"ക്രിക്കറ്റ് നിയമങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 20:
[[ക്രിക്കറ്റ് ബാറ്റ്|ക്രിക്കറ്റ് ബാറ്റിന്]] 97 സെന്റിമീറ്ററിലധികം നീളവും, 10.8 സെന്റിമീറ്ററിലധികം വീതിയും അനുവദനീയമല്ല. ബാറ്റ് പിടിച്ചിരിക്കുന്ന കൈയ്യും, ഗ്ലൗവും ബാറ്റിന്റെ തന്നെ ഭാഗമായി കണക്കാക്കും. ബാറ്റിന്റെ ബ്ലേഡ് (അടിക്കുന്ന വശം) തീർത്തും തടിയുപയോഗിച്ചുള്ളതാകണം. ലോഹങ്ങൾ ഉപയോഗിച്ച് നിർമിച്ചിരിക്കുന്ന ബാറ്റ് കളിക്ക് ഉപയോഗിക്കാൻ പാടില്ല.
* '''നിയമം 7: പിച്ച്'''
ദീർഘചതുരാകൃതിയിൽ 22 [[യാർഡ്]] (20.12 [[മീറ്റർ]]) നീളവും, 10 അടി (3.05 മീറ്റർ) വീതിയുമുള്ള ക്രിക്കറ്റ് ഗ്രൗണ്ടിന്റെ മധ്യത്തിലായി വരുന്ന ഒരു ഭാഗമാണ് പിച്ച്. സാധാരണയായി പ്രൊഫഷണൽ ക്രിക്കറ്റ് മത്സരങ്ങളിൽ ഗ്രാസ് സർഫസിലായിരിക്കും കളി നടക്കുക. ഗ്രൗണ്ട് അതോറിറ്റികൾക്ക് തന്നെ അതാത് ഗ്രൗണ്ടിലെ പിച്ച് തിരഞ്ഞെടുക്കാനും,നിർമിക്കാനുംനിർമ്മിക്കാനും,ഒരുക്കാനും അനുവാദമുണ്ട്. എന്നാൽ മത്സരം തുടങ്ങിക്കഴിഞ്ഞ ശേഷം പിച്ചിൽ എന്ത് ചെയ്യണം എന്ന് തീരുമാനിക്കാനുള്ള അവകാശം [[അമ്പയർ (ക്രിക്കറ്റ്)|അമ്പയർക്ക്]] മാത്രമാണ്. പിച്ച് കളിക്കുവേണ്ടി അനുയോജ്യമാണോ എന്ന് പരിശോധിക്കുന്നതും അമ്പയർമാരാണ്. പിച്ച് കളിക്കുവേണ്ടി യോഗ്യമല്ലെങ്കിൽ ഇരു ക്യാപ്റ്റന്മാരുടെയും അനുവാദത്തോടെ പിച്ച് മാറ്റാനും അമ്പയർക്ക് കഴിയും.
* '''നിയമം 8: [[സ്റ്റമ്പ്|വിക്കറ്റുകൾ]]'''
3 തടി [[സ്റ്റമ്പ്|സ്റ്റമ്പുകളും]], 2 ബെയ്ലുകളും ഉൾപ്പെട്ടതാണ് ഒരു വിക്കറ്റ്. സ്റ്റമ്പിന് 28 ഇഞ്ച് (71 സെന്റിമീറ്റർ) നീളം ഉണ്ടായിരിക്കും. പിച്ചിന് ലംബമായി വരുന്ന രീതിയിൽ തുല്യ അകലത്തിലായിരിക്കും 3 സ്റ്റമ്പുകളും ഉറപ്പിക്കുന്നത്. സ്റ്റമ്പിന്റെ മുകൾഭാഗത്താണ് 2 ബെയ്ലുകൾ വെക്കുന്നത്. സ്റ്റമ്പിൽ നിന്ന് 1.3 സെന്റിമീറ്ററിൽ അധികം ഉയരത്തിൽ ബെയ്ലുകൾ കാണപ്പെടാൻ പാടില്ല. പുരുഷ ക്രിക്കറ്റിൽ 10.95 സെന്റിമീറ്റർ നീളമുള്ള ബെയ്ലുകളാണ് ഉപയോഗിക്കുന്നത്. വിക്കറ്റുകളെപ്പറ്റിയുള്ള അധിക വിശദീകരണങ്ങൾ ക്രിക്കറ്റ് നിയമങ്ങളിലെ ''അപ്പെന്റിക്സ് എ''യിലാണ് പരാമർശിച്ചിരിക്കുന്നത്.
* '''നിയമം 9: ബൗളിങ്, പോപ്പിങ്, റിട്ടേൺ ക്രീസുകൾ'''
[[ക്രീസ് (ക്രിക്കറ്റ്)|ക്രീസുകളുടെ]] സ്ഥാനത്തേക്കുറിച്ചും അളവുകളെക്കുറിച്ചും ക്രിക്കറ്റ് നിയമങ്ങളിൽ വ്യക്തമായി പരാമർശിച്ചിട്ടുണ്ട്. സ്റ്റമ്പുകളുടെ അതേ നേർ രേഖയിലാണ് ''ബൗളിങ് ക്രീസ്'' രേഖപ്പെടുത്തുന്നത്. ഓരോ ബൗളിങ് ക്രീസും 264 സെന്റിമീറ്റർ വീതം നീളമുള്ളതായിരിക്കണം. ബൗളിങ് ക്രീസിന് സമാന്തരമായാണ് ''പോപ്പിങ് ക്രീസ്'' അടയാളപ്പെടുത്തുന്നത്. ബൗളിങ് ക്രീസിനെക്കാൾ 120 സെന്റിമീറ്റർ മുൻപിലായാണ് പോപ്പിങ് ക്രീസ് അടയാളപ്പെടുത്തുന്നത്. ബൗളർ പന്തെറിയുമ്പോൾ പോപ്പിങ് ക്രീസിന്റെ പുറത്ത് കാൽ വച്ചിട്ടുണ്ടോ എന്ന് പരിശോധിച്ചാണ് മുൻകാൽ [[നോ ബോൾ|നോബോളുകൾ]] (ഫ്രണ്ട്ഫുട്ട് നോബോൾ) കണ്ടുപിടിക്കുന്നത്. പോപ്പിങ് ക്രീസിന്റെ നീളം സാങ്കല്പികമായി ബൗണ്ടറി ലൈൻ വരെയും തുടരുന്നു. എന്നാൽ [[സ്റ്റമ്പ്|സ്റ്റമ്പിന്റെ]] രണ്ട് വശത്തും ആറടിയെങ്കിലും നീളത്തിൽ പോപ്പിങ് ക്രീസ് അടയാളപ്പെടുത്തിയിരിക്കണം എന്നാണ് ചട്ടം. ബൗളിങ് ക്രീസിനും പോപ്പിങ് ക്രീസിനും കുറുകെയാണ് ''റിട്ടേൺ ക്രീസ്'' അടയാളപ്പെടുത്തുന്നത്. പോപ്പിങ് ക്രീസിൽനിന്ന് ആരംഭിച്ച് അനന്തമായി നീണ്ടുപോകുന്ന രേഖയാണിത്. പോപ്പിങ് ക്രീസിൽനിന്ന് 240 സെന്റിമീറ്റർ നീളത്തിലാണ് സ്റ്റമ്പിന് ഇരുവശത്തും റിട്ടേൺ ക്രീസ് അടയാളപ്പെടുത്തുന്നത്.
* '''നിയമം 10: കളിക്കുന്ന സ്ഥലത്തിന്റെ നിർമാണവുംനിർമ്മാണവും, പരിചരണവും'''
ക്രിക്കറ്റ് കളിയുടെ ഗതിയെ നിർണയിക്കുന്നതിൽ [[ക്രിക്കറ്റ് പിച്ച്|പിച്ചിന്]] വലിയ പങ്കുണ്ട്. പന്തിന്റെ ബൗൺസും, സ്വിങ്ങുമെല്ലാം നിർണയിക്കുന്നതിൽ പിച്ച് വലിയ പങ്ക് വഹിക്കുന്നുണ്ട്. അതിനാൽ പിച്ചിന്റെ മേൽനോട്ടം സംബന്ധിച്ച് നിയമം അനിവാര്യമാണ്. പിച്ച് ഒരുക്കൽ, റോളിങ്, പരിചരണം തുടങ്ങിയ കാര്യങ്ങൾ എങ്ങനെയാണ് നിർവഹിക്കേണ്ടത് എന്ന് ഈ നിയമത്തിൽ വിശദമായി പ്രതിപാദിച്ചിരിക്കുന്നു.
* '''നിയമം 11: പിച്ച് കവർ ചെയ്യൽ (മൂടിയിടുക)'''
വരി 67:
===ബാറ്റ്സ്മാനെ പുറത്താക്കുന്നതിനുള്ള രീതികളെ സംബന്ധിക്കുന്നത്===
* '''നിയമം 28: അപ്പീലുകൾ'''
ബാറ്റ്സ്മാൻ ഔട്ടാണെന്ന് ഫീൽഡർമാർ കരുതുന്നെങ്കിൽ അവർ അടുത്തപന്ത് എറിയുന്നതിനുമുമ്പ് അമ്പയറോട് ''ഹൗസ് ദാറ്റ്?'' എന്ന് ചോദിക്കണം. അവരുടെ അപ്പീലിന്മേൽ അമ്പയർ ബാറ്റ്സ്മാൻ ഔട്ടാണോ, [[നോട്ടൗട്ട്|നോട്ടൗട്ടാണോ]] എന്ന് അന്തിമ തീരുമാനം സ്വീകരിക്കും. [[ബൗൾഡ്]] ഉൾപ്പടെയുള്ളഉൾപ്പെടെയുള്ള എല്ലാ തരത്തിലുള്ള പുറത്താകലുകൾക്കും ഫീൽഡിങ് ടീം അപ്പീൽ ചെയ്യണം എന്നാണ് നിയമമെങ്കിലും അത്തരം സാഹചര്യങ്ങളിൽ ഫീൽഡിങ് ടീമിന്റെ അപ്പീലിനും, അമ്പയറുടെ തീരുമാനത്തിനും കാത്തുനിൽക്കാതെ ബാറ്റ്സ്മാൻ കളിക്കളത്തിനു പുറത്തുപോകാറാണ് പതിവ്.
* '''നിയമം 28: വിക്കറ്റ് വീഴ്ത്തുക'''
[[വിക്കറ്റ്]] ഭേദിക്കപ്പെടുമ്പോഴാണ് മിക്കവാറും തരത്തിലുള്ള പുറത്താകലുകൾ സംഭവിക്കുന്നത്. കളിക്കിടെ പന്തിനാലോ, ബാറ്റ്സ്മാനാലോ, ഫീൽഡറിന്റെ പന്ത് പിടിച്ചിരിക്കുന്ന കൈയ്യാലോ വിക്കറ്റ് ഭേദിക്കപ്പെടുകയും, കുറഞ്ഞത് ഒരു ബെയിലെങ്കിലും നിലത്ത് വീഴുകയും ചെയ്യുമ്പോഴാണ് ഇത് സംഭവിക്കുന്നത്.
"https://ml.wikipedia.org/wiki/ക്രിക്കറ്റ്_നിയമങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്