"ക്ലോറിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Removing Link FA template (handled by wikidata)
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 13:
'''ബെർത്തോലൈറ്റ്''' എന്നുമറിയപ്പെടുന്ന കോറിൻ വാതകം, 1915 ഏപ്രിൽ 22-ന് [[ഒന്നാം ലോകമഹായുദ്ധം|ഒന്നാം ലോകമഹായുദ്ധസമയത്ത്]] ജർമ്മനി ഒരു രാസായുധമായി [[രണ്ടാം യ്പ്രസ് യുദ്ധം|രണ്ടാം യ്പ്രെസ് യുദ്ധത്തിൽ]] ആദ്യമായി പ്രയോഗിച്ചു. രാസയുദ്ധത്തിന്റെ പിതാവ്‌ എന്നറിയപ്പെടുന്ന [[ഫ്രിറ്റ്സ് ഹേബർ]] എന്ന രസതന്ത്രജ്ഞനാണ് യുദ്ധാവശ്യങ്ങൾക്ക് കോറിൻ ഉപയോഗിക്കുന്നതിൽ മേൽനോട്ടം വഹിച്ചിരുന്നത്. ആദ്യ ഉപയോഗത്തിനു ശേഷം ഇരു കൂട്ടരും യുദ്ധത്തിൽ ഈ വാതകം പരസ്പരം പ്രയോഗിച്ചു.
== ലഭ്യത ==
പ്രധാനമായും ക്ലോറൈഡ് അയോണിന്റെ രൂപത്തിലാണ് ക്ലോറിൻ പ്രകൃതിയിൽ കാണപ്പെടുന്നത്. സമുദ്രജലത്തിൽ അലിഞ്ഞു ചേർന്നിട്ടുള്ളതായും ഭൂമിയിലും കാണപ്പെടുന്ന [[കറിയുപ്പ്|ഉപ്പിലെ]] ഘടകമാണ് ക്ലോറൈഡ് അയോൺ. സമുദ്രജലത്തിന്റെ 1.9% ഭാരം ക്ലോറൈഡ് അയോൺ ആണ്. [[ചാവുകടൽ|ചാവുകടലിലെ]] ജലത്തിൽ ഇതിനേക്കാൾ കൂടിയ സാന്ദ്രതയിൽ ക്ലോറൈഡ് അടങ്ങിയിട്ടുണ്ട്. മിക്കവാറും ക്ലോറൈഡ് അയോണുകളും ജലത്തിൽ ലയിക്കുന്നവയാണെങ്കിലും ക്ലോറൈഡ് അടങ്ങിയ ധാതുക്കൾ വരണ്ട പരിതസ്ഥിതികളിലുംപരിതഃസ്ഥിതികളിലും ഭൌമാന്തർഭാഗത്ത് വളരെ ആഴത്തിലും‍ മാത്രമാണ് കൂടുതലായി കാണപ്പെടുന്നത്. [[ഹാലൈറ്റ്]] (സോഡിയം ക്ലോറൈഡ്), [[സിൽ‌വൈറ്റ്]] (പൊട്ടാസ്യം ക്ലോറൈഡ്), [[കാർനല്ലൈറ്റ്]] (പൊട്ടാസ്യം മഗ്നീഷ്യം ക്ലോറൈഡ് ഹെക്സാഹൈഡ്രേറ്റ്) എന്നിവയാണ് ക്ലോറൈഡ് അടങ്ങിയ പ്രധാന ധാതുദ്രവ്യങ്ങൾ.
== നിർമ്മാണം ==
ജലത്തിൽ ലയിപ്പിച്ച [[സോഡിയം ക്ലോറൈഡ്|സോഡിയം ക്ലോറൈഡിനെ (ഉപ്പ്)]] വൈദ്യുതവിശ്ലേഷണം നടത്തിയാണ് ക്ലോറിൻ മൂലകം വ്യാവസായികമായി നിർമ്മിക്കുന്നത്. ഈ [[ക്ലോറാൽക്കലി പ്രക്രിയ|ക്ലോറാൽക്കലി പ്രക്രിയയിൽ]] ക്ലോറിനോടൊപ്പം [[ഹൈഡ്രജൻ]], [[സോഡിയം ഹൈഡ്രോക്സൈഡ്]] എന്നിവയും നിമ്മിക്കപ്പെടുന്നു.
"https://ml.wikipedia.org/wiki/ക്ലോറിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്