"ഒലിവർ ക്രോംവെൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 46:
==ജീവിതരേഖ==
===പശ്ചാത്തലം===
കേംബ്രിഡ്ജ്‌ഷയർ പ്രദേശത്തെ ഒരു മദ്ധ്യവർഗ്ഗ പ്യൂരിട്ടൻ കുടുംബത്തിൽ ജനിച്ച ക്രോംവെൽ, ഹണ്ടിങ്ങ്ടൺ വ്യാകരണവിദ്യാലയത്തിലെ പ്രാഥമികവിദ്യാഭ്യാസത്തിനു ശേഷം 1616-ൽ ക്രോംബ്രിജിലെ സിഡ്നിസസെക്സ് കോളേജിൽ ചേർന്നു. എന്നാൽ തൊട്ടടുത്തവർഷം അച്ഛൻ മരണപ്പെട്ടതോടെ ബിരുദം എടുക്കാതെ കോളേജ് വിടേണ്ടിവന്നു. തുടർന്ന് 1618-ൽ ലണ്ടനിൽ നിയമ പഠനത്തിനു ചേർന്നതായി ആദ്യകാലജീവചരിത്രങ്ങളിൽ പറയുന്നെങ്കിലും ഇക്കാര്യത്തിൽ അവ്യക്തതയുണ്ട്. അമ്മാവന്റെ മരണത്തെ തുടർന്ന് അനന്തിരാവകാശംഅനന്തരാവകാശം ലഭിക്കുന്നതുവരെ ഇടത്തരം കർഷകന്റെ ജീവിതമാണ് അദ്ദേഹം നയിച്ചത്. ഇടക്കാലത്ത് ആത്മീയമായ ഒരു പരിവർത്തനത്തിലൂടെ കടന്നു പോയ ക്രോംവെൽ, പിൽക്കാലമത്രയും ഒരു തരം പ്യൂരിട്ടൻ ക്രിസ്തീയതയെ തന്റെ ജീവിതത്തിന്റെ അവിഭാജ്യഭാഗമാക്കി.
 
===അധികാരം===
വരി 55:
 
==വിലയിരുത്തൽ==
ബ്രിട്ടീഷ് ദ്വീപുകളുടെ ഏറ്റവും വിവാദമുണർത്തുന്ന ചരിത്രനായകന്മാരിൽ ഒരാളാണു ക്രോംവെൽ. ഡേവിഡ് ഹ്യൂമിനേയും ക്രിസ്റ്റഫർ ഹില്ലിനേയും പോലുള്ള ചരിത്രകാരന്മാർ അദ്ദേഹത്തെ രാജഘാതകനായ ഏകാധിപതിയായി കാണുന്നു. എന്നാൽ തോമസ് കാർലൈലും സാമുവൽ റാസൺ ഗാർഡിനറും മറ്റും അദ്ദേഹത്തെ സ്വാതന്ത്ര്യമോഹത്തെ പ്രതീകവൽക്കരിച്ച വീരനായി കണക്കാക്കുന്നു. 2002-ലെ ഒരു ബി.ബി.സി. അഭിപ്രായവോട്ടെടുപ്പിൽ കോംവെൽ എല്ലാക്കാലത്തേയും ബ്രിട്ടീഷുകാരിൽ ഏറ്റവും മഹത്വമേറിയമഹത്ത്വമേറിയ 10 പേരിൽ ഒരാളായി വിലയിരുത്തപ്പെട്ടു.<ref>{{cite news|url=http://news.bbc.co.uk/1/hi/entertainment/tv_and_radio/2341661.stm |title=Ten greatest Britons chosen |publisher=BBC|accessdate=27 November 2008 | date=20 October 2002}}</ref> [[സ്കോട്ട്‌ലൻഡ്|സ്കോട്ട്‌ലണ്ടിലേയും]] [[അയർലണ്ട്|അയർലൻഡിലേയും]] കത്തോലിക്കർക്കെതിരെ അദ്ദേഹം കൈക്കൊണ്ട നടപടികൾ വംശഹത്യയോ വംശഹത്യക്കൊപ്പമെത്തുന്നതോ ആയി വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്.<ref name=near-genocidal>genocidal or near-genocidal: *Brendam O'Leary and John McGarry, "Regulating nations and ethnic communities", p. 248, in Breton Albert (ed). 1995, ''Nationalism and Rationality'', Cambridge University Press</ref> അയർലണ്ടിൽ ക്രോംവെല്ലിന്റെ ചെയ്തികൾ കടുംവിമർശനത്തിനു വിഷയമാണ്.<ref>{{cite book|last=Ó Siochrú|first=Micheál |title=God's executioner|year=2008|publisher=Faber and Faber|isbn=9780571241217}}</ref>
 
 
"https://ml.wikipedia.org/wiki/ഒലിവർ_ക്രോംവെൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്