"ടാനിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 41 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q187607 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
 
വരി 9:
# സംയോജിത ടാനിനുകൾ (condensed tannins) ആകട്ടെ ഫ്ളേവനോളുകളുടെ പോളിമറുകളാണ്. ഇവ ജലവിശ്ലേഷണ വിധേയമല്ല.
 
ടാനിൻ അടങ്ങുന്ന ലായനികളിൽ കുതിർത്തു പതം വരുത്തിയാണ് മൃഗചർമം സംസ്കരിക്കുന്നത്. തോലിലെ മാംസ്യവുമായി ടാനിൻ പ്രതിപ്രവർത്തിക്കുമ്പോൾ അലേയവും ചീയാത്തതും വഴങ്ങുന്നതുമായ പദാർഥമായി അതു മാറുന്നു. ലായനികളിൽ നിന്നു മാംസ്യവും ആൽക്കലോയിഡുകളും വേർതിരിക്കുവാനും ടാനിനുകൾ ഉപകരിക്കുന്നു. ഫെറിക് (ഇരുമ്പ്) ലവണങ്ങളുമായി ചേരുമ്പോൾ നീല കലർന്ന കറുപ്പു നിറം ലഭിക്കുന്നതിനാൽ മഷി നിർമാണത്തിനുംനിർമ്മാണത്തിനും ടാനിൻ ഉപയോഗിക്കുന്നുണ്ട്. [[കടലാസ്|കടലാസിലും]] തുണിയിലും പശപിടിപ്പിക്കുന്നതിനുള്ള ഉപാധിയായും തുണികൾ ചായം പിടിപ്പിക്കുമ്പോൾ വർണബന്ധകമായും ഇതിനുപയോഗമുണ്ട്. ശരീരധാതുക്കളെ സങ്കോചിപ്പിക്കാനുള്ള (astringent) കഴിവുള്ളതിനാൽ രക്തസ്രാവം തടയുന്ന ലേപനങ്ങൾ നിർമിക്കാൻനിർമ്മിക്കാൻ ഉപയോഗിക്കാറുണ്ട്. ടാനിൻ തീപ്പൊള്ളലിനും ഔഷധമാണ്. പൊള്ളലേറ്റ ചർമത്തിലെ മാംസ്യത്തെ അഴുകാത്തതും കട്ടിയുള്ളതുമാക്കി മാറ്റുന്നതിനാൽ ചർമത്തിനടിയിലായി പുതിയ ശരീരകലകൾക്കു വളരുവാൻ സാധിക്കും.
 
ബീച്ച്, ബർച്ച്, [[കണ്ടൽക്കാട്|കണ്ടൽ വൃക്ഷങ്ങൾ]] (Rhizophora), [[അക്കേഷ്യ]] (Wattle), ഹെംലോക്ക് (Tsuga), ചെസ്നട്ട്, താന്നി, കടുക്കമരം, ചേരുമരം, [[തേയില]] എന്നിവയിലെല്ലാം ടാനിൻ അടങ്ങിയിട്ടുണ്ട്. ഊറയ്ക്കിടുന്നതിന് ചില സംശ്ലേഷിത രാസവസ്തുക്കൾ ഉപയോഗിച്ചു തുടങ്ങിയതോടെ വൃക്ഷങ്ങളിൽ നിന്നുള്ള ടാനിൻ ശേഖരണം വളരെ കുറഞ്ഞിട്ടുണ്ട്.
"https://ml.wikipedia.org/wiki/ടാനിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്