"കടുവാസ്രാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 25:
}}
 
വലുപ്പംകൂടിയവലിപ്പംകൂടിയ [[സ്രാവ്|സ്രാവിനമാണ്]] '''കടുവാസ്രാവ്'''. സെലാച്ചി (Selachii) വർഗത്തിലെ ഗലെയ്ഫോമസ് (Galeiformes) മത്സ്യഗോത്രത്തിൽപ്പെടുന്നു. ശാ.നാ. ഗലിയോസെർഡോ ക്യുവിയേരി (Galeocerdo cuvieri). വള്ളുവൻ സ്രാവ് എന്ന പേരിലും ഇത് അറിയപ്പെടുന്നു.
 
==ആവാസകേന്ദ്രം==
വരി 33:
==പ്രത്യേകതകൾ==
 
ടൈഗർ സ്രാവുകൾക്ക് സാധാരണ 4.5 മീ. നീളം കാണും. ഒമ്പതു മീ. വരെയുള്ളവയേയും അപൂർവമായി ലഭിച്ചിട്ടുണ്ട്. സ്രാവിന്റെ പുറംഭാഗത്തിന് ചാരനിറവും വയറിന് വെള്ള നിറവുമായിരിക്കും. [[ശരീരം|ശരീരത്തിൽ]] അവിടവിടെയായി അവ്യക്തമായ ചില പാടുകൾ കാണാം. മോന്തയുടെ മുൻഭാഗത്തിന്റെ നീളം [[വായ്|വായയുടെ]] വീതിയേക്കാൾ കുറവായിരിക്കും. മോന്തയുടെ അഗ്രത്തിനോടടുത്താണ് നാസാരന്ധ്രങ്ങൾ കാണപ്പെടുന്നത്. മോന്തയുടെ വശങ്ങൾക്കും അടിഭാഗത്തിനും [[മഞ്ഞ]] നിറമാണുള്ളത്. ടൈഗർ സ്രാവിന്റെ [[കണ്ണ്|കണ്ണുകൾ]] താരതമ്യേന വലുപ്പംകൂടിയവയാണ്വലിപ്പംകൂടിയവയാണ്. ക്ലോമരന്ധ്രങ്ങൾ ചെറുതും. വായിൽ ഇരുപത്തിരണ്ടോ ഇരുപത്തിമൂന്നോ പല്ലുകളുണ്ടായിരിക്കും. ചന്ദ്രക്കലയുടെ ആകൃതിയിലുള്ള ഭുജപത്രം ആദ്യത്തെ പൃഷ്ഠപത്രത്തിന്റെ താഴെവരെയെത്തും. ഭുജപത്രത്തിന്റെ ആധാരത്തിന് അല്പം പിന്നോട്ടുമാറി നേരെ മുകളിൽനിന്നാണ് പൃഷ്ഠപത്രം ഉദ്ഭവിക്കുന്നത്. രണ്ടാമത്തെ പൃഷ്ഠപത്രം പായു പത്രത്തിനോളം വലുപ്പമുള്ളതുംവലിപ്പമുള്ളതും ഇതിനു നേരെ എതിരെ കാണപ്പെടുന്നതുമാണ്. പൃച്ഛപത്രം വളരെനീളം കൂടിയതാണെങ്കിലും പ്രായംകൂടിയ [[മത്സ്യം|മത്സ്യങ്ങളിൽ]] നീളം കുറഞ്ഞ പത്രമാണ് കാണപ്പെടുന്നത്. ടൈഗർ സ്രാവുകൾ അണ്ഡജരായൂജ (ovoviviparous)ങ്ങളാണ്. ഇതിന്റെ കുഞ്ഞുങ്ങൾക്ക് 60-90 സെ.മീ. നീളമുണ്ടായിരിക്കും. ഒരു സമയത്ത് 10-50 കുഞ്ഞുങ്ങളുണ്ടാകുന്നു. കുഞ്ഞുങ്ങളുടെ ശരീരത്തിൽ പുലികളുടേതുപോലുള്ള കറുപ്പും വെളുപ്പും വരകൾ സുവ്യക്തമായി കാണാനാകും. ഏതാണ്ട് നാലു മീറ്റർ നീളം വരെ വളർച്ചയെത്തുമ്പോഴേക്കും ഇത്തരത്തിലുള്ള വരകൾ അപ്രത്യക്ഷമാവുന്നു.
 
==സർവാഹാരികൾ==
"https://ml.wikipedia.org/wiki/കടുവാസ്രാവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്