"ജിമ്മി കാർട്ടർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 64:
തുടർന്ന് കൃഷിയിലെക്കും കുടുംബവ്യാപാരത്തിലേക്കും മടങ്ങിയ കാർട്ടർ, നാലു വർ‍ഷക്കാലം അടുത്ത ഗവർണ്ണർ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് ശ്രദ്ധാപൂർവം ഒരുങ്ങി. 1970-ലെ മത്സരത്തിൽ ഡെമോക്രറ്റിക് പാർട്ടി സ്ഥാർത്ഥിത്വത്തിന് അദ്ദേഹത്തിന്റെ എതിരാളിയായിരുന്നത് കാൾ സാൻഡേഴ്സ് ആണ്. സാൻഡേഴ്സ് ആഫ്രിക്കൻ അമേരിക്കക്കാരേയും വെളുത്തവരേയും വേർപെടുത്തിനിർത്തുന്നതിൽ വിശ്വസിച്ച 'സെഗ്രഗേഷനിസ്റ്റ്' നിലപാടിന്റെ അനുഭാവിയായിരുന്നു. കാർട്ടർ ഈ നിലപാടിന്റെ വിരോധിയായിരുന്നു. "വെളുത്ത പൗരന്മാരുടെ സമിതി" എന്ന 'സെഗ്രഗേഷനിസ്റ്റ്' കൂട്ടായ്മയിൽ ചേരാൻ അദ്ദേഹം വിസമ്മതിച്ചു. കാർട്ടറുടെ [[നിലക്കടല]] സംഭരണശാലയുടെ ബഹിഷ്കരണത്തിന് വരെ ഇത് കാരണമായി. പ്ലെയിൻസിലെ ബാപ്റ്റിസ്റ്റ് ഇടവകയിൽ ആഫ്രിക്കൻ അമേരിക്കർക്ക് പ്രവേശനം നൽകുന്നതിനെ അനുകൂലിച്ച രണ്ടു കുടുംബങ്ങളിൽ ഒന്ന് അദ്ദേഹത്തിന്റേതായിരുന്നു.<ref>[http://www.pbs.org/wgbh/amex/carter/peopleevents/p_jcarter.html People & Events: James Earl ("Jimmy") Carter Jr. (1924–)] - [[American Experience]], [[PBS]], accessed March 18, 2006.</ref> ഡെമോക്രറ്റി കഷി സ്ഥാനാർത്ഥിത്വത്തിനു വേണ്ടിയുള്ള പ്രൈമറിയിൽ സാൻഡേഴ്സിനെ നേരിയ ഭൂരിപക്ഷത്തിനാണ് തോല്പിച്ചതെങ്കിലും റിപ്പബ്ലിക്കൻ കക്ഷിക്കാരൻ ഹാൽ സ്യൂട്ടിനെ തോല്പിച്ച് കാർട്ടർ ജോർജ്ജിയ ഗവർണ്ണറായി.
 
ഗവർണ്ണറായുള്ള സ്ഥാനാരോഹണ പ്രസംഗത്തിൽ കാർട്ടർ വർഗ്ഗവേർതിരിവിന്റെ കാലം കഴിഞ്ഞെന്നും സംസ്ഥാനത്തിന്റെ ഭാവിയിൽ ആ നയത്തിന് ഒരു പ്രസക്തിയുമില്ലെന്നും അഭിപ്രായപ്പെട്ടു. തെക്കൻ സംസ്ഥാനങ്ങളിലൊന്നിൽ സംസ്ഥാനതലത്തിൽ അധികാരം കയ്യാളുന്ന ഒരാൾ പരസ്യമായി ഈ അഭിപ്രായം പ്രകടിപ്പിക്കുന്നത് ആദ്യമായിരുന്നു. ആഫ്രിക്കൻ അമേരിക്കക്കാരെ കാർട്ടർ ഉത്തരവാദിത്വപ്പെട്ടഉത്തരവാദിത്തപ്പെട്ട പല തസ്തികകളിലും നിയമിച്ചു. സംസ്ഥാന ഗവർണ്ണർമാരിൽ, വർണ്ണവേർതിരിവ്, കറുത്ത വർഗ്ഗക്കാരുടെ അവകാശങ്ങളുടെ വിപുലീകരണം എന്നീ വിഷയങ്ങളിൽ പുരോഗമനാത്മകമായ അഭിപ്രായങ്ങൾ വച്ചുപുലർത്തുന്നവരിൽ ഒരാളായി അദ്ദേഹം കണക്കക്കപ്പെട്ടു.
 
== രാഷ്ട്രപതി ==
"https://ml.wikipedia.org/wiki/ജിമ്മി_കാർട്ടർ" എന്ന താളിൽനിന്ന് ശേഖരിച്ചത്