"കീടനാശിനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 21:
== തരംതിരിവ്‌ ==
വിഷാംശം അടങ്ങിയിരിക്കുന്നതിന്റെ അളവ് അഥവാ [[വിഷത്വം]] (toxicity) അനുസരിച്ച് കീടനാശിനികളെ നാലായിട്ടാണ് [[ലോകാരോഗ്യസംഘടന]] തരംതിരിച്ചിരിക്കുന്നത്. എലികളിൽ, ഈ രാസവസ്തുക്കൾ ഉപയോഗിച്ചു നടത്തുന്ന പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ തരംതിരിക്കൽ. ഒരു നിശ്ചിതഡോസ് കീടനാശിനി പരീക്ഷണ എലികളിൽ കുത്തിവെയ്ക്കുന്നു. അതിൽ അമ്പതുശതമാനം, നിർദ്ദിഷ്ട സമയത്തിനുള്ളിൽ മരണമടഞ്ഞാൽ ആ കീടനാശിനി എൽ.ഡി. 50 (LD 50 : lethal dose 50 )എന്ന ലേബലിലായിരിക്കും അറിയപ്പെടുന്നത്. വെറും 0 മുതൽ 50 മില്ലിഗ്രാം കീടനാശിനി ഉപയോഗിക്കുമ്പോൾത്തന്നെ എൽ.ഡി. 50 ഫലം കാണിച്ചാൽ അവയെ ചുവപ്പുഗണത്തിൽ (Red label ) ഉൾപ്പെടുത്തുന്നു. 50 മുതൽ 500 മില്ലിഗ്രാം കീടനാശിനി ഉപയോഗിച്ചാൽ മാത്രമേ [[എലി|എലികൾ]] കൊല്ലപ്പെടുന്നുവെങ്കിൽ അവയെ മഞ്ഞഗണത്തില് (yellow label ) ഉൾപ്പെടുത്തും. ( LD 50 -500 ). [[എൻഡോസൾഫാൻ]] ഈ ഗണത്തിലാണ്. ഏറ്റവും തീവ്ര വിഷാംശമടങ്ങിയവയെ ചുവപ്പ്, തൊട്ടു താഴെ കൂടുതൽ വിഷാംശമുള്ളവയെ മഞ്ഞ, കുറച്ച് വിഷാംശമുള്ളവയെ നീല, വിഷാംശം ഏറ്റവും കുറഞ്ഞവയെ പച്ച എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നു.
പരീക്ഷണ- ഗവേഷണ-ഉപയോഗ രംഗങ്ങളിലൊരിടത്തും അവ പ്രകൃതിയെ എങ്ങനെ ബാധിക്കുന്നുവെന്നോ മണ്ണിലെത്ര കാലം അതിന്റെ പരിണിതഫലങ്ങൾപരിണതഫലങ്ങൾ നിലനിൽക്കുമെന്നോ അന്വേഷിക്കുന്നില്ല. ഇനിയും ഇവ ഏത് മാധ്യമത്തിലൂടെയാണ് മറ്റു ജീവജാലങ്ങളിലേക്ക് കടന്ന് അപകടം ഉണ്ടാക്കുന്നതെന്നോ, ഏതൊക്കെ ജീവികൾക്കിതിനെ അതിജീവിക്കാൻ കഴിയുമെന്നോ അറിയുന്നുമില്ല. അറിയുമെങ്കിൽത്തന്നെ വ്യാപാര ലക്ഷ്യങ്ങൾ ഹനിക്കുമെന്നുള്ളതിനാൽ അറിവ് വേണ്ടരീതിയിൽ പങ്കുവെക്കുന്നുമില്ല.
 
== വിഷതീവ്രത ==
വരി 58:
1958 ലാണ് ഇന്ത്യയിലാദ്യമായി കീടനാശിനി ദുരന്തം ഉണ്ടാകുന്നത്, അതും [[കേരളം|കേരളത്തിൽ]]. ഗോതമ്പും പഞ്ചസാരയും ബിസ്കറ്റും കയറ്റിക്കൊണ്ടുപോകുന്ന വാഹനത്തിൽ [[ഫോളിഡോൾ]] എന്ന കീടനാശിനി പാക്കറ്റ് പൊട്ടി ഭക്ഷ്യവസ്തുക്കളുമായി കൂടിക്കലർന്നു. 102 ഓളം പേർ തൽക്ഷണം മരിക്കുകയും 828 പേർക്ക് വിഷബാധയേൽക്കുകയും ചെയ്തു. ഇന്ത്യൻ സർക്കാർ സെൻട്രൽ ഇൻസെക്ടിസൈഡ് ആക്ട് കൊണ്ടുവരുവാൻ നിർബന്ധിക്കപ്പെട്ടത് ഈ സംഭവത്താലാണ്.<ref>കൃഷിയങ്കണം, 2010 മേയ്, ആഗസ്റ്റ്, പേജ് 11</ref>
=== ഭോപ്പാൽ ദുരന്തം ===
1976 ൽ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ രാസവ്യവസായ ഭീമൻ യൂണിയൻ കാർബൈഡ് ഇന്ത്യയിൽ [[ഭോപ്പാൽ|ഭോപ്പാലിൽ]] [[മീഥൈൽ ഐസോസയനേറ്റ്]] ഉപയോഗിച്ച് [[സെവിൻ]] എന്ന കീടനാശിനി നിർമ്മാണ യൂണിറ്റ് ആരംഭിച്ചു. <ref>കൃഷിയങ്കണം, 2010 മേയ്, ആഗസ്റ്റ്, പേജ് 10</ref>പ്രതിവർഷം 5000 ടൺ സെവിൻ ഉത്പാദിപ്പിക്കാൻ ശേഷിയുണ്ടായിരുന്നു. പ്രവർത്തനം ആരംഭിച്ച് എട്ടാമത്തെ വർഷം 1984 ഡിസംബർ 2 ന് 42 ടൺ മീഥൈൽ ഐസോസയനേറ്റ് ശേഖരിച്ച ടാങ്കിൽ വെള്ളം കയറുകയും പിന്നീട് നടന്ന രാസപ്രവർത്തനങ്ങളുടെ ഫലമായി ടാങ്കിനുള്ളിലെ താപനില 200 ഡിഗ്രി സെൽഷ്യസിന് മുകളിലെത്തുകയും ചെയ്തു. [[ഫോസ്ജീൻ,]] [[ഹൈഡ്രജൻ സയനൈഡ്]], [[കാർബൺ മോണോക്സൈഡ്]], [[നൈട്രജൻ ഓക്സൈഡുകൾ]] എന്നീ വിഷവാതകമിശ്രിതങ്ങളും [[മീഥൈൽ ഐസോസയനേററ്|മീഥൈൽ ഐസോസയനേറ്റും]] അന്തരീക്ഷത്തിലേയ്ക്ക് വ്യാപിച്ചു. കാറ്റിന്റ ദിശയ്ക്കനുസരിച്ച് വാതകം [[ഭോപ്പാൽ]] നഗരത്തിലുടനീളം അലയടിക്കുകയും 16000 നും 30000 നും ഇടയിൽ ആൾക്കാർ കൊല്ലപ്പെടുകയും ചെയ്തു. 2 ലക്ഷത്തിൽപ്പരം ആൾക്കാരെ നിത്യരോഗികളാക്കിയ ഈ ദുരന്തം വിട്ടുമാറാത്ത ചുമ, കാഴ്ചതടസ്സം, കുട്ടികളിലെ [[തിമിരം]], [[കാൻസർ,]] [[ക്ഷയം]], തളർച്ച, വിഷാദം, [[പനി]] എന്നിവ ജീവിച്ചിരിക്കുന്നവർക്ക് നൽകി. ദുരന്തത്തിന്റെ പരിണിതഫലങ്ങൾപരിണതഫലങ്ങൾ ഇപ്പോഴും അലയടിക്കുന്നു.
2010 [[ജൂൺ]] 7 നാണ് ലോകത്തിലെ ഏറ്റവും വലിയ വ്യാവസായിക ദുരന്തമായ ഭോപ്പാൽ വിഷവാതകച്ചോർച്ചയുടെ വിധി നടക്കുന്നത്. യൂണിയൻ കാർബൈഡ് ഇന്ത്യാ കമ്പനി മുൻചെയർമാൻ കേശബ് മഹീന്ദ്ര ഉൾപ്പെടെ 7 പേർക്ക് 1 ലക്ഷം രൂപ പിഴയും 2 വർഷം തടവും കമ്പനിയ്ക്ക് 5 ലക്ഷം രൂപ പിഴയുമാണ് ഭോപ്പാൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് വിധിച്ചത്. യൂണിയൻ കാർബൈഡ് ഇന്ന് ഡൗ കെമിക്കൽസ് എന്ന പേരിൽ നിരവധി കീടനാശിനികൾ ഉത്പാദിപ്പിക്കുന്നു.
== അവലംബം ==
"https://ml.wikipedia.org/wiki/കീടനാശിനി" എന്ന താളിൽനിന്ന് ശേഖരിച്ചത്