"കാറൽമാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 115 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q3044 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 22:
ഈ കിരീടധാരണം നടന്നത് കാറൽമാന്റെ മുന്നറിവോടെ ആയിരുന്നില്ല. ചക്രവർത്തിയുടെ കിരീടം താൻ കാറൽമാനു നൽകി എന്നു വരുത്തിതീർക്കണമെന്നു മാർപ്പാപ്പയും അങ്ങനെ സംഭവിക്കരുതെന്നു കാറൽമാനും ആഗ്രഹിച്ചിരുന്നു. ഒടുവിൽ പൊതുസഭയിൽ അപ്രതീക്ഷിതമായി അദ്ദേഹത്തെ കിരീടം ധരിപ്പിക്കുന്നതിൽ മാർപ്പാപ്പ വിജയിച്ചു. ഈ നടപടി കാറൽമാന് ഒട്ടും ഇഷ്ടമായില്ല. അത് അദ്ദേഹത്തെ ഒരു പരാജയം പോലെ നീറ്റി.{{സൂചിക|൧}} തന്റെ പിൻഗാമികൾക്ക് ഈ അനുഭവം ഉണ്ടാകരുതെന്ന് അദ്ദേഹം ആഗ്രഹിച്ചു. കിരീടം തലയിൽ അണിയിക്കാൻ മാർപ്പാപ്പയെ അനുവദിക്കരുതെന്നും കിരീടധാരണച്ചടങ്ങിൽ അതു പിടിച്ചു വാങ്ങി സ്വയം തലയിൽ വയ്ക്കണമെന്നുമുള്ള നിർദ്ദേശം അദ്ദേഹം തന്റെ മകൻ ലൂയീസിനു നൽകിയിരുന്നു.<ref name = "wells">H.G. Wells, "A Short History of the World"(പുറങ്ങൾ 177, 181-82)</ref> കിരീടധാരണപദ്ധതി അറിഞ്ഞിരുന്നെങ്കിൽ താൻ ദേവാലയത്തിൽ പ്രവേശിക്കുകയില്ലായിരുന്നു എന്നു കാറൽമാൻ പറഞ്ഞതായി അദ്ദേഹത്തിന്റെ സുഹൃത്തും, ജീവചരിത്രകാരനും സദസ്സിലെ വിദ്വാനുമായിരുന്ന ചരിത്രകാരൻ ഐയ്ൻഹാർഡ് (Einhard) സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. കാറൽമാന്റെ കിരീടധാരണത്തിന്റെ ചരിത്രപ്രസക്തിയെപ്പറ്റി [[ദ സ്റ്റോറി ഓഫ് സിവിലിസേഷൻ|സംസ്കാരത്തിന്റെ കഥയിൽ]] [[വിൽ ഡുറാന്റ്]] ഇങ്ങനെ പറയുന്നു:-
 
{{Cquote|ഒരായിരം വർഷം നീണ്ടുനിന്ന ഫലങ്ങൾ ഈ കിരീടധാരണത്തിനുണ്ടായി. സഭാധികാരത്തെ രാഷ്ട്രാധികാരത്തിന്റെ സ്രോതസാക്കുകസ്രോതസ്സാക്കുക വഴി, അത് മാർപ്പായേയും മെത്രാന്മാരേയും ശക്തരാക്കി. 800-ആമാണ്ടിൽ റോമിൽ നടന്ന സംഭവങ്ങളുടെ ബലത്തിൽ (മാർപ്പാപ്പാമാരായ) ഗ്രിഗോരിയോസ് ഏഴാമനും ഇന്നസെന്റ് മൂന്നാമനും കൂടുതൽ ശക്തമായ ഒരു സഭ പണിതുയർത്തി. ഭൂമിയിലെ ദൈവത്തിന്റെ പ്രതിനിധി സ്ഥാനത്തേക്കുയർത്തുക വഴി, കീഴ്പ്രഭുക്കന്മാരുടെ ആക്രമണത്തിൽ നിന്ന് അത് കാറൽമാനെ രക്ഷിച്ചു. രാജാധികാരം ദൈവദത്തമാണെന്ന സിദ്ധാന്തത്തെ അത് എന്തെന്നില്ലാതെ ശക്തിപ്പെടുത്തി. കിഴക്കൻ സാമ്രാജ്യത്തിനു വെല്ലുവിളിയായിരിക്കുന്ന മറ്റൊരു സാമ്രാട്ടുമായി സഖ്യമുള്ള റോമൻ സഭയുടെ കീഴിലിരിക്കുന്നത് ഗ്രീക്കു സഭയ്ക്ക് ഇഷ്ടമായിരുന്നില്ല. അതിനാൽ ലത്തീൻ ക്രിസ്തീയതയും ഗ്രീക്ക് ക്രിസ്തീയതയും തമ്മിലുള്ള വേർപിരിയലിനെ അതു സഹായിച്ചു.<ref name = "durant"/>}}
 
===നവോത്ഥാനം===
"https://ml.wikipedia.org/wiki/കാറൽമാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്