"എ.ഐ.സി.എൽ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 18:
ഇന്ത്യയിലെ ഒരു പലിശരഹിത സാമ്പത്തിക സ്ഥാപമാണ് '''എ. ഐ. സി. എൽ''' ('''Alternative Investments and Credits Limited''' (AICL)).പലിശാധിഷ്ഠിത സമ്പദ് ഘടനക്ക് ബദലായി കേരള ജമാഅത്തെ ഇസ്ലാമിയുടെ നേതൃത്വത്തിൽ 2000 ജൂണിൽ കൊച്ചിയിൽ ആരംഭിച്ചു. ഇസ്ലാമിക സാമ്പത്തിക വ്യവസ്ഥക്ക് വിധേയമായി പ്രവർത്തിക്കുന്ന ഇന്ത്യയിലെ പ്രഥമ സ്വകാര്യ സംരംഭമാണിത്.<ref>http://www.aicl-india.com/</ref> കേരള സർക്കാർ ആരംഭിക്കാനിരിക്കുന്ന അൽ ബറക എന്ന സാമ്പത്തിക സ്ഥാപനവുമായി സഹകരിച്ച് പ്രചാരണ പരിപാടികൾ സംഘടിപ്പിച്ചു വരുന്നു. <ref>http://www.prabodhanam.net/detail.php?cid=269&tp=1</ref>'''ഡയറക്ടർ''' [[ടി. ആരിഫലി|ടി. ആരിഫലി.]].
== രൂപീകരണം ==
2000ൽ പലിശയുടെ വിപത്തിനെതിരെ ജമാഅത്തെ ഇസ്ലാമി സംസ്ഥാന വ്യാപമായി നടത്തിയ ''പലിശക്കെതിരെ'' എന്ന കാമ്പയിനിന്റെ ഭാഗമായി തീരുമാനിക്കപ്പെട്ട സംരംഭമാണ് പലിശരഹിത ഇസ്ലാമിക സാമ്പത്തിക ബദൽ. 2001 ഡിസംബർ 22-ന് സംസ്ഥാന മുഖ്യമന്ത്രി എ.കെ.ആന്റണി എറണാംകുളം ടൌൺ ഹാളിൽ വെച്ച് കമ്പനിയുടെ ഉൽഘാടനംഉദ്ഘാടനം നിർവഹിച്ചു. കമ്പനി ചെയർമാനും ജമാഅത്തെ ഇസ്ലാമി സംസ്ഥാന അമീറുമായ കെ.എ.സിദ്ദീഖ് ഹസൻ അധ്യക്ഷത വഹിച്ചു. സ്ഥാപനത്തിന്റെ പ്രധാന ഓഫീസ് എറണാകുളത്തും മേഖലാ ഓഫീസ് കോഴിക്കോട്ടും പ്രവർത്തിക്കുന്നു. ലോകത്തെങ്ങുമുള്ള ഇസ്ലാമിക ബാങ്കുകളുടെ പ്രവർത്തന രീതികളും ഇന്ത്യൻ സാഹചര്യത്തിലുള്ള അതിന്റെ പ്രായോഗികതയും വിലയിരുത്തിയാണ് സംരംഭത്തിന് തുടക്കം കുറിച്ചിട്ടുള്ളത്. ഈ സംരംഭവുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളുടെയും ഇസ്ലാമിക സാധുത പരിശോധിക്കുന്നതിന് ഒരു ഉപദേശക സമിതിയുമുണ്ട്.<ref>http://www.jihkerala.org/english/aicl.htm</ref>
== അംഗീകാരം ==
2002 ജനുവരി 8-നാണ് സ്ഥാപനത്തിന് [[റിസർവ്‌ ബാങ്ക്‌ ഓഫ് ഇന്ത്യ|റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ]] അംഗീകാരം ലഭിച്ചത്. അതോടെ വിദേശവിനിമയത്തിനുള്ള അവകാശവും ലഭിച്ചു. <ref>http://www.antya.com/detail/Alternative-Investments-and-Credits-Limited/54872</ref>. എന്നാൽ ഈ അംഗീകാരം പിന്നീട് റദ്ദാക്കപ്പെട്ടു. ലാഭ-നഷ്ട പങ്കാളിത്തത്തോടെയുള്ള പ്രവർത്തന രീതി റിസർവ് ബാങ്കിന് രേഖാമൂലം സമർപ്പിക്കുകയും അവർ അതംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. 2006-ൽ റിസർവ് ബാങ്ക്, നോൺ ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനികളും ഉപഭോക്താക്കളും തമ്മിലുള്ള ഇടപാടിൽ സുതാര്യത ഉറപ്പുവരുത്തുന്നതിന് ഫെയർ പ്രാക്ടീസ് കോഡ് സർക്കുലർ പുറത്തിറക്കി. സുതാര്യതയുടെ ഭാഗമായി, ഉപഭോക്താക്കളോട് എത്രയാണ് പലിശ ഈടാക്കുന്നതെന്ന് വ്യക്തമാക്കാൻ സർക്കുലർ നിർദേശിച്ചിരുന്നുനിർദ്ദേശിച്ചിരുന്നു. എന്നാൽ, ആ സർക്കുലറിൽ സ്വന്തമായ ഫെയർ പ്രാക്ടീസ് കോഡ് രൂപീകരിക്കാൻ സ്വാതന്ത്യ്രം നൽകിയിരുന്നു. തദടിസ്ഥാനത്തിൽ ലാഭ-നഷ്ട പങ്കാളിത്തം പ്രവർത്തന രീതിയായി വിശദീകരിച്ച് കൊണ്ട് 2007-ൽ ഫെയർ പ്രാക്ടീസ് കോഡ് റിസർവ് ബാങ്കിന് സമർപ്പിക്കുകയും അവർ ഫയലിൽ സ്വീകരിക്കുകയും ചെയ്തു. തുടർന്ന് സുപ്രധാനമായ ഒരു കേസിൽ എ.ഐ.സി.എൽ പരാമർശവിധേയമായപ്പോൾ റിസർവ് ബാങ്ക് എ.ഐ.സി.എല്ലിന്റെ രേഖകൾ പരിശോധിച്ച് കൃത്യമായി പലിശ പ്രഖ്യാപിക്കുന്നില്ല എന്ന് കണ്ടെത്തി. എ.ഐ.സി.എൽ വിശദീകരണം നൽകിയെങ്കിലും റിസർവ് ബാങ്കിന്റെ സർക്കുലറിലെ പലിശയുമായി ബന്ധപ്പെട്ട വ്യവസ്ഥ പാലിക്കുന്നില്ല എന്നാരോപിച്ച് എ.ഐ.സി.എല്ലിന്റെ ലൈസൻസ് റദ്ദാക്കുകയായിരുന്നു. റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിൽ വരാത്ത സാമ്പത്തിക ഇടപാടുകൾ മാത്രമേ ഇപ്പോൾ നടത്താനാവൂ. <ref>http://www.prabodhanam.net/detail.php?cid=1235&tp=1</ref>
 
== ലക്ഷ്യങ്ങൾ ==
"https://ml.wikipedia.org/wiki/എ.ഐ.സി.എൽ." എന്ന താളിൽനിന്ന് ശേഖരിച്ചത്