"കോറിന്തോസുകാർക്ക് എഴുതിയ രണ്ടാം ലേഖനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
യന്ത്രം - അക്ഷരപിശകുകൾ
(ചെ.) (57 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q123808 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...)
(ചെ.) (യന്ത്രം - അക്ഷരപിശകുകൾ)
 
ക്രിസ്തീയബൈബിളിന്റെ ഭാഗമായ [[പുതിയനിയമം|പുതിയനിയമത്തിലെ]] എട്ടാമത്തെ പുസ്തകമാണ് '''കോറിന്തോസുകാർക്ക് എഴുതിയ രണ്ടാം ലേഖനം'''. '2 കോറിന്ത്യർ' എന്ന ചുരുക്കപ്പേരിലും ഇത് അറിയപ്പെടുന്നു. [[പുതിയനിയമം|പുതിയനിയമത്തിലെ]] ഇതരഗ്രന്ഥങ്ങളെപ്പോലെ [[ഗ്രീക്ക്|ഗ്രീക്കു ഭാഷയുടെ]] കൊയ്നേ രൂപത്തിൽ എഴുതപ്പെട്ട ഈ കൃതി ആദ്യകാലക്രിസ്തീയസഭയുടെ ശ്രദ്ധേയനായ നേതാവ് [[പൗലോസ് അപ്പസ്തോലൻ|തർശീശിലെ പൗലോസും]] ശിഷ്യൻ തിമോത്തിയും ചേർന്ന് [[ഗ്രീസ്|ഗ്രീസിൽ]] കോറിന്തിലെ [[ക്രിസ്തുമതം|ക്രിസ്ത്യാനികൾക്ക്]] എഴുതിയതാണ്. അരംഭവാക്യത്തിൽ, കത്തയക്കുന്നവരിൽ ഒരാളായി തിമോത്തി പരാമർശിക്കപ്പെടുന്നുണ്ടെങ്കിലും<ref>2 കോറിന്ത്യർ 1:1 "ദൈവതിരുമനസാൽ [[യേശു|ക്രിസ്തുയേശുവിന്റെ]] [[പൗലോസ് അപ്പസ്തോലൻ|അപ്പോസ്തലനായ പൗലോസും]] സഹോദരൻ തിമോത്തെയോസും കോറിന്തോസിലുള്ള [[ദൈവം|ദൈവത്തിന്റെ]] സഭയ്ക്കും അഖായയിലെമ്പാടുമുള്ള സർവവിശുദ്ധർക്കും എഴുതുന്നത്."</ref> [[പൗലോസ് അപ്പസ്തോലൻ|പൗലോസിന്റെ]] ആ യുവശിഷ്യൻ ഈ രചനയിൽ പങ്കാളിയോ വെറും കേട്ടെഴുത്തുകാരനോ ആയിരുന്നത് എന്നു വ്യക്തമല്ല.
 
എതിരാളികളുടെ നിശിതമായ വിമർശനങ്ങൾക്കു തീഷ്ണമായതീക്ഷ്ണമായ സംവാദശൈലിയിൽ മറുപടി പറയുന്ന ഈ കൃതി [[പൗലോസ് അപ്പസ്തോലൻ|പൗലോസിന്റെ]] "ജീവിത ജീവിതദൗത്യത്തിന്റെ തന്നെ ന്യായീകരണം" (Apologia Pro Vita Sua) എന്നും [[പുതിയനിയമം|പുതിയനിയമത്തിലെ]] ഏറ്റവും രസകരമായ രചനകളിലൊന്ന് എന്നും വിശേഷിക്കപ്പെട്ടിട്ടുണ്ട്.<ref>[http://www.newadvent.org/cathen/04364a.htm കോറിന്തിയർക്കെഴുതിയ ലേഖനങ്ങൾ], കത്തോലിക്കാവിജ്ഞാനകോശം</ref>
 
==പശ്ചാത്തലം==
*ഇപ്പോഴുള്ള ഒന്നാം ലേഖനം, നാലു ലേഖനങ്ങളിൽ രണ്ടാമത്തേതാകാം.
 
*ഇപ്പോഴുള്ള രണ്ടാം ലേഖനം 2:3-4, 7:8 വാക്യങ്ങളിൽ നേരത്തേ എഴുതിയ ഒരു "കണ്ണുനീരിന്റെ" കത്തിനെക്കുറിച്ച്(letter of tears) പറയുന്നുണ്ട്. [[കോറിന്തോസുകാർക്ക് എഴുതിയ ഒന്നാം ലേഖനം|ഇപ്പോഴുള്ള ഒന്നാം ലേഖനത്തിന്]] ഈ വിശേഷണം ഇണങ്ങാത്തതിനാൽ രണ്ടു ലേഖങ്ങൾക്കുമിടയിൽ എഴുതിയ മറ്റൊരു ലേഖനമാവാം അത്. രണ്ടാം ലേഖനം 10-13 അദ്ധ്യായങ്ങളിൽ ആദ്യത്തെ 9 അദ്ധ്യായങ്ങളിലേതിൽ നിന്ന് വ്യത്യസ്ഥമായവ്യത്യസ്തമായ കർക്കശസമീപനമാണ് കാണുന്നത്. അതിനാൽ ഈ നാല് അദ്ധ്യായങ്ങൾ നേരത്തേ എഴുതിയ "കണ്ണുനീരിന്റെ കത്തി"-ന്റെ ഭാഗമായിരുന്നതും പിന്നീടെഴുതിയ രണ്ടാം ലേഖനം 1-9 അദ്ധ്യായങ്ങളോട് കൂട്ടിച്ചേർക്കപ്പെട്ടതുമാകാം.<ref name="earlychristianwritings.com">[http://www.earlychristianwritings.com/goodspeed/ch05.html THE SECOND LETTER TO THE CORINTHIANS], from "An Introduction to the New Testament", By Edgar J. Goodspeed, 1937</ref> അതേസമയം, "കണ്ണുനീരിന്റെ കത്ത്" ഇപ്പോൾ ഭാഗികമായിപ്പോലും നിലവിലില്ല എന്നു വാദിക്കുന്നവരും ഉണ്ട്.<ref name="bible.org">[http://www.bible.org/page.php?page_id=1203 2 Corinthians: Introduction, Argument, and Outline], by Daniel Wallace at bible.org</ref>
 
*ഇപ്പോഴുള്ള രണ്ടാം ലേഖനം മുഴുവനോ ഭാഗികമോ ആയി, നാലു ലേഖനങ്ങളിൽ അവസാനത്തേതാകാം.
 
===യെരുശലേമിനുള്ള സഹായം===
8, 9 അദ്ധ്യായങ്ങൾ ബുദ്ധിമുട്ടുകളനുഭവിച്ചുകൊണ്ടിരുന്ന [[യെരുശലേം|യെരുശലേമിലെ]] സഭയിലെ സാധുക്കൾക്കു വേണ്ടിയുള്ള ധനസമാഹരണത്തെ സംബന്ധിച്ച നിർദ്ദേശങ്ങളാണ്. ഇതിനെക്കുറിച്ച് കോറിന്തിലെ സഭയ്ക്ക് എഴുതുന്നതു തന്നെ അധികപ്പറ്റാണെന്നും ഇക്കാര്യത്തിലുള്ള അവരുടെ തീഷ്ണതയെക്കുറിച്ച്തീക്ഷ്ണതയെക്കുറിച്ച് മാസിഡോണിയയിലുള്ളവർക്കു മുൻപിൽ താൻ അഭിമാനം പ്രകടിപ്പിച്ചിട്ടുണ്ടെന്നും ലേഖകൻ ഒരിടത്തു പറയുന്നു.(9:1-2)
 
===തീക്ഷ്ണസംവാദം===
===തീഷ്ണസംവാദം===
ലേഖനത്തിന്റെ ശൈലി ഒൻപതാം അദ്ധ്യായത്തിന്റെ തുടക്കത്തിൽ യാതൊരു മുന്നറിയിപ്പും ഇല്ലാതെ പെട്ടന്നുപെട്ടെന്നു മാറുന്നു. അതിനാൽ തുടർന്നു വരുന്ന മൂന്നദ്ധ്യായങ്ങൾ മറ്റൊരു ലേഖനത്തിന്റെ ഭാഗമാണെന്നും ഈ ലേഖനത്തിന്റെ തുടക്കത്തിൽ പറയുന്ന "കണ്ണുനീരിന്റെ കത്ത്(letter of tears)"-ന്റെ ഭാഗമായിരിക്കാം ഒരുപക്ഷേ ഇതെന്നും കരുതുന്നവരുണ്ട്. ഈ നാലദ്ധ്യായങ്ങളിൽ (9-13) ലേഖകൻ തീഷ്ണമായതീക്ഷ്ണമായ സംവാദശൈലിയിൽ, സ്വന്തം പ്രേഷിതവേലയെ ന്യായീകരിക്കുന്നു. സാത്താൻ പ്രകാശത്തിന്റെ മാലാഖയായി വേഷം കെട്ടുന്നതുപോലെ വേഷം കെട്ടുന്ന "കപട അപ്പസ്തോലന്മാരാണ്" ഇവിടെ പൗലോസിന്റെ വിമർശനത്തിന് മുഖ്യമായും വിഷയീഭവിക്കുന്നത്. ലേഖനത്തിന്റെ ഈ ഖണ്ഡത്തിലെ ചില ഭാഗങ്ങൾ വിഡ്ഡിയുടെവിഡ്ഢിയുടെ പ്രഭാഷണം(fool's speech) എന്നറിയപ്പെടുന്നു. താഴെക്കൊടുക്കുന്ന വാക്യങ്ങൾ അതിൽ പെടുന്നു:
{{Cquote|ആരെങ്കിലും എന്തിനെക്കുറിച്ചെങ്കിലും വീമ്പിളക്കുന്നെങ്കിൽ ഞാനും അതേക്കുറിച്ചു വീമ്പിളക്കുന്നു. അവർ അബ്രാഹിമിയരാണോ? ഞാനും അങ്ങനെ തന്നെ. അവർ ഇസ്രായേൽക്കാരാണോ? ഞാനും അങ്ങനെ തന്നെ. ...അവർ ക്രിസ്തുവിന്റെ ദാസരാണോ? ഞാൻ ഭ്രാന്തനെപ്പോലെ പായുകയാണ്; ഞാൻ കൂടുതൽ മികച്ച ദാസനാണ്; കൂടുതൽ പണിയെടുത്തവൻ, കൂടുതൽ പ്രാവശ്യം തടവിലാക്കപ്പെട്ടവൻ, ഏറെ തല്ലുകൊണ്ടവൻ, പലവട്ടം മരണത്തിന്റെ വക്കിൽ എത്തിയവൻ! യഹൂദരിൽ നിന്നു നാല്പതു ചാട്ടയടി, ഒന്നുകുറയെ, അഞ്ചു പ്രാവശ്യം ഞാൻ കൊണ്ടു. മൂന്നു വട്ടം വടികൊണ്ടുള്ള അടിയേറ്റു, ഒരിക്കൽ കല്ലെറിയപ്പെട്ടു. മൂന്നു പ്രാവശ്യം കപ്പലപകടത്തിൽ പെട്ടു. ഒരു രാവും പകലും കടലിൽ ഒഴുകി നടന്നു.(11:21-25)}}
 
നേരിൽക്കാണുമ്പോൾ വിനീതനും അകലെയായിരിക്കുമ്പോൾ തന്റേടിയും എന്നു നിങ്ങൾ പറയുന്ന ഞാൻ, പൗലോസ് എന്നാണ് ഈ ഖണ്ഡത്തിന്റെ തുടക്കത്തിൽ ലേഖകൻ സ്വയം പരിചയപ്പെടുത്തുന്നത്. "അയാളുടെ കത്തുകൾ തീഷ്ണവുംതീക്ഷ്ണവും ശക്തവുമാണ്. എന്നാൽ കഴ്ചയിൽ ദുർബലനും സംസാരത്തിൽ കഴമ്പില്ലാത്തവനുമാണ് അയാൾ"(10:11) എന്നു കോറിന്തിയർ തന്നെക്കുറിച്ചു പറയുന്നതായും ലേഖകൻ എഴുതുന്നുണ്ട്.
 
==ലേഖനം==
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2282061" എന്ന താളിൽനിന്ന് ശേഖരിച്ചത്