"ജൂതവിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 4:
 
==ഗ്രെക്കോ-റോമൻ ലോകം==
ക്രൈസ്തവലോകത്തെ യഹൂദവിരോധം പുരാതനകാലത്തെ മനോഭാവങ്ങളുടെ പിന്തുടർച്ചയാണെന്നു തെളിയിക്കാനും ക്രിസ്തീയതയുടെ ഉത്തരവാദിത്വംഉത്തരവാദിത്തം ലഘൂകരിക്കാനും ശ്രമിക്കുന്നവർ, യഹൂദമതത്തെ "കാടൻ അന്ധവിശ്വാസം" എന്നു വിശേഷിപ്പിച്ച റോമൻ സെനറ്റർ സിസറോയുടെ അഭിപ്രായം എടുത്തുകാട്ടാറുണ്ട്. ഗ്രെക്കോ-റോമൻ സമൂഹങ്ങളിൽ [[യഹൂദർ]] പരിഹാസത്തിനും വിമർശനത്തിനും ഇരകളായിരുന്നു. റോമിലെ ഹാസ്യലേഖകർ, യഹൂദരുടെ പരിച്ഛേദന കർമ്മത്തെ ഏറെ പരിഹസിക്കുകയും ചെയ്തിരുന്നു. സാബത്താചരണത്തെ ചിലർ അലസതയായി ചിത്രീകരിച്ചു. അതേസമയം, ഒരു പുരാതനജനത എന്ന നിലയിൽ യഹൂദർ ബഹുമാനിക്കപ്പെടുകയും ദാർശനികരും ജ്ഞാനികളുമായി എണ്ണപ്പെടുകയും ചെയ്തിരുന്നു. അതിനാൽ പൗരാണികകാലത്ത് യഹൂദേതരജനതകൾക്ക് യഹൂദരോടുണ്ടായിരുന്ന മനോഭാവത്തിന്റെ ലഭ്യമായ ചിത്രം സമ്മിശ്രമാണ്.<ref name "oxford"/>
==ആദിമക്രിസ്തീയത==
വരി 12:
 
==സഭാപിതാക്കന്മാർ==
ക്രിസ്തീയചിന്തയുടേയും പാരമ്പര്യങ്ങളുടേയും വികാസത്തിൽ നിർണ്ണായകമായ പങ്കുവഹിച്ച ആദ്യകാലസഭാപിതാക്കന്മാർ ക്രിസ്തുമതത്തിന്റെ യഹൂദപശ്ചാത്തലം ഏറ്റുപറഞ്ഞങ്കിലും, അവരിൽ പലരും യഹൂദജനതയെ ശത്രുതയോടെയാണ് വീക്ഷിച്ചത്. [[രക്തസാക്ഷി ജസ്റ്റിൻ]] (പൊതുവർഷം 103-165), [[തെർത്തുല്യൻ]](160- 220), [[അംബ്രോസ്]] (338-397), [[യോഹന്നാൻ ക്രിസോസ്തമസ്]] (347-407) തുടങ്ങിയ പ്രഗത്ഭപ്രഗല്ഭ സഭാചിന്തകർ യഹൂദവിരുദ്ധത പ്രകടിപ്പിച്ചവരാണ്. സഭാപിതാക്കന്മാരിൽ മിക്കവാറും എല്ലാവരും തന്നെ "യഹൂദർക്കെതിരെ" എന്ന പേരിൽ ഒരോ രചന ചമച്ചു. ക്രിസ്തീയചിന്തകൻ എന്ന നിലയിൽ അംഗീകാരം ലഭിക്കാൻ അത്തരമൊരു രചന എഴുതിയേ മതിയാവൂ എന്ന നില സ്ഥിതി തന്നെ ഉണ്ടായിരുന്നതായി ചാൾസ് ഫ്രീമാൻ(പുറങ്ങൾ 132-33) പറയുന്നു.<ref name = "closing"/>
 
ക്രി.വ. 386-87-ൽ നടത്തിയ ചില പ്രസംഗങ്ങളിൽ [[യോഹന്നാൻ ക്രിസോസ്തമസ്]], യഹൂദമതവുമായി ബന്ധം പുലർത്തുകയും യഹൂദരീതികൾ പിന്തുടരുകയും ചെയ്യുന്ന ക്രിസ്ത്യാനികളേയും യഹൂദസമുദായത്തെ തന്നെയും നിശിതമായി വിമർശിച്ചു. ആ പ്രസംഗങ്ങളിൽ അദ്ദേഹം, തന്റെ വേദജ്ഞാനവും വാക്‌ചാതുരിയും വാദസാമർത്ഥ്യവും മുഴുവനായി, യഹൂദമതത്തേയും സമുദായത്തേയും കരിതേച്ചു കാണിക്കുന്നതിന് ഉപയോഗിച്ചു. [[യേശു|യേശുവിന്റെ]] [[രക്തം]] ചൊരിഞ്ഞവരുമായി സഹവസിക്കുന്നവർക്ക്, യേശുവിന്റെ രക്തബലിയായ [[വിശുദ്ധ കുർബാന|വിശുദ്ധ കുർബ്ബാനയിൽ]] എങ്ങനെ പങ്കെടുക്കാനാകുമെന്ന് അദ്ദേഹം ചോദിച്ചു. യഹൂദരുരെ ക്രിസോസ്തം നായ്ക്കളോടുപമിച്ചു. "അവരുടെ ആഘോഷങ്ങൾ വിഷയാസക്തിയുടേയും വൈകൃതങ്ങളുടേയും പ്രകടനങ്ങളും സിനഗോഗുകൾ വേശ്യാലയങ്ങൾക്കു സമവുമാണ്. ലോകത്തിനു മുഴുവൻ ഭീഷണി ഉയർത്തുന്ന മഹാമാരിയായി അവരെ കണക്കാക്കേണ്ടതാണ്." [[ഗ്രീക്ക്]] ഭാഷയിൽ നിർവഹിക്കപ്പെട്ട ഈ പ്രഭാഷണങ്ങൾ അവയുടെ ശക്തിയും ആകർഷണീയതയും മൂലം ലത്തീനിലേയ്ക്ക് പരിഭാഷപ്പെടുത്തപ്പെട്ടു. അങ്ങനെ, അവയിലെ ആശയങ്ങൾ പൗരസ്ത്യസഭയിലെ എന്ന പോലെ പാശ്ചാത്യസഭയിലേയും യഹൂദവിരുദ്ധതയുടെ അടിസ്ഥാനപാഠങ്ങളിൽ പെട്ടു.<ref name = "closing"/>
വരി 49:
മതത്തിനു പകരം മാനവീയതക്കു പ്രാധാന്യം കല്പിച്ച [[നവോത്ഥാന കാലം‌|യൂറോപ്യൻ നവോത്ഥാനവും]] അതിനെ തുടർന്ന് [[മാർട്ടിൻ ലൂഥർ|ലൂഥറിന്റേയും]] [[ജോൺ കാൽവിൻ|കാൽവിന്റെയും]] മറ്റും നേതൃത്വത്തിൽ നടന്ന പാശ്ചാത്യക്രിസ്തീയതയുടെ നവീകരണവും ഭിന്നിപ്പും സാമൂഹ്യരാഷ്ട്രീയമേഖലകളിൽ വരുത്തിയ മാറ്റം, യഹൂദരുടെ പിൽക്കാലങ്ങളിലെ വിമോചനത്തിനു വഴിയൊരുക്കി. എന്നാൽ അവയൊന്നും യഹൂദർക്കനുകൂലമായ തുരന്തഫലങ്ങളൊന്നും ഉളവാക്കിയില്ല. നവീകർത്താക്കൾ പൊതുവേ, പ്രത്യേകിച്ച് ലൂഥർ, യഹൂദർക്കു നേരേ തീരെ മയമില്ലാത്ത സമീപനമാണ് പിന്തുടർന്നത്.
 
ക്രിസ്തീയതയ്ക്കു തങ്ങൾ നൽകിയ പുതിയ മുഖം യഹൂദരെ പെട്ടന്ന്പെട്ടെന്ന് ആകർഷിക്കുമെന്നും അവർ [[ക്രിസ്തുമതം]] സ്വീകരിക്കുമെന്നും ലൂഥറും മറ്റും കരുതി. ആ പ്രതീക്ഷ ഫലിക്കാതിരുന്നത് അവരെ അരിശം കൊള്ളിച്ചു. തന്റെ ജീവിതത്തിന്റേയും നവീകരണദൗത്യത്തിന്റേയും അവസാനകാലത്ത് ലൂഥർ യഹൂദരോട് തീവ്രമായ വൈര്യം കാട്ടി. അവർക്കെതിരെ ആക്രമണത്തിനുള്ള പരസ്യാഹ്വാനത്തോളമെത്തി അദ്ദേഹത്തിന്റെ ശത്രുത. യഹൂദരുടെ പ്രാർത്ഥനാമജ്ഞരികളും [[താൽമുദ്|താൽമുദും]] വേദപുസ്തകം തന്നെയും പിടിച്ചെടുക്കാനും, റബൈമാരെ പ്രബോധനത്തിൽ നിന്ന് മരണശിക്ഷയിൽ കീഴ് വിലക്കാനും ഇതൊന്നും ഫലിക്കാതിരുന്നാൽ പേപ്പട്ടികളെപ്പോലെ അവരെ നാട്ടിൽ നിന്നു തുരത്താനും അദ്ദേഹം ആഹ്വാനം ചെയ്തു.<ref>[[വിൽ ഡുറാന്റ്]], "ദ റിഫർമേഷൻ" (പുറം 422)</ref> ലൂഥറുടെ ജൂതവിരുദ്ധ രചനകളും പ്രഭാഷണങ്ങളും പിൽക്കാലമനോഭാവങ്ങളെ കാര്യമായി സ്വാധീനിച്ച്, ഇരുപതാം നൂറ്റാണ്ടിൽ നാത്സികളുടെ യഹൂദവിരുദ്ധതക്കു പോലും സൗകര്യപ്പെട്ട ചേരുവയായി.
 
യഹൂദരോടുള്ള [[ജോൺ കാൽവിൻ|ജോൺ കാൽവിന്റെ]] മനോഭാവം കൂടുതൽ സങ്കീർണ്ണവും വിശകലനം ആവശ്യപ്പെടുന്നതുമാണെങ്കിലും യഹൂദരെ നിന്ദിക്കുന്ന പ്രസ്താവനകൾ അദ്ദേഹത്തിന്റെ രചനകളിലും സുലഭമാണ്. [[ബൈബിൾ|ബൈബിളിലെ]] [[ദാനിയേലിന്റെ പുസ്തകം|ദാനിയേലിന്റെ പുസ്തകത്തിന്റെ]] വ്യാഖ്യാനത്തിൽ [[ജോൺ കാൽവിൻ|കാൽവിൻ]] ഇങ്ങനെ എഴുതി: "ഏറെ യഹൂദരുമായി ഞാൻ സംഭാഷണം നടത്തിയിട്ടുണ്ട്. അവരുടെ കണ്ടെത്തലുകളിൽ ഭക്തിയുടേയോ സത്യത്തിന്റേയോ തരിമ്പുപോലും എനിക്കു കാണായില്ല. മാത്രമല്ല, ഒരു യഹൂദനിൽ സാമാന്യബുദ്ധി തന്നെ ഞാൻ ഇതേവരെ കണ്ടിട്ടില്ല."<ref>[[ദാനിയേലിന്റെ പുസ്തകം]] 2:44–45-നുള്ള കാൽവിന്റെ വ്യാഖ്യാനം</ref>
വരി 60:
 
===വോൾട്ടയർ===
എങ്കിലും യഹൂദരുടെ നേരേയുള്ള മുൻവിധികൾ പെട്ടന്ന്പെട്ടെന്ന് അപ്രത്യക്ഷമായില്ല. [[ജ്ഞാനോദയകാലം|ജ്ഞാനോദയപാരമ്പര്യത്തിലെ]] ഏറ്റവും അറിയപ്പെടുന്ന ചിന്തകൻ [[വോൾട്ടയർ]] പോലും അവയിൽ നിന്നു മുക്തനായിരുന്നില്ല. യഹൂദരുടെ തോറയെ [[വോൾട്ടയർ]] കൂട്ടക്കൊലകളുടേയും വിഷയാസക്തിയുടേയും രേഖയെന്നു വിശേഷിപ്പിച്ചു. വ്യവസ്ഥാപിത ക്രിസ്തീയതയുടെ തന്നെ തീവ്രശശത്രുവായിരുന്ന [[വോൾട്ടയർ|വോൾട്ടയർക്ക്]] യഹൂദമതത്തോടുണ്ടായിരുന്ന വെറുപ്പിന് ഒരു കാരണം, അത് [[ക്രിസ്തുമതം|ക്രിസ്തുമതത്തിന്റെ]] പിറവിയ്ക്കു പശ്ചാത്തലമൊരുക്കി എന്നതായിരുന്നു.{{സൂചിക|൧|}} യാഥാസ്ഥിതിക ക്രിസ്ത്യാനികൾ യഹൂദരെ ശപിക്കുന്നതു കാണുമ്പോൾ മക്കൾ അപ്പനെ തല്ലുന്നതായി തനിക്കു തോന്നുമെന്ന് [[വോൾട്ടയർ]] പറഞ്ഞു. യഹൂദരായ ഓഹരി ദല്ലാളന്മാരും മറ്റുമായുള്ള വ്യക്തിപരമായ ഇടപാടുകളിൽ സംഭവിച്ച സാമ്പത്തിക നഷ്ടത്തിന്റെ കയ്പ് വോൾട്ടയറുടെ നിരീക്ഷണത്തെ സ്വാധീനിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.<ref>[[വിൽ ഡുറാന്റ്|വിൽ, ഏരിയൽ ഡുറാന്റുമാർ]], "റുസ്സോയും വിപ്ലവവും" (പുറങ്ങൾ 149-51)</ref>
 
==='ഹസ്കല'===
വരി 96:
 
===നാസി കക്ഷി===
[[ഒന്നാം ലോകമഹായുദ്ധം]] അവസാനിച്ചപ്പോൾ, യുദ്ധത്തിൽ [[ജർമ്മനി|ജർമ്മനിക്കു]] സംഭവിച്ച പരാജയത്തിന്റേയും [[വേഴ്സായ് ഉടമ്പടി|വേഴ്സായ് സന്ധിയുടെ]] അപമാനത്തിന്റേയും കാരണങ്ങൾ അന്വേഷിച്ച തീവ്രദേശീയവാദികളിൽ ഒരു വിഭാഗം, ജർമ്മനിയുടെ പരാജയത്തിന് യഹൂദരെ ഉത്തരവാദികളാക്കി. അക്രമത്തിന്റേയും നുണപ്രചരണത്തിന്റേയും മാർഗംമാർഗ്ഗം പിന്തുടർന്ന ഈ തീവ്രവാദികളുടെ നേതാവായി ഉയർന്നുവന്നത് ജർമ്മൻ സൈന്യത്തിലെ ഒരു താഴേക്കിട ഉദ്യോഗസ്ഥനായിരുന്ന [[അഡോൾഫ് ഹിറ്റ്ലർ]] ആണ്. ഹിറ്റലറുടെ അനുയായികൾ "ദേശീയ സോഷ്യലിസ്റ്റ് ജർമ്മൻ തൊഴിലാളി കക്ഷി" (നാഷണലിസ്റ്റ് സോഷ്യലിസ്റ്റ് ജർമ്മൻ വർക്കേഴ്സ് പാർട്ടി) എന്ന പേരിൽ സംഘടിച്ചു. "നാത്സി കക്ഷി" എന്ന ചുരുക്കപ്പേരും അവർക്കു കിട്ടി. ജൂതവിരോധം നാത്സി കക്ഷിയുടെ പ്രവർത്തനപദ്ധതിയിൽ വ്യക്തമായി എഴുതിച്ചേർത്തിരുന്നു. 1920-ൽ നാസി കക്ഷി പ്രസിദ്ധീകരിച്ച 25-ഇനങ്ങൾ അടങ്ങിയ നയസംഗ്രഹത്തിൽ നാലാമത്തെ ഇനം ഇതായിരുന്നു:-
[[File:Judenstern JMW.jpg |thumb|100px|left|യഹൂദർ നിർബന്ധമായും ധരിക്കേണ്ടിയിരുന്ന മഞ്ഞ നക്ഷത്രം]]
{{Cquote|ജർമ്മൻ രക്തം ഉള്ളവർക്കു മാത്രമേ ജർമ്മൻ രാഷ്ട്രത്തിലെ അംഗങ്ങളായിരിക്കാൻ കഴിയുകയുള്ളു. അതിനാൽ ഒരു യഹൂദനും ജർമ്മൻ രാഷ്ട്രത്തിലെ അംഗമാകുന്നില്ല.<ref>Longman 20th Century History Series, Weimar Germany (1918-33)(പുറം 19)</ref>}}
"https://ml.wikipedia.org/wiki/ജൂതവിരോധം" എന്ന താളിൽനിന്ന് ശേഖരിച്ചത്