"ജി.എം.സി. ബാലയോഗി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 19:
[[ആന്ധ്രാപ്രദേശ്|ആന്ധ്രാപ്രദേശിലെ]] ഈസ്റ്റ് ഗോദാവരി ജില്ലയിലുൾപ്പെട്ട യെദുരുലംക ഗ്രാമത്തിലെ ഒരു കർഷക കുടുംബത്തിൽ ഗണിയയുടെയും സത്യമ്മയുടെയും മൂന്നു മക്കളിൽ രണ്ടാമനായി 1945 ഒക്ടോബർ 1-ന് ബാലയോഗി ജനിച്ചു. സ്വന്തം ഗ്രാമത്തിൽ അന്ന് വിദ്യാലയങ്ങളൊന്നും തന്നെയില്ലാതിരുന്നതിനാൽ പ്രാഥമിക വിദ്യാഭ്യാസം നേടുന്നതിന് തന്നെ മറ്റൊരു ഗ്രാമത്തിലെ സ്കൂളിനെ ആശ്രയിക്കേണ്ടി വന്നുവെങ്കിലും ബിരുദാനന്തര ബിരുദവും നിയമബിരുദവും നേടിയാണ് ബാലയോഗി തന്റെ വിദ്യാഭ്യാസം പൂർത്തിയാക്കിയത്.
 
1980-ൽ കാക്കിനഡയിലെ ബാറിൽ നിയമ പരിശീലനം ആരംഭിച്ച ബാലയോഗി 1985-ൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ആയി നിയമിതനായി. പക്ഷേ അദ്ദേഹം ആ ഉദ്യോഗം രാജിവെച്ച് വീണ്ടും നിയമ പരിശീലനം തുടർന്നു. 1982-ൽ [[എൻ.ടി.ആർ]] [[തെലുഗുദേശം പാർട്ടി]] സ്ഥാപിച്ചപ്പോൾ ആന്ധ്രയിലെ ഒട്ടനേകം ചെറുപ്പക്കാരെപ്പോലെ അദ്ദേഹത്തിന്റെ പ്രഭാവത്തിൽ ആകൃഷ്ടനായ ബാലയോഗിയും [[തെലുഗുദേശം പാർട്ടി|ടി.ഡി.പി]]-യിൽ അംഗമായി ചേർന്നു. പെട്ടന്നുപെട്ടെന്നു തന്നെ അംഗീകാരങ്ങൾ ബാലയോഗിയെ തേടിയെത്തി. 1986-ൽ കാക്കിനഡയിലെ സഹകരണ നഗര ബാങ്കിന്റെ സഹാധ്യക്ഷ സ്ഥാനം അദ്ദേഹത്തിന് ലഭിച്ചു. 1987-ൽ ഈസ്റ്റ് ഗോദാവരി ജില്ല പ്രജാ പരിഷത്തിന്റെ അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 1991 വരെ ആ പദവിയിൽ തുടർന്നു.
 
1991-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പോടു കൂടിയാണ് ബാലയോഗിയുടെ പാർലമെന്ററി ജീവിതം ആരംഭിക്കുന്നത്. അമലാപുരം നിയോജക മണ്ഡലത്തിൽ മത്സരിച്ച അദ്ദേഹം വിജയിച്ച് പത്താം ലോക്‌സഭയിലെ അംഗങ്ങളിലൊരാളായി. 1996-ലെ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും നിരാശനാകാതെ തന്റെ രാഷ്ട്രീയ പ്രവർത്തനം തുടർന്ന അദ്ദേഹം നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ മുമ്മിഡിവാരം മണ്ഡലത്തിൽ നിന്നും വിജയിച്ച് സംസ്ഥാന നിയമസഭയിലെത്തുകയും തുടർന്ന് ഉന്നത വിദ്യാഭ്യാസകാര്യ വകുപ്പിന്റെ മന്ത്രിയാവുകയും ചെയ്തു.
"https://ml.wikipedia.org/wiki/ജി.എം.സി._ബാലയോഗി" എന്ന താളിൽനിന്ന് ശേഖരിച്ചത്