"കാൽവിൻവാദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 12:
 
==വൈരുദ്ധ്യം==
പൂർവനിശ്ചിതമായ രക്ഷാ-ശിക്ഷകളെക്കുറിച്ചുള്ള വാദം യുക്തിയ്ക്ക് അറപ്പുളവാക്കുന്നതാണെന്നു സമ്മതിച്ച [[ജോൺ കാൽവിൻ|കാൽവിൻ]], ദൈവികരഹസ്യങ്ങൾ ചുഴിഞ്ഞറിയാമെന്ന മനുഷ്യന്റെ മോഹവും യുക്തിസഹമല്ലെന്നു ചൂണ്ടിക്കാട്ടുന്നു. മനുഷ്യരുടെ തെറ്റുകളും അനീതികളും ദൈവത്താൽ പൂർവനിശ്ചിതമാണെങ്കിലും, ദൈവം അവയിൽ കുറ്റക്കാരനല്ല. കുറ്റം മനുഷ്യന്റേതു മാത്രമാണ്. ഈ വാദത്തിന്റെ വൈരുദ്ധ്യം പരിഹരിക്കാൻ കാൽവിൻ തുനിഞ്ഞില്ല. ഇതു [[ബൈബിൾ|ബൈബിളിലെ]] ദൈവവെളിപാടിനനുസൃതമാണെന്നു കരുതിയ അദ്ദേഹം, മനുഷ്യർ അതിനെ വിനയപൂർവം അംഗീകരിക്കുകയാണു വേണ്ടതെന്നു വാദിച്ചു.<ref>Kenneth Scott Latourette, A History of Christianity (പുറങ്ങൾ 751-60)</ref> ദൈവത്തിന്റെ നിസ്സീമമായ മഹിമയെ എടുത്തുകാട്ടുന്ന കാൽവിൻവാദം ദൈവപ്രതാപത്തിനു മുൻപിൽ മനുഷ്യന്റെ അതിനിസ്സരതയിലേക്കും പാപപങ്കിലവും ഹീനവുമായ മനുഷ്യാവസ്ഥയിലേക്കും വിരൽചൂണ്ടുന്നു. നീചകൃമിയായ മനുഷ്യന്, എണ്ണിയാലൊടുങ്ങാത്ത [[താരാപഥം|താരാപഥങ്ങളെ]] നിയന്ത്രിക്കുന്ന ദൈവജ്ഞാനത്തെ മനസ്സിലാക്കാനാവില്ല. രക്ഷാ-ശിക്ഷകളുടെ ഈ വിധിതീർപ്പ് ഭയാനകമാണെങ്കിലും അതു ദൈവമഹത്വത്തിനായിദൈവമഹത്ത്വത്തിനായി സംഭവിക്കുന്നുവെന്ന് കാൽവിൻ കരുതി.<ref name ="durant">വിൽ ഡുറാന്റ്,"ദ റിഫർമേഷൻ", സംസ്കാരത്തിന്റെ കഥ 6-ആം ഭാഗം, അദ്ധ്യായം XXI (പുറങ്ങൾ 459-490)</ref>
 
==വിമർശനം==
"https://ml.wikipedia.org/wiki/കാൽവിൻവാദം" എന്ന താളിൽനിന്ന് ശേഖരിച്ചത്