"ഇസ്റാഅ് മിഅ്റാജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 117.207.236.136 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവില...
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 1:
{{prettyurl|Isra and Mi'raj}}
ഇസ്‌ലാമികവിശ്വാസപ്രകാരം [[മുഹമ്മദ് നബി]] നടത്തിയ ഒരു രാത്രിയാത്രയാണ് '''ഇസ്റാഉം മിഅ്റാജും'''. AD.621 പ്രവാചകൻ മക്കയിൽ ഉണ്ടായിരിക്കുംബോഴാണ് പ്രസ്തുത സംഭവം ഉണ്ടായത്. ഇതിൽ മസ്ജിദുൽ ഹറാമിൽ നിന്ന് മസ്ജിദുൽ അഖ്സാ വരെയുള്ള യാത്രയെ ഇസ്റാഅ്(രാത്രി പ്രയാണം) എന്നും അവിടെ നിന്ന് ഏഴാകാശങ്ങൾ അടക്കമുള്ള അദൃശ്യ ലോകങ്ങൾ താണ്ടി അള്ളാഹു നിശ്ചയിച്ച പരിധി വരെയുള്ള പ്രയാണത്തെ മിഅ്റാജ്(ആകാശാരോഹണം) എന്നും പറയപ്പെടുന്നു. ഖുർആനിലെ പതിനേഴാം അദ്ധ്യായമായ ഇസ്റാഅ്-ലും ചില ഹദീസുകളിലും ഈ യാത്രയെക്കുറിച്ച് പരാമർശമുണ്ട്. റജബ് മാസത്തിലെ ഒരു രാത്രിയിൽ ജിബ്രിൽ എന്ന മാലാഖ മുഹമ്മദ്നബിയെ മക്കയിലെ മസ്ജിദുൽ ഹറാമിൽ നിന്നും പലസ്തീനിലെ മസ്ജിദുൽ അഖ്സയിലേക്ക് 'ബുറാഖ്' എന്ന വാഹനത്തിൽ കൂട്ടിക്കൊണ്ടുപോയി, അവിടെനിന്നും ചില ദൃഷ്ടാന്തങ്ങൾ കാണിക്കാനായി ഏഴാകാശങ്ങളും താണ്ടി ഉപരിലോകത്തെത്തിച്ചു, പൂർവികരായ പ്രവാചകന്മാർ പലരെയും നബി അവിടെ കാണുകയും പിന്നീട്‍, ദൈവസന്നിധിയിൽ എത്തുകയും ചെയ്തു. അവിടെവച്ച് നബിക്ക് ലഭിച്ച ചില സുപ്രധാന നിർദേശങ്ങളിലൊന്നാണ്നിർദ്ദേശങ്ങളിലൊന്നാണ് ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളിൽ ഒന്നായ അഞ്ച് നേരത്തെ നിസ്കാരം.
അൽ ഇസ്റാഅ് വഅൽ മിഅ്റാജ് എന്നറിയപ്പെടുന്ന ഈ യാത്രയിൽ നബി ഉടലോടെ ആകാശത്ത് പോയി ദൈവസാമീപ്യം അനുഭവിച്ച് തിരിച്ചെത്തി എന്നും , അതല്ല യാത്ര ഒരു ആത്മീയ അനുഭവം ആയിരുന്നു എന്നു രണ്ടു പക്ഷമുണ്ട്.<br />
 
"https://ml.wikipedia.org/wiki/ഇസ്റാഅ്_മിഅ്റാജ്" എന്ന താളിൽനിന്ന് ശേഖരിച്ചത്