുർക്കികൾ ടാബ്രിസ് കയ്യടക്കിയെങ്കിലും ഏതാനും ദിവസങ്ങൾക്കുശേഷം ഇവിടെ റഷ്യ ആധിപത്യമുറപ്പിച്ചു. 1918 ജൂണിൽ തുർക്കികൾ നഗരം തിരിച്ചുപിടിക്കുകയും നാലു മാസങ്ങൾക്കുശേഷം നിരായുധീകരണ ഉടമ്പടി ഒപ്പുവയ്ക്കുന്നതുവരെ കൈവശം വയ്ക്കുകയും ചെയ്തു. രണ്ടാം ലോകയുദ്ധാനന്തരം ഇടതുപക്ഷ ട്യൂഡെ പാർട്ടി ഇവിടെ വിപ്ലവം സംഘടിപ്പിച്ചു. സോവിയറ്റ് യൂണിയന്റെ പിന്തുണയോടെ 1946-ൽ കുറച്ചുകാലം ഇവിടെ ട്യൂഡെ ഗവൺമെന്റ് ഭരണം നടത്തി.
"https://ml.wikipedia.org/wiki/ടാബ്രിസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്