"എണ്ണപ്പന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 52:
എല്ലാ പ്രായത്തിലുമുള്ള പനകളെയും ബാധിക്കുന്ന ഒരു രോഗമാണ് കൂമ്പുചീയ്യൽ. ഏറ്റവും ഉള്ളിലുള്ള ഓലകളുടെ അറ്റത്തുനിന്ന് മഞ്ഞളിപ്പ് തുടങ്ങും. രോഗം മൂർച്ചിക്കുന്നതോടെ കൂമ്പ്‌ ചീയുകയും പുതിയ ഇലകൾ കുറ്റിച്ചു പോകുകയും ക്രമേണ അഴുകുകയും ചെയ്യും. പൊതുവേയുള്ള ആരോഗ്യവും ഉല്പാദനവും കുറഞ്ഞ് ഇല മഞ്ഞളിക്കാതെ തന്നെ കൂമ്പ്‌ ചീയുന്നതും കാണാം. ഓലക്കാലുകളുടെ അരികിൽക്കൂടി മഞ്ഞളിപ്പുണ്ടാകുന്നതും ഓലകൾ പെട്ടെന്ന് ഉണങ്ങിപ്പോകുന്നതും മറ്റു ലക്ഷണങ്ങളാണ്. രോഗം പടരാതിരിക്കുന്നതിന് രോഗബാധിതമായ മരങ്ങൾ വേരോടെ പിഴുത് മാറ്റി നശിപ്പിക്കണം. ആദ്യഘട്ടത്തിൽ തന്നെ രോഗബാധ കണ്ടെത്തിയാൽ ആക്രമണവിധേയമായ ഓലകൾ വെട്ടിമാറ്റി തീയിട്ട് നശിപ്പിക്കുന്നത് രോഗം പടരാതിരിക്കുന്നതിന് സഹായിക്കും.
 
കുറച്ചു മാത്രം കായ്കൾ ഉണ്ടാകുകയോ ഒട്ടും കായ്കൾ ഉണ്ടാകാതിരിക്കുകയോ ചെയ്യുന്നതും പൂങ്കുല ഒന്നാകെ ചീഞ്ഞോ ഉണങ്ങിയോ നശിക്കുന്നതുമാണ് ഈ രോഗത്തിൻറെ ലക്ഷണം. കൂടുതൽ ഓലകൾ മുറിച്ച് മാറ്റുന്നതും അധികരിച്ച തണലും, വരൾച്ചയും, വൃത്തിയില്ലാത്ത പരിതസ്ഥിതിയുംപരിതഃസ്ഥിതിയും എല്ലാം ഈ രോഗത്തിന് കാരണമാകാം. ഉണങ്ങിയതും ചീഞ്ഞതുമായ കുലകൾ, ഉണങ്ങിയ ആൺകുലകൾ എന്നിവ നീക്കം ചെയ്ത് മരം വൃത്തിയാക്കിയത്തിനു ശേഷം പരാഗണം നടത്തിയാൽ ഇതിനു മാറ്റം വരുത്താം.
 
== ഓലകോതൽ ==
"https://ml.wikipedia.org/wiki/എണ്ണപ്പന" എന്ന താളിൽനിന്ന് ശേഖരിച്ചത്