"എഡ്വേർഡ് ബർണറ്റ് ടയ്ലർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 35:
==ചരിത്രം==
 
ആറുമാസക്കാലം നീണ്ടുനിന്ന ഗവേഷണപ്രവർത്തനങ്ങൾ നരവംശശാസ്ത്രത്തിൽ പ്രായോഗിക വൈദഗ്ധ്യംവൈദഗ്ദ്ധ്യം ആർജിക്കുന്നതിൽ ടയ്ലറെ വളരെയേറെ സഹായിച്ചിട്ടുണ്ട്. പ്രാചീന ടോൾടക്ക് സാംസ്കാരികാവശിഷ്ടങ്ങളുടെ കണ്ടെത്തൽ ഇദ്ദേഹത്തിന്റെ ധൈഷണിക ജീവിതത്തിൽ ഒരു വഴിത്തിരിവായി മാറി.
 
[[ഇംഗ്ലണ്ട്|ഇംഗ്ലണ്ടിൽ]] തിരിച്ചെത്തിയ ടയ്ലർ 1861-ൽ മെക്സിക്കൻ ഗവേഷണഫലങ്ങൾ പ്രതിപാദിക്കുന്ന ''അനഹ്വോക് ഓർ [[മെക്സിക്കോ]] ആൻഡ് മെക്സിക്കൻസ്, ഏൻഷ്യന്റ് ആൻഡ് മോഡേൺ'' എന്ന കൃതി പ്രസിദ്ധീകരിച്ചു. [[മനുഷ്യൻ|മനുഷ്യവംശത്തിന്റെ]] ആദിമചരിത്രത്തെയും സാംസ്കാരിക വികാസത്തെയും സംബന്ധിച്ച ഗവേഷണഗ്രന്ഥമായ ''റിസർച്ചസ് ഇന്റു ദി ഏർലി ഹിസ്റ്ററി ഒഫ് മാൻകൈൻഡ് ആൻഡ് ഡെവലപ്പ്മെന്റ്(1865)'' നരവംശശാസ്ത്രമേഖലയിൽ ടയ്ലർക്കുള്ള പ്രാവീണ്യത്തിനു തെളിവാണ്. എന്നാൽ, 1871-ൽ പ്രസിദ്ധീകരിച്ച ''പ്രിമിറ്റീവ് കൾച്ചർ'' എന്ന കൃതിയാണ് ടയ്ലറെ പ്രശസ്തിയിലേക്കുയർത്തിയത്. പ്രാകൃതാവസ്ഥയിൽ നിന്നും ക്രമാനുഗതവികാസത്തിലൂടെ പരിഷ്കൃത മനുഷ്യനിലേക്കുള്ള സുദീർഘമായ പരിവർത്തനപ്രക്രിയയെ കുറിച്ചാണ് ഈ കൃതി ചർച്ചചെയ്യുന്നത്. സാംസ്കാരിക നരവംശശാസ്ത്രത്തിലെ ഒരു ക്ലാസിക്ക് ആയി വിശേഷിപ്പിക്കപ്പെടുന്ന ഈ കൃതിയാണ്, സംസ്കാരം എന്ന സംജ്ഞയുടെ നരവംശശാസ്ത്രപരമായ വിവക്ഷകളെക്കുറിച്ച് ആദ്യമായി സിദ്ധാന്തിച്ചത്. അറിവ്, വിശ്വാസം, കല, നിയമം, ധാർമികതത്ത്വങ്ങൾ, ആചാരാനുഷ്ഠാനങ്ങൾ, ആർജിതകഴിവുകൾ, ശീലങ്ങൾ തുടങ്ങിയവയടങ്ങുന്ന ഒരു സമഗ്രതയാണ് സംസ്കാരമെന്ന് ടയ്ലർ നിർവചിച്ചു. സംസ്കാരത്തിന്റെ ഘടനയേയും പരിവർത്തനക്ഷമതയേയും കുറിച്ച് സൂക്ഷ്മമായി പഠിച്ച ടയ്ലർ, സുദീർഘമായ ചരിത്രപ്രക്രിയകളുടെ നിർണായകപ്രാധാന്യം സമർഥിച്ചു. പാരിസ്ഥിതികഘടകങ്ങൾ, കുടിയേറ്റം എന്നിവയും സംസ്കാരവികാസത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണെന്ന് ടയ്ലർ വാദിച്ചു.
"https://ml.wikipedia.org/wiki/എഡ്വേർഡ്_ബർണറ്റ്_ടയ്ലർ" എന്ന താളിൽനിന്ന് ശേഖരിച്ചത്