"ഉദയ്‌പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 27:
footnotes = |
}}
തെക്കൻ [[രാജസ്ഥാൻ|രാജസ്ഥാനിലെ]] ഉദയ്‌പൂർ ജില്ലയുടെ ആസ്ഥാനമായ പുരാതനനഗരമാണ് '''ഉദയ്‌പൂർ''' ({{audio|Udaipur.ogg|pronunciation}}). ഉദയ്പൂർ-ചിത്തോർ റയിൽ പാതയിൽ [[ബോംബെ|ബോംബെയിൽനിന്ന്]] 1,115 കി. മീ. ദൂരെ സമുദ്രനിരപ്പിൽ നിന്ന് 600 മീ. ഉയരത്തിലാണ് ഇതു സ്ഥിതിചെയ്യുന്നത്. നഗരത്തിനെ ചുറ്റി വനപ്രദേശങ്ങളാണ്. പ്രചീനനഗരം കോട്ടമതിലിനാലും അതിനെ ചുറ്റിയുള്ള അഗാധമായ കിടങ്ങിനാലും സം‌‌രക്ഷിതമായിരുന്നു; കോട്ട ഇന്നും നിലനിന്നുപോരുന്നു നഗരത്തിലെ ഏറ്റവും ഉയർന്ന ഭാഗത്ത് മഹാറാണാപ്രാസാദം, യുവരാജഗൃഹം, സർദാർ ഭവനം തുടങ്ങി രാജകാലപ്രഭാവം വിളിച്ചോതുന്ന രമ്യഹർമ്യങ്ങളുംരമ്യഹർമ്മ്യങ്ങളും പ്രസിദ്ധമായ ജഗന്നാഥക്ഷേത്രവും സ്ഥിതിചെയ്യുന്നു. ഇവയുടെ പ്രതിബിംബങ്ങൾ സമീപത്തുള്ള പച്ചോളാതടാകത്തിൽ പ്രതിബിംബിക്കുന്നത് മനോഹരമായ് കാഴ്ച്ചയാണ്. തടകമധ്യത്ത് യജ്ഞമന്ദിരം, ജലവാസഗൃഹം എന്നിങ്ങനെ രണ്ടു വസ്തുശില്പങ്ങൾ നിർമ്മിക്കപ്പെട്ടിരിക്കുന്നു.<ref>[http://www.1911encyclopedia.org/Udaipur Udaipur] ''[[Encyclopædia Britannica Eleventh Edition]]''.</ref>
 
1568-ൽ [[അക്ബർ]] ചിത്തോർ പിടിച്ചടക്കിയതിനെ തുടർന്ന് റാണാഉദയസിംഹൻ നിർമ്മിച്ച ഗിരിപ്രകാരമാണ് ഇന്നത്തെ ഉദയ്പൂർ ആയിതീർന്നത്. ഇപ്പോൾ വലിപ്പംകൊണ്ട് രാജസ്ഥാനിലെ നാലാമത്തെ നഗരമാണിത്. [[സ്വർണം]], [[വെള്ളി]], ദന്തം എന്നിവകൊണ്ടുള്ള ആഭരണങ്ങൾ, മറ്റ് അലങ്കാരവസ്തുക്കൾ, കസവുവസ്ത്രങ്ങൾ, [[വാൾ]], കഠാരി തുടങ്ങിയ ആയുധങ്ങൾ എന്നിവയുടെ നിർമ്മാണത്ത്ന് ഉദയ്പൂർ പ്രശസ്തമാണ്. അടുത്തകാലത്തായി ചെറുകിട വ്യവസായങ്ങൾ അഭിവൃദ്ധിപ്പെട്ടിട്ടുണ്ട്. ഈ മേഖലയിലെ വിദ്യാഭ്യാസ സംസ്കാര കേന്ദ്രമെന്ന നിലയിലും ഉദയ്പൂർ പ്രാധാന്യമർഹിക്കുന്നു.<ref>[http://www.udaipur.nic.in/ History of Udaipur the lake city]</ref>
"https://ml.wikipedia.org/wiki/ഉദയ്‌പൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്