"ജെ.ഡി. തോട്ടാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 84:
 
==ജീവിതരേഖ==
ദേവസ്യ - റോസ് ദമ്പതിമാരുടെ മകനായി 1922 [[ഫെബ്രുവരി 23]]ന് [[തൃശൂർ ജില്ല|തൃശൂർ ജില്ലയിലെ]] [[ഇരിഞ്ഞാലക്കുട|ഇരിഞ്ഞാലക്കുടയിൽ]] [[ജനനം|ജനിച്ചു]]. 1946ൽ [[മൈസൂരു|മൈസൂറിലുള്ള]] നവജ്യോതി സ്റ്റുഡിയോയിൽ ചേർന്നു പരിശീലനം നേടി. ഇദ്ദേഹം ആദ്യമായി സവിധാനം നിർവഹിച്ച മലയാള ചിത്രം [[കൂടപ്പിറപ്പ്]] ആണ്. [[ചതുരംഗം (1959-ലെ ചലച്ചിത്രം)|ചതുരംഗം]], [[സ്ത്രീഹൃദയം]], [[കല്യാണഫോട്ടോ]], സർപ്പക്കാട്, അനാഥ, വിവാഹം സ്വർഗ്ഗത്തിൽ തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്തു. കൂടാതെ [[ചതുരംഗം (1959-ലെ ചലച്ചിത്രം)|ചതുരംഗം]], [[സ്ത്രീഹൃദയം]] തുടങ്ങി പല ചിത്രങ്ങളുടെയും നിർമാണത്തിൽനിർമ്മാണത്തിൽ പങ്കാളിയായിരുന്നു. സാറാക്കുട്ടിയാണു ഭാര്യ.<ref>[http://malayalasangeetham.info/displayProfile.php?category=director&artist=JD%20Thottan മലയാളസംഗീതം ഇന്റർനെറ്റ് ഡേറ്റാബേസിൽ നിന്ന്] ജെ.ഡി തോട്ടാൻ</ref>[[1997]] [[സെപ്റ്റംബർ 23]]ന് ജെ.ഡി. തോട്ടാൻ അന്തരിച്ചു.
 
==ചലച്ചിത്ര പ്രവർത്തനം==
വരി 92:
1956ൽ അഞ്ചു മലയാളചിത്രങ്ങളായിരുന്നു കേരളത്തിൽ റിലീസ് ചെയ്തത്. അതിലൊന്നായിരുന്നു ‘കൂടപ്പിറപ്പ്’. (‘[[അവരുണരുന്നു]]’, ‘[[ആത്മാർപ്പണം]]’, ‘[[മന്ത്രവാദി (ചലച്ചിത്രം)|മന്ത്രവാദി]]’, ‘[[രാരിച്ചൻ എന്ന പൗരൻ]]’ എന്നിവയായിരുന്നു മറ്റു ചിത്രങ്ങൾ. തോട്ടാന്റെ കന്നിച്ചിത്രമായ [[കൂടപ്പിറപ്പ്]] ബോക്സോഫിസ് തകർത്തുമുന്നേറി.<ref name="thottaan"/>
 
പുതുമുഖങ്ങളെ കണ്ടെത്തുന്നതിലുള്ള വൈഭവം പിൽക്കാലത്തും തോട്ടാൻ പ്രദർശിപ്പിച്ചിട്ടുണ്ട്. പ്രദർശനവിജയം നേടിയതിനോടൊപ്പം ഇദ്ദേഹത്തിന്റെ പ്രഥമചിത്രം പുരസ്കാരങ്ങളും നേടുകയുണ്ടായി. തോട്ടാൻ സംവിധാനം നിർവഹിച്ച സാമൂഹ്യപ്രസക്തിയുള്ള രണ്ടാമത്തെ ചിത്രമായ [[ചതുരംഗം (1959-ലെ ചലച്ചിത്രം)|ചതുരംഗം]] ജനശ്രദ്ധ ആകർഷിക്കുകയും റീജിയണൽ മെറിറ്റ് സർട്ടിഫിക്കറ്റ് നേടുകയും ചെയ്തു. [[സ്ത്രീഹൃദയം|സ്ത്രീഹൃദയവും]] [[ചതുരംഗം (1959-ലെ ചലച്ചിത്രം)|ചതുരംഗവും]] പുറത്തുവന്നതോടെ സിനിമാരംഗത്ത് നല്ലൊരു സംവിധായകനെന്ന പദവി തോട്ടാന് നേടാൻ കഴിഞ്ഞു. സംവിധായകനും നിർമാതാവുമായ പി.സുബ്രഹ്മണ്യത്തിനോടൊപ്പം കുറച്ചുകാലം മെരിലാൻഡ് സ്റ്റുഡിയോയിൽ പ്രവർത്തിച്ചു. 1963ൽ പ്രശസ്ത നടൻ [[രാജ്കുമാർ (കന്നട നടൻ)|രാജ്കുമാറിനെ]] നായകനാക്കി '''കന്യാരത്നം''' എന്ന [[കന്നഡ]] ചിത്രം സംവിധാനം ചെയ്തു. [[രാജ്കുമാർ (കന്നട നടൻ)|രാജ്കുമാർ]] ആദ്യമായി സാമൂഹ്യ പ്രസക്തിയുള്ള ഒരു കഥാചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത് കന്യാരത്നത്തിലാണ്. [[കർണ്ണാടകം|കർണ്ണാടകത്തിൽ]] നൂറുദിവസത്തിലധികം തിയേറ്ററുകൾ നിറഞ്ഞോടിയ ഒരു ചിത്രമായിരുന്നു അത്.<ref name="thottaan"/> തുടർന്ന് കല്യാണഫോട്ടോ, സർപ്പക്കാട്, അനാഥ, വിവാഹം സ്വർഗത്തിൽ, വിവാഹസമ്മാനം, ഓമന, ചെക്ക്പോസ്റ്റ് തുടങ്ങിയ ചിത്രങ്ങളും സംവിധാനം ചെയ്തു. ആകെ പതിനേഴ് ചിത്രങ്ങളാണ് തോട്ടാൻ സംവിധാനം ചെയ്തിട്ടുള്ളത്. പ്രമേയപരമായി ഏറെ സവിശേഷത പുലർത്തിയ, [[എം.ടി. വാസുദേവൻ നായർ]] [[തിരക്കഥ|തിരക്കഥയും]] സംഭാഷണവും എഴുതിയ [[അതിർത്തികൾ (ചലച്ചിത്രം)|അതിർത്തികളാണ്]] ഇദ്ദേഹം നിർമാണവുംനിർമ്മാണവും സംവിധാനവും നിർവഹിച്ച അവസാന ചിത്രം.
 
==സംവിധാനംചെയ്ത ചിത്രങ്ങൾ==
"https://ml.wikipedia.org/wiki/ജെ.ഡി._തോട്ടാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്