"കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
യന്ത്രം - അക്ഷരപിശകുകൾ
(ചെ.) (യന്ത്രം - അക്ഷരപിശകുകൾ)
1937 ജൂൺ 14 ന് കെ. കേളപ്പന്റെ അദ്ധ്യക്ഷതയിൽ കോഴിക്കോടു വച്ച് ഒന്നാം മലബാർ വായനശാല സമ്മേളനം നടന്നു. കെ. ദാമോദരൻ കാര്യദർശിയും ഇ. രാമൻ മേനോൻ അദ്ധ്യക്ഷനുമായുള്ള ‘മലബാർ വായനശാല സംഘം’ ആ സമ്മേളനത്തിൽ വച്ച് രൂപീകരിക്കപ്പെട്ടു. ഇതേ കാ‍ലയളവിൽ കൊച്ചിയിൽ ‘സമസ്ത കേരള പുസ്തകാലയ സമിതി’ എന്ന പേരിൽ ഗ്രന്ഥശാലകളുടെ ഒരു സംഘടന ഉണ്ടാകുകയും ‘ഗ്രന്ഥവിഹാരം‘ എന്ന ഒരു ത്രൈമാസിക അവിടെ നിന്ന് പ്രസിദ്ധീകരിക്കുകയും ചെയ്തു.
 
തിരുവിതാംകൂറിൽ 1945 സെപ്തംബർ 14 ന് അമ്പലപ്പുഴ പി.കെ മെമ്മോറിയൽ ഗ്രന്ഥശാലയിൽ‍ വച്ച് ഗ്രന്ഥശാലകളെ ഏകോപിപ്പിച്ചു കൊണ്ടു ‘ അഖില തിരുവിതാംകൂർ ഗ്രന്ഥശാലാ സമ്മേളനം’ വിളിച്ചു കൂട്ടി. 47 ഗ്രന്ഥശാലകളുടെ പ്രതിനിധികൾ ആ യോഗത്തിൽ പങ്കെടുത്തു. യോഗം ഉത്ഘാടനംഉദ്ഘാടനം ചെയ്തത് അന്നത്തെ തിരുവിതാംകൂർ ദിവാനായിരുന്ന സർ സി. പി. രാമസ്വമി അയ്യർ ആയിരുന്നു. പി.എൻ. പണിക്കർ സെക്രട്ടറിയും അഡ്വ. പി. കുഞ്ഞൻ കുറുപ്പ് പ്രസിഡന്റുമായുള്ള പി.കെ.മെമ്മോറിയൽ ഭരണസമിതിയാണ് പ്രസ്തുത സമ്മേളനത്തിന് നേത്യത്വം നൽകിയത്. അന്ന് രൂപികരിക്കപ്പെട്ട ‘അഖില തിരുവിതംകൂർ ഗ്രന്ഥശാല സംഘം’ ആണ് കേരളത്തിലെ ഗ്രന്ഥശാലകളെ ഏകോപിപ്പിച്ചു കൊണ്ട് ഇന്നത്തെ ലൈബ്രറി കൌൺസിൽ ആയി പരിണമിച്ചത്.
[[പി.എൻ. പണിക്കർ]] എന്ന ക്രാന്തദർശിയായ മനുഷ്യന്റെ അക്ഷീണ പ്രയത്നത്താൽ 1945ൽ [[അമ്പലപ്പുഴ]] [[പി.കെ.മെമ്മോറിയൽ ഗ്രന്ഥശാല]]യിൽ തിരുവിതാംകൂറിലെ 47 ഗ്രന്ഥശാലകൾ ചേർന്നു രൂപം നൽകിയ അഖില തിരുവിതാംകൂർ ഗ്രന്ഥശാലാസംഘം ആണ് കേരള ഗ്രന്ഥശാലാസംഘം ആയി മാറിയത്. ആ കാലയളവിൽ നൂറിലധികം ഗ്രന്ഥശാലകൾ പ്രവർത്തിച്ചിരുന്നെങ്കിലും പല കാരണങ്ങളാൽ ഭൂരിപക്ഷം പേരും പങ്കെടുത്തില്ല. ശ്രീ. പി.എൻ.പണിക്കരെ സെക്രട്ടറിയായി തെരഞ്ഞെടുത്തു. 1948ൽ അഖില തിരുവതാംകൂർ ഗ്രന്ഥശാലാ സംഘത്തിന് സർക്കാർ അംഗീകാരം ലഭിച്ചു. അതേ വർഷം തന്നെ 'ഗ്രന്ഥാലോകം' മാസിക മുഖപത്രമായി പ്രസിദ്ധീകരിക്കുകയും ചെയ്തു. ഈ സ്ഥാപനം 1950-ൽ തിരു-കൊച്ചി ഗ്രന്ഥശാലാസംഘം ആയും കേരള സംസ്ഥാനരൂപീകരണത്തോടെ കേരള ഗ്രന്ഥശാലാസംഘം ആയും രൂപാന്തരം പ്രാപിച്ചു.
 
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2281930" എന്ന താളിൽനിന്ന് ശേഖരിച്ചത്