"ഉത്തർ‌പ്രദേശ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Reverted 1 edit by 122.174.210.132 (talk) to last revision by Sarang.pm. (TW)
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 225:
ഷുജാ ഉദ് ദൗലയുടെ ഭരണകാലത്ത് (1754-75) [[അവധ്]] ബ്രിട്ടിഷ് ഈസ്റ്റ് ഇന്ത്യാകമ്പനിയുമായി സമ്പർക്കത്തിൽ ഏർപ്പെട്ടു. 1764-ലെ ബക്സാർ യുദ്ധത്തിൽ ഷുജാ ഉദ് ദൗലയെ ബ്രിട്ടീഷുകാർ പരാജയപ്പെടുത്തി. ബ്രിട്ടിഷ് സമ്പർക്കം മൂലം അവധിന് നിരവധി പ്രദേശങ്ങൽ പല സന്ദർഭങ്ങളിലായി നഷ്ടപ്പെട്ടു.
 
അവധിലെ നവാബുമാരും ബ്രിട്ടീഷുകാരുമായുള്ള ബന്ധം ചരിത്രത്തിലെ ദുഃഖകരമായ ഒരധ്യായമാണ്; ഒരുവശത്ത് ബലഹീനതയുടെയും മറുവശത്ത് ശക്തിയുടെയും വിശ്വാസവഞ്ചനയുടെയും ചരിത്രമാണത്. 1856-ൽ അവധ് ബ്രിട്ടീഷ് സാമ്രാജ്യത്തോടു ചേർക്കപ്പെട്ടു; 1857-ലെ ബ്രിട്ടീഷ് വിരുദ്ധസമരത്തിന്റെ പ്രധാനകാരണങ്ങളിൽ ഒന്ന് ഈ നടപടിയായിരുന്നു. വടക്കു പടിഞ്ഞാറൻ പ്രോവിൻസുകൾ (ആധുനിക ഉത്തർപ്രദേശ്) ഈ സമരത്തിൽ മഹത്തായ ഒരു പങ്കുവഹിച്ചു. 1877-ൽ വടക്കു പടിഞ്ഞാറൻ പ്രോവിൻസ്കളും അവധും സംയോജിപ്പിക്കുകയുണ്ടായി; ആഗ്ര-അവധ് വടക്കു പടിഞ്ഞാറൻ പ്രോവിൻസുകൾ എന്നപേരിൽ ഇതറിയപ്പെട്ടു. 1902-ൽ ഇതിന്റെ പേര് ആഗ്രാ-അവധ് സം‌‌യുക്ത പ്രോവിൻസുകൾ എന്നാക്കിമാറ്റി. 1921-ൽ ഇത് ഒരു ഗവർണറുടെ കീഴിലാക്കി; ലക്നൗ തലസ്ഥാനമായി. 1937-ൽ സം‌‌യുക്ത സംസ്ഥാനങ്ങൾ എന്ന പേരിൽ ഇതിന്റെ പേർ വീണ്ടും ചുരുക്കുകയുണ്ടായി. 1950 ജനുവരി 12-നു ഉത്തർപ്രദേശ് എന്ന ആധുനീകനാമംആധുനികനാമം ഈ പ്രദേശത്തിനു നൽകപ്പെട്ടു. 1950 ജനുവരി 26-ൽ നിലവിൽ‌‌വന്ന ഭരണഘടന പ്രകാരം ഉത്തർപ്രദേശിന് ഇന്ത്യൻ യൂണിയനിലെ [[സംസ്ഥാനം|സംസ്ഥാനപദവി]] ലഭിച്ചു.<ref>* [http://www.houseofdavid.ca/Ind_uni.htm#Bibliography British Ruled India (1757-1947) Bibliography of Books Articles and Dissertations Concentrating on 1914-1947]
</ref>
 
"https://ml.wikipedia.org/wiki/ഉത്തർ‌പ്രദേശ്" എന്ന താളിൽനിന്ന് ശേഖരിച്ചത്