"കറാച്ചി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 116 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q8660 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 65:
}}
 
[[പാകിസ്താൻ|പാകിസ്താനിലെ]] ഏറ്റവും വലിയ നഗരമാണ് '''കറാച്ചി'''. [[സിന്ധ് പ്രവിശ്യ|സിന്ധ് പ്രവിശ്യയുടെ]] തലസ്ഥാനമാണ് ഈ നഗരം. ജനസംഖ്യാപരമായി നോക്കുകയാണെങ്കിൽ ലോകത്തിലെത്തന്നെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമാണ് കറാച്ചി. [[സിന്ധു നദി|സീന്ധൂ നദിയുടെ]] ഡെൽറ്റാ പ്രദേശത്തിന് പടിഞ്ഞാറായി [[അറബിക്കടൽ|അറബിക്കടലിന്റെ]] വടക്കൻ തീരത്ത് സ്ഥിതി ചെയ്യുന്നു. മുമ്പ് പാകിസ്താന്റെ തലസ്ഥാനമായിരുന്ന കറാച്ചി ഇന്ന് പാകിസ്താന്റെ സാംസ്കാരിക, ധനകാര്യ തലസ്ഥാനമാണ്. രാജ്യത്തെ ഏറ്റവും വലിയ തുറമുഖവും ഇവിടെയാണ്. നഗരത്തിലെ പ്രധാന സാമ്പത്തിക മേഖലകളിൽ ധനകാര്യം, വ്യാപാര സേവനങ്ങൾ, ഗതാഗതം, മാദ്ധ്യമം, ദൃശ്യമാദ്ധ്യമ നിർമ്മാണം, പ്രസിദ്ധീകരണം, സോഫ്റ്റ്വെയർസോഫ്റ്റ്‌വേർ, വൈദ്യ ഗവേഷണം, വിദ്യാഭ്യാസം, വിനോദസഞ്ചാരം എന്നിവയെല്ലാം ഉൾപ്പെടുന്നു.
 
3,530 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള ഈ നഗരവും പരിസരപ്രദേശങ്ങളും ചേർന്ന മെട്രോപൊളിറ്റൻ പ്രദേശം ലോകത്തിലെ ഏറ്റവും വലിയ ഇരുപതാമത്തെ മെട്രോപൊളിറ്റനാണ്. ഈ നഗരത്തിന്റെ വളർച്ചക്ക് പ്രധാന കാരണം പല രാജ്യങ്ങളിൽ‌നിന്നും ഇവിടേക്ക് കുടിയേറിപ്പാർത്ത ജനങ്ങളാണ്. "വെളിച്ചത്തിന്റെ നഗരം" (روشنين جو شهر) എന്നാണ് നഗരത്തിന്റെ ഒരു വിളിപ്പേര്. പാകിസ്താന്റെ സ്ഥാപകൻ എന്നറിയപ്പെടുന്ന ക്വയിദ്-ഇ-അസം [[മുഹമ്മദ് അലി ജിന്ന]] ജനിച്ചതും അടക്കപ്പെട്ടതു ഇവിടെയായതുനാൽ "ക്വയിദിന്റെ നഗരം"(شهرِ قائد), എന്നും അറിയപ്പെടുന്നു.
"https://ml.wikipedia.org/wiki/കറാച്ചി" എന്ന താളിൽനിന്ന് ശേഖരിച്ചത്