"ഗുരു അമർദാസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 23:
}}
 
[[സിഖ് ഗുരുക്കന്മാർ|സിക്കു ഗുരുക്കന്മാരിൽ]] മൂന്നാമനായിരുന്നു '''ഗുരു അമർദാസ് ജീ'''. രണ്ടാമത്തെ സിക്കുഗുരുവായിരുന്ന അംഗദനെ തുടർന്ന് 1552-ൽ സിക്കു ഗുരുവായി. അംഗദ്ഗുരു (1504-52) നിര്യാതനായപ്പോൾ തന്റെ പിൻഗാമിയായി [[പുത്രൻ|പുത്രൻമാരെ]] ആരെയും നാമനിർദേശംനാമനിർദ്ദേശം ചെയ്തില്ല. അമർദാസ്ഗുരു [[സിക്കുമതം|സിക്കുമതത്തിൽ]] പല പുരോഗമനപരിഷ്കാരങ്ങളും നടപ്പിലാക്കി. സിക്കുമതസ്ഥാപകനായ നാനാക്കിന്റെ പുത്രൻമാരിൽ ഒരാളായ ശ്രീ ചന്ദ് (മറ്റേ പുത്രൻ ലക്ഷ്മീചന്ദ്) സ്ഥാപിച്ച ഉദാസി മതവിഭാഗം (Udasi sect) അമർദാസ് നിർത്തലാക്കി. [[സതി]] സിക്കുമതത്തിൽ നിരോധിച്ചു. സന്ന്യാസ ജീവിതത്തിന്റേയും ലൌകികജീവിതത്തിന്റേയും മധ്യനിലയാണ് ഇദ്ദേഹം സ്വീകരിച്ചത്. സിക്കുജനതകളിൽ ജാതിവ്യവസ്ഥ നിർമാർജനംനിർമാർജ്ജനം ചെയ്യാൻ വേണ്ടി പൊതുവായ ഒരു ഭക്ഷണശാലാക്രമം ഇദ്ദേഹം ഏർപ്പെടുത്തി. [[വിവാഹം]], [[മരണം]] തുടങ്ങിയ അവസരങ്ങളിൽ നടത്തിയിരുന്ന ബ്രാഹ്മണകർമാദികൾ നിർത്തലാക്കി. തീർഥാടനം ചെയ്യുന്ന പതിവും നിരോധിച്ചു. ഗ്രന്ഥസാഹെബ്-ൽ ചില സ്തോത്രങ്ങൾ (hymns) കൂടി അമർദാസ് ഗുരു കൂട്ടിച്ചേർത്തു. രാജ്യത്തെ 22 ഇടവകകൾ അഥവാ മഞ്ജകൾ (sees or manjas) ആയി ഭാഗിച്ചു. മതഭക്തിയുള്ള മിഷനറിമാരെ മഞ്ജകളുടെ തലവരായും നിയോഗിച്ചു. ഇദ്ദേഹത്തിന്റെ കാലത്ത് സിക്കുമത-ഏകീകരണം നടന്നു. പഞ്ചാബ് പ്രവിശ്യയിൽ ഉടനീളം സിക്കുമതാനുയായികൾ വർധിച്ചു. അമർദാസ് ഗുരുവിനെ സന്ദർശിച്ചവരിൽ [[അക്ബർ]] ചക്രവർത്തിയും ഉൾപ്പെടുന്നു. 1574-ൽ അമർദാസ് ഗുരു നിര്യാതനായി. തുടർന്ന് ഇദ്ദേഹത്തിന്റെ സഹചാരിയും ജാമാതാവുമായ രാമദാസ് സിക്കു ഗുരുവായി. ഇവിടം മുതല്ക്കാണ് സിക്കുമതത്തിലെ ഗുരുപിൻതുടർച്ചാക്രമം ഉടലെടുക്കുന്നത്.
 
==അവലംബം==
"https://ml.wikipedia.org/wiki/ഗുരു_അമർദാസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്