"ഖലീഫ ഉമർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 38:
 
==ഖിലാഫത്ത്==
രോഗാതുരനായ ഖലീഫാ അബൂബക്കർ തന്റെ മരണത്തിനു മുൻപായി മറ്റൊരു ഖലീഫയെ തെരഞ്ഞെടുക്കാൻ സ്വഹാബികളോട് ആവശ്യപ്പെട്ടപ്പോൾ പുതിയ ഖലീഫയെ അബൂബക്കർ തന്നെ നിർദ്ദേശിക്കാനാണ് സ്വഹാബികൾ ആവശ്യപ്പെട്ടത്. അതിനെത്തുടർന്ന് ഖലീഫാ അബൂബക്കർ പ്രമുഖ സ്വഹാബികളോട് കൂടിയാലോചിച്ച ശേഷമാണ് ഉമറിനോട് ഖലീഫയായി ചുമതലയേൽക്കാൻ നിർദ്ദേശിക്കുന്നത്. ആദ്യം പദവി ഏറ്റെടുക്കാൻ വിസമ്മതിച്ച ഉമർ ഖലീഫ അബൂബക്കർ സിദ്ദീഖിന്റെ നിർബന്ധത്തെത്തുടർന്ന് ആ സ്ഥാനം ഏറ്റെടുത്തു. പദവിയേറ്റെടുത്തതിനു ശേഷം ഖലീഫാ ഉമർ നടത്തിയ രണ്ടു പ്രസംഗങ്ങളിൽ ഒന്ന്‌ അദ്ദേഹത്തിന്റെ കുടുംബക്കാരോടാണ്‌. ആ പ്രസംഗം ഇങ്ങിനെയായിരുന്നുഇങ്ങനെയായിരുന്നു.
{{Cquote|എന്റെ പ്രിയപ്പെട്ട കുടുംബമേ, ഇന്നാലിന്നവരുടെ സന്തതികളേ. നിങ്ങൾ ഉമറിന്റെ ബന്ധുക്കളാണ്‌. അതു കൊണ്ട്‌ നിങ്ങളിലാരെങ്കിലും ഒരു തെറ്റു ചെയ്താൽ ഞാൻ നിങ്ങളെ ഇരട്ടിയായി ശിക്ഷിക്കും. കാരണം, ജനങ്ങൾ മാംസക്കടയിൽ തൂക്കിയിട്ടിരിക്കുന്ന മാംസത്തിലേക്ക്‌ നായ്ക്കൾ നോക്കുന്നതു പോലെ ആർത്തിയോടെ നിങ്ങളെ നോക്കിക്കൊണ്ടിരിക്കും. നിങ്ങളിലാരെങ്കിലുമൊരു തെറ്റു ചെയ്താൽ അതിന്റെ മറവിൽ തങ്ങൾക്ക്‌ ആ തെറ്റു ചെയ്യാമല്ലോ എന്നോർത്ത്‌. അതിനാൽ നിങ്ങൾ നിങ്ങളെ സൂക്ഷിച്ചു കൊള്ളുക. നിശ്ചയം ഉമർ അല്ലാഹുവിനെ ഭയക്കുന്നു. സത്യത്തിന്റെയും ധർമ്മത്തിന്റെയും മാർഗത്തിലല്ലാതെമാർഗ്ഗത്തിലല്ലാതെ നിങ്ങൾക്ക്‌ ഉമറിനെ കണ്ടെത്താനാവില്ല.<ref>http://kadalasupookkal.blogspot.in/2011/03/blog-post_18.html</ref>}}
 
== രാഷ്ട്രവികസനം ==
വരി 48:
=== പാലസ്തീൻ, സിറിയ ===
{{പ്രലേ|ശാം}}
പാലസ്തീൻ, സിറിയ, ജോർദാൻ, ലബനാൻ എന്നീ പ്രദേശങ്ങൾ അക്കാലത്ത് ശാം എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഈ പ്രദേശത്തെ പ്രധാന കോട്ട സ്ഥിതിചെയ്തിരുന്ന സ്ഥലമാണ് [[യർമൂഖ്]]. ഖലീഫ [[അബൂബക്കർ സിദ്ദീഖ്]] മരണപ്പെടുന്ന സമയം യർമൂഖിൽ [[ഖാലിദ്ബ്നു വലീദ്|ഖാലിദ്ബ്നു വലീദിന്റെ]] നേതൃത്വത്തിൽ റോമൻ സൈന്യവുമായി നിർണായക യുദ്ധം നടക്കുകയായിരുന്നു. മുസ്‌ലിം സൈന്യത്തിന്റെ വിജയവാർത്ത അറിഞ്ഞശേഷമായിരുന്നു ഖലീഫയുടെ അന്ത്യം. ആത്മവീര്യം നഷ്ടപ്പെടാതെ ശത്രുക്കളെ തുരത്തുവാൻ ഖലീഫയായി ചുമതലയേറ്റ ഉടനെ ഉമർ സൈന്യത്തിന് നിർദേശംനിർദ്ദേശം നൽകി. യർമൂഖ് വിജയത്തെത്തുടർന്ന് റോമാ ചക്രവർത്തി [[ഹിർഖൽ]] [[കോൺസ്റ്റാന്റിനോപ്പിൾ|കോൺസ്റ്റാന്റിനോപ്പിളിലേക്ക്]] പലായനം ചെയ്തു. മുസ്‌ലിം സൈന്യം ശാമിലേക്ക് ([[സിറിയ]]) പടയോട്ടം ആരംഭിച്ചു<ref>http://atheism.about.com/library/chronologies/blchron_islam_medieval1.htm</ref>. [[അബൂഉബൈദ|അബൂഉബൈദയായിരുന്നു]] സൈന്യാധിപൻ. ചരിത്രപസിദ്ധമായ [[ബൈതുൽ മഖ്ദിസ്]] മുസ്‌ലിം ആധിപത്യത്തിലായത് ഇതിനെത്തുടർന്നായിരുന്നു. ക്രൈസ്തവർ സൈനികമായി പരാജയപ്പെട്ടെങ്കിലും ഖലീഫ നേരിട്ടുവന്നാൽ മാത്രമേ ബൈതുൽ മഖ്ദിസ് വിട്ടുതരികയുള്ളൂ എന്ന് ശഠിച്ചു. ക്രിസ്ത്യാനികൾ മുന്നോട്ടുവെച്ച നിർദേശംനിർദ്ദേശം രക്തച്ചൊരിച്ചിൽ ഒഴിവാക്കാൻ വേണ്ടി മുസ്‌ലിംകൾ അംഗീകരിച്ചു. ഖലീഫ മദീനയിൽ നിന്ന് യാത്രചെയ്ത് ബൈതുൽമഖ്ദിസിലെത്തി. സാധാരണക്കാരന്റെ വേഷത്തിലെത്തിയ ഖലീഫ മോടിയുള്ള വസ്ത്രം ധരിക്കണമെന്ന് മുസ്‌ലിംകളിൽ ചിലർ താൽപര്യപ്പെട്ടു. പക്ഷേ, ഉമറിന്റെ മറുപടി ഇപ്രകാരമായിരുന്നു: 'വസ്ത്രത്തിലല്ല, ഇസ്‌ലാമിലാണ് നമ്മുടെ പ്രതാപം.' ഖലീഫ ബൈതുൽമഖ്ദിസിൽ പ്രവേശിച്ചു.<ref>http://sacredsites.com/middle_east/israel/jerusalem.html</ref> [[പാത്രിയാർക്കീസ്]] സ്വഫർനിയൂസും മറ്റ് ക്രിസ്ത്യൻ നേതാക്കളുമായി സംസാരിച്ചു. ഖുദ്സ് നിവാസികൾക്ക് സ്വന്തം കൈപ്പടയിൽ തന്നെ അദ്ദേഹം സംരക്ഷണപത്രം എഴുതിക്കൊടുത്തു. അങ്ങനെ സിറിയയും ഫലസ്തീനും സമീപ പ്രദേശങ്ങളും ഇസ്‌ലാമിന് അധീനമായി. എ.ഡി.638-ലായിരുന്നു ഇത്.<ref>റോമായുഗം-പ്രൊ. പി.എസ്.വേലായുധൻ, പ്രസാ:എൻ.ബി.എസ്. കോട്ടയം.</ref><ref>http://aqsakey.com/latest/aqsakey</ref><ref>http://www.danielpipes.org/84/the-muslim-claim-to-jerusalem</ref>
 
=== ഈജിപ്ത് ===
വരി 81:
# [[ബസറ]], [[കൂഫ]], ഫുസ്ത്വാത് തുടങ്ങിയ നഗരങ്ങൾ പണിതുയർത്തി.
# [[ഹിജ്റ വർഷം|ഹിജ്റ]] അടിസ്ഥാനമാക്കി ഒരു പുതിയ [[കലണ്ടർ]] നടപ്പിൽ വരുത്തി. ഹിജ്റ പതിനാറാം വർഷമാണ് ഈ കലണ്ടർ ആരംഭിച്ചത്.
# കൃഷിയും ജലസേചന സൌകര്യങ്ങളും മെച്ചപ്പെടുത്തി. നിരവധി [[കനാൽ|കനാലുകൾ]] നിർമിച്ചു. പൊതുകിണറുകളും അഥിതിഅതിഥി മന്ദിരങ്ങളും നാടിന്റെ നാനാഭാഗങ്ങളിലും നിർമിച്ചു.
# ജനങ്ങൾക്ക് [[പെൻഷൻ]]സമ്പ്രദായം ഏർപ്പെടുത്തി.
# ഖലീഫക്ക് അമീറുൽ മുഅ്മിനീൻ എന്ന സ്ഥാനപ്പേര് ഉപയോഗിച്ചു. തുടർന്നു വന്ന ഖലീഫമാരും ഈ പേര് നിലനിർത്തി.
"https://ml.wikipedia.org/wiki/ഖലീഫ_ഉമർ" എന്ന താളിൽനിന്ന് ശേഖരിച്ചത്