"ഈശ്വരപിള്ള വിചാരിപ്പുകാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Drajay1976 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1986294 നീക്കം ചെയ്യുന്നു
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 27:
==കഥകളി നടൻ==
{{Quote box|width=35em|align=right|bgcolor=#ACE1AF|quote=''' ദൃക്സാക്ഷി വിവരണം : '''<br />''"1044-ൽ വിചാരിപ്പുകൾ ഒളപ്പമണ്ണ മനക്കാരുടെ ക്ഷണപ്രകാരം വെള്ളിനേഴി വന്നിരുന്നു. അന്നെനിക്ക് ഒമ്പതുവയസ്സാണ്. ഒളപ്പമണ്ണ മനയിൽ വെച്ചുണ്ടായ കളിയുടെ പിറ്റേ ദിവസം അടയ്ക്കാവുത്തൂർ കുന്നത്തുമനയ്ക്കൽ വെച്ച് അദ്ദേഹത്തിന്റെ വേഷമുണ്ടായി. അന്ന് എന്റെ കാരണവരുടെ ക്ഷണമനുസരിച്ച് പെരിമ്പുലാവിൽ വന്നു. എനിക്ക് അദ്ദേഹത്തെ കണ്ട ഓർമയുണ്ട്. അദ്ദേഹം ഒരു ഒത്തമനുഷ്യനും കാഴ്ചയ്ക്കുയോഗ്യനുമായിരുന്നു. തിരുവനന്തപുരത്തുകാരുടെ മാതിരി കട്ടിയും കവിണിയും ധരിച്ചിരുന്നു. മേൽവസ്ത്രം കോട്ടാറൻ കസവുവേഷ്ടിയും രണ്ടു കൈവിരലുകളിൽ വിലപിടിച്ച വൈരക്കല്ലുമോതിരങ്ങൾ. ഡോലിയിലായിരുന്നു അദ്ദേഹം സഞ്ചരിച്ചിരുന്നത്. ഒന്നിച്ചു നാലു പരിചാരകന്മാരുണ്ടായിരുന്നു. ഇണങ്ങിയതും കഴുത്തിൽ മണികെട്ടിയതുമായ ഒരു മാൻകുട്ടിയെ ഒന്നിച്ചുകൊണ്ടുനടന്നിരുന്നു."''<br /><small>''കുട്ടിക്കാലത്ത് ഈശ്വരപിള്ള വിചാരിപ്പുകാരെ കണ്ടിട്ടുള്ള പെരുമ്പിലാവിൽ തെയ്യുണ്ണിമേനോന്റെ വാക്കുകൾ 'കഥകളിരംഗ'ത്തിൽ കെ.പി.എസ്.മേനോൻ ഉദ്ധരിച്ചിട്ടുള്ളത്''</small>}}
[[ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ|ഉത്രം തിരുനാൾ രാജാവിന്റെ]] "വലിയകൊട്ടാരം വക കഥകളിയോഗത്തിലെ" വിളായിക്കോട്ടു നമ്പൂരി എന്ന കഥകളി കലാകാരൻ യാദൃശ്ചികമായിയാദൃച്ഛികമായി ഈശ്വരനെ കാണാനിടയായി. കഥകളിയോഗത്തിൽ ആളുകളെ ചേർക്കുന്നതിനും പുതിയതായി ചേർക്കുന്നവരെ അഭ്യസിപ്പിക്കുന്നതിനും രാജാവ് കല്പിച്ചു ചുമതലപ്പെടുത്തിയിരുന്നത് വിളായിക്കോട്ടു നമ്പൂരിയെയായിരുന്നു. നമ്പൂരി ഈശ്വരനെ യോഗത്തിൽ ചേർത്തു കച്ചകെട്ടിച്ച് അഭ്യസിപ്പിച്ചു. ചെറു പ്രായത്തിൽ തന്നെ വേണ്ടത്ര കലാഭിരുചി പ്രകടിപ്പിച്ച ഈശ്വരപിള്ള, കൊട്ടാരം കളിയോഗത്തിൽ അംഗമായി. അമ്മന്നൂർ പരമേശ്വരച്ചാക്യാർ, വലിയ കൊച്ചയ്യപ്പണിക്കർ, കൊച്ചുകുഞ്ഞപ്പിള്ള തുടങ്ങി അക്കാലത്തെ പ്രഗത്ഭപ്രഗല്ഭ കഥകളിനടന്മാരുടെ ശിക്ഷണത്തിൽ ഈശ്വരപിള്ള കഥകളി നടൻ എന്ന നിലയിൽ വളരെ പ്രസിദ്ധനായി.
 
ഈശ്വരപിള്ളയുടെ കൈലാസോദ്ധാരണം, സ്വർഗ്ഗവർണ്ണന, വനവർണ്ണന, സമുദ്രവർണ്ണന മുതലായ ആട്ടങ്ങൾക്ക് അനന്യസാധാരണമായ ഒരു വിശേ‌ഷമുണ്ടെന്ന് എല്ലാവരും സമ്മതിക്കുകയും അതു പ്രസിദ്ധമായിത്തീരുകയും ചെയ്തിരുന്നു
"https://ml.wikipedia.org/wiki/ഈശ്വരപിള്ള_വിചാരിപ്പുകാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്