"ചർച്ച് ഓഫ് ഇംഗ്ലണ്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 60 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q82708 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 25:
*16-ആം നൂറ്റാണ്ടിലുണ്ടായ [[പ്രൊട്ടസ്റ്റന്റ് നവീകരണം|പ്രൊട്ടസ്റ്റന്റ് നവീകരണ]] ആശയങ്ങളിൽ ചിലവ അംഗീകരിച്ചിരിക്കുന്നതനാൽ ഈ സഭ ''നവീകൃതവുമാണ്''.
 
17-ആം നൂറ്റാണ്ടിൽ ഉടലെടുത്ത രാഷ്ട്രീയവും മതപരവുമായ തർക്കങ്ങൾ പ്യൂരിറ്റൻ, പ്രെസ്‌ബിറ്റേറിയൻ തുടങ്ങിയ വിഭാഗങ്ങൾ ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ നിയന്ത്രണം ഏറ്റെടുക്കാവാൻ കാരണമായെങ്കിലും ഇവ പുന:സ്ഥാപന(Restortion) കാലത്ത് അവസാനിപ്പിക്കുവാൻ സാധിച്ചു. സമകാലിക സഭയിലും പഴയകാല വിഭാഗീയതകളെ അനുസ്മരിപ്പിക്കും വിധം ''ആംഗ്ലോ-കാത്തലിക്'', ''ഇവാൻജലിക്കൽ'' എന്നിങ്ങനെ അറിയപ്പെടുന്ന ഉൾപ്പിരിവുകൾ നിലനിൽക്കുന്നുണ്ട്. ആധുനിക കാലത്ത് ഈ സഭയിലെ യാഥാസ്തിതികയാഥാസ്ഥിതിക ദൈവശാസ്ത്രജ്ഞരും പുരോഗമനവാദികളും തമ്മിൽ വനിതാ പൗരോഹിത്യം, സ്വവർഗ്ഗാനുരാഗം തുടങ്ങിയ വിഷയങ്ങളിൽ തികഞ്ഞ ആശയവ്യത്യാസങ്ങൾ പ്രകടിപ്പിക്കുന്നുണ്ട്. 1994 മുതൽ സ്ത്രീകൾക്കും ചർച്ച് ഓഫ് ഇംഗ്ലണ്ട് പൗരോഹിത്യം നൽകി വരുന്നു. സ്ത്രീകളെ ബിഷപ്പുമാരായി വാഴിക്കുന്നതിനുള്ള നടപടിക്രമങ്ങൾ സജീവമായി പുരോഗമിക്കുന്നുമുണ്ട്.
 
ഇടവകകളും, പല ഇടവകകൾ ചേർന്ന ബിഷപ്പ് അധ്യക്ഷനായുള്ള [[രൂപത|മഹായിടവകകളും]] (dioceses) ചേർന്നതാണ് ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ ഭരണസംവിധാനം. [[കാന്റർബറി ആർച്ച്ബിഷപ്പ്|കാന്റർബറി ആർച്ച്ബിഷപ്പാണ്]] സഭയുടെ ആത്മീയ മേലധ്യക്ഷൻ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള [[ആംഗ്ലിക്കൻ സഭ|ആംഗ്ലിക്കൻ സഭകൾ]] ഇദ്ദേഹവുമായി കൂട്ടായ്മ പുലർത്തിവരുന്നു.
"https://ml.wikipedia.org/wiki/ചർച്ച്_ഓഫ്_ഇംഗ്ലണ്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്