"ഗൈഡ് ഫോർ ദ പെർപ്ലെക്സ്ഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 9:
 
==രചനാലക്ഷ്യം==
തുടക്കക്കാർക്കോ, പൂർവികരിൽ നിന്നു പകർന്നു കിട്ടിയിട്ടുള്ള ദൈവനിയമത്തെ തത്ത്വവിചാരം കൂടാതെ പിന്തുടരുന്നവർക്കോ വേണ്ടിയുള്ളതല്ല ഈ രചന എന്നു [[മൈമോനിഡിസ്]] വ്യക്തമാക്കിയിട്ടുണ്ട്. യഹൂദനിയമത്തോടു വിശ്വസ്ഥരായിരിക്കെവിശ്വസ്തരായിരിക്കെ തത്ത്വചിന്തയുമായി പരിചയപ്പെടാൻ അവസരം കിട്ടുന്ന ധാർമ്മികർക്ക് തോറായുടെ യഥാർത്ഥചൈതന്യം മനസ്സിലാക്കിക്കൊടുക്കാനും തത്ത്വചിന്തയുടെ കണ്ടെത്തലുകളും ദൈവനിയമത്തിന്റെ അക്ഷരാർത്ഥവ്യാഖ്യാനവും തമ്മിലുള്ള പൊരുത്തക്കേടിൽ നിന്നുണ്ടാകുന്ന വല്ലായ്മ അകറ്റാനും വേണ്ടിയാണ് താൻ ഈ കൃതി രചിച്ചതെന്നു അദ്ദേഹം പറയുന്നു.<ref>യഹൂദവിജ്ഞാനകോശത്തിൽ മൈമോനിഡിസിനെക്കുറിച്ചുള്ള [http://www.jewishencyclopedia.com/articles/11124-moses-ben-maimon ലേഖനം]</ref>
[[ബൈബിൾ|ബൈബിളിൽ]] [[ഉൽപ്പത്തിപ്പുസ്തകം|ഉല്പത്തിപ്പുസ്തകത്തിലുള്ള]] സൃഷ്ടിവിവരണവും [[എസെക്കിയേലിന്റെ പുസ്തകം|എസക്കിയേലിന്റെ പുസ്തകത്തിലെ]] രഥത്തിന്റെ കഥയും വിശദീകരിക്കുക ആയിരുന്നു തന്റെ മുഖ്യലക്ഷ്യമെന്ന വിശദീകരണവും [[മൈമോനിഡിസ്]] നൽകുന്നുണ്ട്. [[തനക്ക്|എബ്രായബൈബിളിലെ]] ഈ രണ്ടു നിഗൂഢഖണ്ഡങ്ങളിലാണ് [[ജൂതമതം|യഹൂദമതത്തിലെ]] യോഗാത്മചിന്തയുടെ അടിത്തറ. മേല്പ്പറഞ്ഞ [[ബൈബിൾ]] പാഠങ്ങളുടെ വിശകലനം, മൂന്നു ഖണ്ഡങ്ങളുള്ള 'വഴികാട്ടി'-യുടെ അന്തിമഖണ്ഡത്തിലാണുള്ളത്. അതു പരിഗണിക്കുമ്പോൾ, അന്തിമഖണ്ഡത്തിലെ വിശകലനത്തിന് തത്ത്വചിന്താപരവും യോഗാത്മകവും ആയ പശ്ചാത്തലമൊരുക്കാൻ വേണ്ടിയുള്ളവയായിരുന്നു ആദ്യത്തെ രണ്ടു ഖണ്ഡങ്ങൾ എന്നു തോന്നാം.
 
"https://ml.wikipedia.org/wiki/ഗൈഡ്_ഫോർ_ദ_പെർപ്ലെക്സ്ഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്