"കാവുങ്ങൽ ശങ്കരപണിക്കർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
യന്ത്രം - അക്ഷരപിശകുകൾ
('കൊല്ലവർഷം 1048ൽ കാവുങ്ങൽ ശങ്കരപ്പണിക്കർ ജനിച്ച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (യന്ത്രം - അക്ഷരപിശകുകൾ)
1084ൽ (1908 English year) പറവൂർ ശങ്കരപ്പിള്ളയുടെ കളിയോഗത്തിൽ ചേർന്നു. ശങ്കരപ്പണിക്കരോടൊപ്പം അദ്ദേഹത്തിന്റെ കാരണവരായ ചാത്തുണ്ണിപ്പണിയ്ക്കരും ഈ കളിയോഗത്തിൽ ചേർന്നു. പറവൂർ കളിയോഗത്തിനു പ്രചാരം ഉത്തരതിരുവിതാംകൂറിലായിരുന്നു. അത് കാരണം 1087ൽ (1911 English year) അമ്പലപ്പുഴ വെച്ച് മാത്തൂർ കുഞ്ഞുപ്പിള്ളപ്പണിയ്ക്കരും ശങ്കരപ്പണിക്കരും തമ്മിൽ പരിചയപ്പെട്ടു. മാത്തൂരിനു ശങ്കരപ്പണിക്കരോട് ബഹുമാനം ആയിരുന്നു. അങ്ങനെ ശങ്കരപ്പണിക്കർ മാത്തൂർ കളിയോഗത്തിൽ ചേർന്നു. അതുമൂലം തിരുവിതാംകൂറിലെ കഥകളി പ്രേമികളുടെ ഇടയിൽ അദ്ദേഹം അംഗീകാരം നേടി. അത്യാവശ്യം സമ്പാദ്യം ഉണ്ടായിരുന്നു അവിടെ നിന്ന് എങ്കിലും ശങ്കരപ്പണിക്കർ ജന്മനാട്ടിൽ തിരിച്ചെത്തി സ്വന്തം കുടുംബകളിയോഗം പുഷ്ടിപ്പെടുത്താനായിരുന്നു ആഗ്രഹിച്ചിരുന്നത്. അതിനാൽ കഥകളിക്കാലമായ വൃശ്ചികം തൊട്ട് ഇടവപ്പത്ത് വരെ അദ്ദേഹം തിരുവിതാംകൂറിലും ബാക്കിയുള്ള കാലം പുത്തൂരിലും ആയി ഏകദേശം പത്ത് കൊല്ലം ജീവിച്ചു. തുടർന്ന് സമൂഹത്തിലുണ്ടായ രാഷ്ട്രീയമാറ്റങ്ങളുടെ കാരണമായി അദ്ദേഹത്തിന് മലബാറിൽ തന്നെ ജീവിതാവസാനം കഴിച്ച് കൂട്ടാൻ സാധിച്ചു. 1107ൽ വാച്ചാലി കിട്ടന്റെ കളിവട്ടത്തിലുണ്ടായിരുന്ന കാലത്ത് ചിറയ്ക്കൽ കോവിലകത്ത് വെച്ച് കോലത്തിരി സമക്ഷം അദ്ദേഹത്തിന് അരങ്ങ് ഉണ്ടായിരുന്നു. ഭ്രഷ്ട് കല്പിച്ച് കൊച്ചിമഹാരാജാവിന്റെ പിൻ‌വാഴ്ച്ചക്കാരന്റെ സന്നിധിയിൽ തന്നെ പിന്നീട് അദ്ദേഹം വേഷം കെട്ടി.
 
1091ൽ പാലക്കാട്ട് സ്ഥിരതാമസമാക്കിയശേഷം അന്ത്യം വരെ അദ്ദേഹം കുടുംബകളിയോഗം കൊണ്ട് നടത്തിയിരുന്നു. ചിലകാലത്ത് രാമുണ്ണി മേനോൻ, ചന്തുപ്പണിയ്ക്കർ എന്നീ പ്രഗത്ഭരുംപ്രഗല്ഭരും ഉള്ളനാട്ട് പണിയ്ക്കർ, വാച്ചാലി കിട്ടൻ മുതലായവരും അദ്ദേഹത്തിന്റെ കളിയോഗത്തിൽ ആദ്യവാസാനം ഉണ്ടായിരുന്നു.
 
1110 മേടം 3ന് പാലക്കാട്ട് ഗവണ്മെന്റ് കോളെജിന്റെ രജതജൂബിലി കളിയിൽ ശങ്കരപ്പണിക്കരുടെ സൌഗന്ധികം ഹനൂമാനും പട്ടിക്കാംതൊടിയുടെ ഭീമനും, മറ്റൊരു ദിവസം ഹിരണ്യകശിപുവും വെച്ചൂർ ആശാന്റെ നരസിംഹവും ആയി കളി ഉണ്ടായി.
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2281695" എന്ന താളിൽനിന്ന് ശേഖരിച്ചത്