"ജൈവാധിനിവേശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
(ചെ.)
യന്ത്രം - അക്ഷരപിശകുകൾ
(+)
(ചെ.) (യന്ത്രം - അക്ഷരപിശകുകൾ)
ഇത്തരം ഇറക്കുമതികളുടെത്തന്നെ ഭാഗമായി സൂക്ഷ്മജീവികളുടേയും ഷഡ്പദങ്ങൾ, ചെള്ളുകൾ തുടങ്ങിയ ആശ്രിതജീവികളുടേയും കളകൾ എന്നു വിളിക്കാവുന്ന സസ്യങ്ങളുടേയും ആഗമനം ഉണ്ടായിട്ടുണ്ടു്. ചില സ്പീഷീസുകൾ തുടക്കത്തിൽ കൃഷിയും ഉല്പാദനവും ലാക്കാക്കി എത്തിപ്പെട്ടുവെങ്കിലും പിന്നീട് ലാഭകരമായ ഒരു വിള എന്ന നിലയിൽ അവയ്ക്കു പ്രാധാന്യം നശിക്കുകയും പാഴിനങ്ങളായി മാറുകയും ചെയ്തിട്ടുണ്ടു്. ഇത്തരത്തിൽ ആഫ്രിക്കയിൽ നിന്നും എത്തിപ്പെട്ടതാണു് [[കമ്യൂണിസ്റ്റ് പച്ച]] എന്നു കരുതപ്പെടുന്നു.<ref name="manoramaonline-ക">{{cite news|title=പച്ചയെല്ലാം പച്ചയല്ല|url=http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=18209415&tabId=21&BV_ID=@@@|accessdate=10 ജനുവരി 2015|work=മലയാള മനോരമ|date=10 ജനുവരി 2015|archiveurl=http://web.archive.org/web/20150110135927/http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=18209415&tabId=21&BV_ID=@@@|archivedate=2015-01-10}}</ref>
 
കൃഷിയോ ഉല്പാദനമോ ലക്ഷ്യമാക്കാതെ, മനുഷ്യൻ ബോധപൂർവ്വമല്ലാതെത്തന്നെ കൊണ്ടുവന്നു് ഇവിടെയെത്തി അനുകൂലസാഹചര്യങ്ങൾ മുതലാക്കി തഴച്ചുവളരുന്ന സ്പീഷീസുകളുടെ ആധിക്യം തുടങ്ങിയതു് ഈ അടുത്ത കാലത്താണു്. വൻതോതിലുള്ള കാർഷികോൽപ്പന്നങ്ങളുടെ ഇറക്കുമതിയാണു് ഈ വർദ്ധിച്ച നിരക്കിനു കാരണം. കേരള വനഗവേഷണകേന്ദ്രത്തിന്റെ നിരീക്ഷണപ്രകാരം, ഇപ്പോൾ കേരളത്തിലെ തനതു ജൈവവ്യവസ്ഥയ്ക്കു് ഭീഷണിയായിക്കൊണ്ടിരിക്കുന്ന അധിനിവേശസസ്യങ്ങളിൽ നാൽപ്പതു ശതമാനവും ഇത്തരത്തിൽ തെക്കേ അമേരിക്കയിൽ നിന്നും എത്തിപ്പെട്ടവയാണു്.<ref name="KFRI-Hindu"> http://www.thehindu.com/news/states/kerala/article3472447.ece</ref> ലാറ്റിൻ അമേരിക്ക, മലേഷ്യ, ഇന്തോനേഷ്യ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നു് ഇറക്കുമതി ചെയ്യപ്പെടുന്ന മരത്തടികൾ, ഫർണീച്ചർ, വിവിധ രാജ്യങ്ങളീൽ നിന്നു് എത്തിപ്പെടുന്ന ഭക്ഷ്യധാന്യങ്ങൾ തുടങ്ങിയവ ഇത്തരം അതിഥി സ്പീഷീസുകളിൽ പെടുന്നു. കൂടാതെ, ആളുകൾ ചില്ലറയായോ മൊത്തമായോ ഇറക്കുമതി ചെയ്യുന്ന അലങ്കാരസസ്യങ്ങൾ, അലങ്കാരമത്സ്യങ്ങൾ, വളർത്തുമൃഗങ്ങൾ ഇവയെല്ലാം യോജിച്ച പരിതസ്ഥിതികളിൽപരിതഃസ്ഥിതികളിൽ നിയന്ത്രിതസാഹചര്യങ്ങളിൽ നിന്നും രക്ഷപ്പെട്ട് വന്യമായ ജീവവ്യാപനം തുടരാൻ കഴിവുള്ളവയാണു്.
 
===സസ്യ ഇനങ്ങൾ===
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2282667" എന്ന താളിൽനിന്ന് ശേഖരിച്ചത്