"ക്രിസ് ഹാനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 21:
തന്റെ പതിനഞ്ചാം വയസ്സിലാണ് ഹാനി അഫ്രിക്കൻ നാഷണൽ കോൺഗ്രസ്സിന്റെ യുവജനവിഭാഗത്തിൽ അംഗമായി ചേരുന്നത്. കുപ്രസിദ്ധമായ ബന്ദു എഡ്യുക്കേഷൻ നിയമത്തിനെതിരേ സമരം നയിച്ചുകൊണ്ടാണ് ഹാനിയുടെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. ബിരുദ പഠനത്തിനുശേഷം, ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സിന്റെ സായുധവിഭാഗത്തിൽ ഹാനി അംഗമായി. 1963 ൽ കമ്മ്യൂണിസ്റ്റ് നിരോധനത്തെത്തുടർന്ന് അറസ്റ്റിലാവുകയും, ലെസിതോയിലേക്ക് നാടുകടത്തപ്പെടുകയും ചെയ്തു.
 
റഷ്യയിൽ നിന്നും ഹാനി സൈനീകപരിശീലനംസൈനികപരിശീലനം നേടി. റൊഡേഷ്യൻ ബുഷ് യുദ്ധത്തിൽ ഹാനി പങ്കെടുത്തിരുന്നു. എം.കെയുടേയും സിംബാബ്വേ പീപ്പിൾസ് റെവല്യൂഷണറി ആർമിയുടേയും നേതൃത്വത്തിൽ നടന്ന സായുധമുന്നേറ്റങ്ങൾ എല്ലാം പരാജയങ്ങളായിരുന്നുവെങ്കിലും, ഹാനിയുടെ ധീരത ഏറെ ശ്രദ്ധിക്കപ്പെട്ടു. ദക്ഷിണാഫ്രിക്കയിൽ നടത്തേണ്ട ഗറില്ലാ മുന്നേറ്റങ്ങൾ ലെസോതോ ദ്വീപിൽ നിന്നും ഏകോപിപ്പിച്ചത് ഹാനിയായിരുന്നു. എതിരാളികളുടെ മുഖ്യലക്ഷ്യം ഹാനിയായി മാറി. അതോടെ, ഹാനി ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സിന്റെ സാംബിയ കേന്ദ്രത്തിലേക്ക് പ്രവർത്തനം മാറ്റി. ഈ സായുധവിഭാഗത്തിന്റെ തലവനെന്ന നിലയിൽ പാർട്ടിവിരുദ്ധ പ്രവർത്തനങ്ങളെ അടിച്ചമർത്തേണ്ടി വന്നിരുന്നുവെന്നാലും, എതിരാളികൾക്ക് നൽകുന്ന കടുത്ത പീഢനങ്ങളേയുംപീഡനങ്ങളേയും മരണശിക്ഷയേയും ഹാനി അനുകൂലിച്ചിരുന്നില്ല.
 
1990 ൽ ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സിനേർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചതിനെതുടർന്ന് ഹാനി ദക്ഷിണാഫ്രിക്കയിലേക്ക് തിരിച്ചുവന്നു. 1991ൽ ദക്ഷിണാഫ്രിക്കൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ തലവനായി ചുമതലയേറ്റു.
"https://ml.wikipedia.org/wiki/ക്രിസ്_ഹാനി" എന്ന താളിൽനിന്ന് ശേഖരിച്ചത്