"ഇളയ കാറ്റോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 1:
{{PU|Cato the Younger}}
[[File:Marcus Porcius Cato.jpg|right|250px|thumb|[[ലൂവ്രെ]] [[സംഗ്രഹാലയം|മ്യൂസിയത്തിലുള്ള]] ഇളയ കാറ്റോവിന്റെ പ്രതിമ. കത്തി കൊണ്ട് സ്വയം കുത്തി മരിക്കുന്നതിന് മുൻപു അവസാനമായി [[പ്ലേറ്റോ|പ്ലേറ്റോവിന്റെ]] [[ഫേദോ]] എന്ന [[സോക്രറ്റീസ്|സോക്രറ്റീസിന്റെ]] മരണം വിവരിക്കുന്ന ഡയലോഗ് വായിക്കുന്നു. വെള്ള ഇറ്റാലിയൻ കരെരാ മാർബിൾ കൊണ്ടാണിത് ചെയ്തിരിക്കുന്നത്. ഇതിന്റെ നിർമാണംനിർമ്മാണം തുടങ്ങി വയ്ച്ചത് ഴാങ്ങ്-ബറ്റീസ്റ്റ് റൂമൻ എന്ന ഫ്രെഞ്ച് ശില്പിയാണ്. നിർമാണംനിർമ്മാണം പൂർത്തീകരിച്ചത് ഫ്രാൻസ്വാ റൂഡ് (François Rude) എന്ന മറ്റൊരു ശില്പിയാണ്]]
 
മാർക്കസ് പോർഷ്യസ് കാറ്റോ ഉട്ടിചെൻസിസ് (Marcus Porcius Cato Uticensis) (95 ബി സി – 46 ബി സി), [[റോമൻ റിപ്പബ്ലിക്|റോമൻ റിപ്പബ്ലിക്കിലെ]] അറിയപ്പെടുന്ന പ്രാസംഗികനും, രാഷ്ട്രീയ നേതാവുമായിരുന്നു. ഇതേ പേരുള്ള മുതു മുത്തച്ഛനിൽ നിന്ന് തിരിച്ചറിയാൻ വേണ്ടി ഇളയ കാറ്റോ എന്ന പേരിൽ അറിയപ്പെടുന്നു. ഗ്രീക്ക് ചിന്തകനായ സെനോണിന്റെ (Zeno of Citium) [[സ്റ്റോയിക്]] തത്വചിന്തയുടെതത്ത്വചിന്തയുടെ ഒരു വിശ്വാസിയായ ഇദ്ദേഹം തന്റെ ധാർമനിഷ്ഠതയ്ക്കും, കർക്കശമായ നിലപാടുകൾക്കും, അക്കാലത്ത് വ്യാപകമായിരുന്ന അഴിമതിയുടെ വിമർശകൻ എന്ന നിലയിലും പ്രശസ്തനായിരുന്നു. [[ജൂലിയസ് സീസർ|സീസറുമായി]] ഏറെ നാൾ ഇദ്ദേഹം നടത്തിയ രാഷ്ട്രീയ പോര് [[റോമൻ റിപ്പബ്ലിക്|റോമൻ റിപ്പബ്ലിക്കിലെ]] ഒരു ശ്രദ്ധേയമായ സംഭവമാണ്. <ref>Bellemore, J., "Cato the Younger in the East in 66 BC", Historia, 44.3 (1995)</ref>
===ജീവിതചരിത്രം===
===ബാല്യം===
തൊണ്ണൂറ്റഞ്ച് ബി സിയിൽ റോമിൽ മാർക്കസ് പോർച്യസ് കാറ്റോവിന്റെയും ലിവിയ ദ്രൂസായുടെയും മകനായി ജനിച്ചു. ചെറുപ്പത്തിലേ മാതാപിതാക്കൾ മരിച്ചുപോയത്കൊണ്ട് കാറ്റോവിനെ വളർത്തിയത് അമ്മാവനായ മാർക്കസ് ലിവിയസ് ദ്രൂസസ് ആയിരുന്നു. മാർക്കസ് ലിവിയസ് ദ്രൂസസ് റോമിലെ പ്ലീബിയൻ ട്രൈബ്യൂണായിരുന്നു. കാറ്റോ ചെറുപ്പകാലത്തേ തന്റെ നിശ്ചയദാർഡ്യം പ്രകടിപ്പിച്ചു തുടങ്ങി എന്ന് അദ്ദേഹത്തിന്റെ ട്യൂട്ടറായിരുന്ന സാർപേഡൊൺ അഭിപ്രായപ്പെട്ടു. മര്യാദക്കാരനായ കുട്ടിയാണെങ്കിലും പല തത്വങ്ങളുംതത്ത്വങ്ങളും കാറ്റോയെക്കോണ്ട് അംഗീകരിപ്പിക്കാൻ കുറച്ച് ബുദ്ധിമുട്ടേണ്ടി വന്നുട്ടുണ്ട് എന്ന് സാർപെഡോൺ രേഖപ്പെടുത്തിയിരുന്നു. ഒരിക്കൽ മാർസി എന്ന ഇറ്റാലിക് ഗോത്രത്തിന്റെ തലവൻ ക്വിന്റസ് പൊപ്പഡെയുസ് സിലൊ റോമിനെതിരെയുള്ള ഒരു വിവാദ തർക്കത്തിന്റെ കാര്യം മാർക്കസ് ലിവിയസ് ദ്രൂസസുമായി ചർച്ച ചെയ്യാൻ അദ്ദേഹത്തിന്റെ വീട്ടിൽ ചെന്നു. അവിടെ വച്ച് കുട്ടികളോട് സിലോ ഒരു തമാശയ്ക്ക് "നിങ്ങളെല്ലാം എന്നെ പിന്തുണക്കുന്നുണ്ടോ?" എന്ന് ചോദിച്ചു. കുട്ടികളെല്ലാം ചിരിച്ച് തലയാട്ടി, കാറ്റോ മാത്രം ഒന്നും മിണ്ടാതെ സിലോയെ തുറിച്ചു നോക്കി. സിലോ കാര്യമെന്താണെന്ന് ചോദിച്ചിട്ടും കാറ്റോ ഒരക്ഷരം മിണ്ടിയില്ല. സിലോ കാറ്റോയെ കാലിൽ പിടിച്ചു എടുത്തു ജനാലയ്ക്ക് പുറത്ത് തൂക്കിയിട്ട് "ഇപ്പൊ നിന്നെ നിലത്തിടും" എന്ന് പറഞ്ഞിട്ടും കാറ്റോ ഒരക്ഷരം മിണ്ടിയില്ല. <ref> Plutarch, Cato Younger </ref>
 
അക്കാലത്തെ റോമൻ ഡിക്റ്റേറ്ററായ [[ലൂച്ചസ് കോർണേലിയുസ് സുള്ള|സുള്ളയ്ക്ക്]] കാറ്റോയും, കാറ്റോയുടെ സഹോദരനുമായി സംസാരിക്കുന്നത് ഇഷടമായിരുന്നു. കാറ്റോ തന്റെ മനസ്സിലുള്ള അഭിപ്രായം വെട്ടിത്തുറന്ന് പറയുമായിരുന്നു എങ്കിലും [[ലൂച്ചസ് കോർണേലിയുസ് സുള്ള|സുള്ള]] ഇടയ്ക്ക് ഈ കുട്ടികളെ വിളിപ്പിച്ച് അവരുമായി സംസാരിക്കുമായിരുന്നു. ഒരിക്കൽ സുള്ളയുടെ വീട്ടിൽ വയ്ച്ച് സുള്ളയുടെ രാഷ്ട്രീയ എതിരാളികളായ ചില പ്രമുഖ റോമന്മാരെ സുള്ള വധശിക്ഷയ്ക്ക് വിധിച്ച് അവരെ കൊല്ലാൻ കൊണ്ടുപോകുന്നത് കാറ്റോ കണ്ടു. അന്ന് പതിനാലുകാരനായ കാറ്റോ തന്റെ അധ്യാപകനായ സാർപെഡോണോട് ഇതുവരെ സുള്ളയെ ആരും കൊല്ലാത്തതെന്തേ എന്ന് ചോദിച്ചു. അധ്യാപകന്റെ മറുപടി "ജനങ്ങൾ സുള്ളയെ വെറുക്കുന്നതിലുപരി അയാളെ ഭയക്കുന്നു" എന്നയിരുന്നു. അപ്പോൾ കാറ്റോ "എനിക്ക് ഒരു വാള് താ, റോമിനെ ഞാൻ സ്വതന്ത്രയാക്കിത്തരാം" എന്ന് പറഞ്ഞു. അതിനു ശേഷം കാറ്റോയുടെ തീവ്ര റിപ്പബ്ലിക്കൻ വിശ്വാസങ്ങൾ എന്തെങ്കിലും അപകടത്തിൽ ചെന്ന് ചാടാൻ അയാളെ പ്രേരിപ്പിക്കുമെന്ന് ഭയന്ന് സാർപ്പിഡോൺ കാറ്റോയെ അധികം ഒറ്റയ്ക്ക് നടക്കാൻ അനുവദിക്കില്ലായിരുന്നു. <ref> Plutarch, Cato Younger </ref>
 
===മാസിഡോണിയയിലെ സൈനിക സേവനം===
പ്രായപൂർത്തിയായതിനുശേഷം മരണമടഞ്ഞ മാതാപിതാക്കളുടെ സ്വത്ത് കൈപ്പറ്റി കാറ്റൊ അമ്മാവന്റെ വീട്ടിൽ നിന്ന് മാറി താമസിച്ചു. അദ്ദേഹം [[സ്റ്റോയിക്ക് തത്വചിന്തതത്ത്വചിന്ത|സ്റ്റോയിക്ക് തത്വചിന്തയുംതത്ത്വചിന്തയും]] [[രാഷ്ട്രതന്ത്രം|രാഷ്ട്രതന്ത്രവും]] പഠിച്ച്തുടങ്ങി. ആവശ്യത്തിലേറെ സ്വത്തുണ്ടായിട്ടും കാറ്റോ തന്റെ മുതു മുത്തഛനായ വലിയ കാറ്റോയുടെ മാതൃക പിന്തുടർന്ന് വളരെ ലളിതമായ രീതിയിലുള്ള ജീവിതം നയിച്ചു. വിശപ്പടങ്ങുന്നത്്വരെ മാത്രം ഭക്ഷണം കഴിച്ചും, വളരെക്കുറച്ച് വസ്ത്രം മാത്രം ധരിച്ച് തണുപ്പും മഴയും സഹിക്കാൻ കാറ്റോ തന്റെ ശരീരത്തെ പരിശീലിപ്പിച്ചും, കഠിനമായ വ്യായാമങ്ങൾ ചെയ്തും കാറ്റോ തന്റെ ആദർശങ്ങൾക്കൊത്ത് ജീവിച്ചു. 72 ബി സിയിൽ [[സ്പാർട്ടക്കസ്|സ്പാർട്ടക്കസിനെതിരെയുള്ള]] യുദ്ധത്തിൽ പങ്കെടുക്കാൻ റോമൻ പട്ടാളത്തിൽ ചേർന്നു. ഇരുപത്തെട്ടാമത്തെ വയസ്സിൽ ഒരു റോമൻ ലീജിയന്റെ (റോമൻ പട്ടാളത്തിൽ ലീജിയൻ ഏതാണ്ട് 5000 വരുന്ന ഒരു സേനാവിഭാഗമാണ്. ഏതാണ്ട് ഇന്നത്തെ റെജിമെന്റിനു തുല്യം) ചുമതല വഹിക്കാൻ റോമൻ ഭരണകൂടം കാറ്റൊയെ [[റിപ്പബ്ലിക് ഓഫ് മാസിഡോണിയ|മാസിഡോണിയക്കയച്ചു]]. ഈ ലീജിയന്റെ നേതൃത്വം കാറ്റോ സ്തുത്യർഹമായി നിറവേറ്റിയിരുന്നു, അച്ചടക്കം നിലനിർത്തുന്ന കാര്യത്തിൽ കർക്കശക്കാരനായിരുന്നു എങ്കിലും തന്റെ കീഴിലുള്ള പട്ടാളക്കാരുടെ സ്നേഹവും ബഹുമാനവും കാറ്റൊ പിടിച്ചുപറ്റി.
===രാഷ്ട്രീയ ജീവിതത്തിന്റെ ആരംഭം===
65 ബി സിയിൽ കാറ്റോ റോമിലേക്ക് മടങ്ങി, [[ക്വിസ്റ്റർ]] പദവിയിലേക്ക് തിരഞ്ഞടുക്കപ്പെട്ടു. [[ക്വിസ്റ്റർ]] റോമൻ റിപ്പബ്ലിക്കിലെ ധനകാര്യങ്ങളുടെ മേൽനോട്ടത്തിന്റെ ഉത്തരവാദിത്വമുള്ളഉത്തരവാദിത്തമുള്ള ഒരു ജോലിയാണ്. ഈ പദവിയിൽ ഇരിക്കുന്നവർ നിയമിക്കപ്പെടുകയല്ല ജനഹിതമനുസരിച്ച് തെരഞ്ഞെടുക്കപ്പെടുകയാണ് ചെയ്യുക. [[ക്വിസ്റ്റർ]] പദവിയിലേറിയ കാറ്റോ ഈ ജോലിയുടെ സകല വശങ്ങളെക്കുറിച്ചും പഠിച്ചു. കണക്കുകൾ വിശദമായി പരിശോധിച്ചതിനുശേഷം മുൻപ് [[ക്വിസ്റ്റർ]] പദവിയിലിരുന്ന പലർക്കുമെതിരെ സാമ്പത്തിക തിരിമറി നടത്തിയതിന് നിയമനടപടികൾ തുടങ്ങിവച്ചു. സുള്ളയുടെ ഡിക്റ്റേറ്റർഷിപ്പ് കാലത്തെ പല ശിങ്കിടികൾക്കെതിരെയും കാറ്റോ പൊതുഖജനാവിൽനിന്ന് പണം വെട്ടിച്ചതിന് കേസെടുത്തു. സ്തുത്യർഹമായ സേവനമനുഷ്ടിച്ച് ജോലിയുടെ കാലാവധി തീർന്നു സാധാരണ സെനറ്റ് അംഗമായി തുടരുമ്പോഴും കാറ്റോയുടെ ഒരു കണ്ണ് ഖജനാവിന്റെ മേലുണ്ടായിരുന്നു. ഒരു സെനറ്റർ എന്ന നിലയിലും കാറ്റോ സ്തുത്യർഹമായ സേവനമാണ് കാഴ്ചവെച്ചത്. സെനറ്റിന്റെ ഒരു സിറ്റിങ്ങിന് പോലും കാറ്റോ പോകാതിരുന്നിട്ടില്ല, മാത്രമല്ല സിറ്റിങ്ങിനു പോകാത്ത സെനറ്റർമാരെ നിശിതമായി വിമർശിച്ചിരുന്നു.
===ഒപ്റ്റിമേറ്റുകളുമായുള്ള സഖ്യം===
സെനറ്റിൽ കയറിയ കാലം മുതലേ കാറ്റോ [[ഒപ്റ്റിമേറ്റ്]] കക്ഷിയെ പിന്താങ്ങുന്നവരിലൊരാളായിരുന്നു. ഈ കക്ഷിയിൽ വന്ന ലക്ഷ്യവ്യതിയാനങ്ങളെ തിരുത്തി അതിനെ കാതലായ റിപ്പബ്ലിക്കൻ ആശയങ്ങളിലേക്ക് തിരിച്ച്കൊണ്ട്്വരാൻ കാറ്റോ പരമാവധി ശ്രമിച്ചു. 63 ബി സിയിൽ കാറ്റോ പ്ലീബിയൻ കൗൺസിലിന്റെ ട്രൈബ്യൂണായി തിരഞ്ഞടുക്കപ്പെട്ടു. ഈ സ്ഥാനത്തിരിക്കുമ്പോൾ കാറ്റോ അക്കാലത്തെ കോൺസലായിരുന്ന [[സിസറോ|സിസറോയെ]] കാറ്റിലീനിയൻ ഗൂഡാലോചന വെളിച്ചത്ത് കൊണ്ട്്വരാൻ സഹായിച്ചു. റോമിലെ ഒരു പ്രമുഖ [[പട്രീഷ്യൻ]] കുടുംബത്തിലെ അംഗമായ കാറ്റിലീൻ എന്നയാൾ റോമൻ റിപ്പബ്ലിക്കിനെ തകിടം മറിക്കാനുള്ള ഉദ്ദേശത്തോടെ മധ്യ ഇറ്റലിയിലുള്ള എട്രൂറിയ എന്ന പ്രവിശ്യയിൽ രഹസ്യ്മായി ഒരു സേനയെ സ്വരുക്കൂട്ടി റോമിനെതിരെ വരാനുള്ള തയ്യാറെടുപ്പിലായിരുന്നു. ഇതിനിടെ തന്റെ വിജയം സുഗമമാക്കാൻ വേണ്ടി കാറ്റിലീൻ [[സിസറോ|സിസറോയെയും]] മറ്റ് പ്രമുഖ സെനറ്റർമാരെയും കൊലചെയ്യാൻ ഗൂഡാലോചന നടത്തി (ഈ സംഭവമാണ് പിൽക്കാലത്ത് കാറ്റിലീൻ ഗൂഡാലോചന എന്നറിയപ്പെടുന്നത്). ഗൂഡാലോചന വെളിച്ചത്ത് വന്നപ്പോൾ കാറ്റിലീന്റെ അഞ്ച് അനുയായികൾ പിടിയിലായി. ഇവരെ എന്ത് ചെയ്യണം എന്ന വിഷയം സെനറ്റിൽ ചർച്ച ചെയ്യുമ്പോൾ [[സിസറോ]] അവരെ വിചാരണപോലും ചെയ്യാതെ കൈയോടെ വധിക്കണം എന്ന പ്രമേയം അവതരിപ്പിച്ചു, [[ജൂലിയസ് സീസർ|സീസർ]] ഇതിനെ നിശിതമായി എതിർത്തു, അവരെ വധശിക്ഷയ്ക്ക് വിധിക്കണ്ട ജയിലിലടച്ചാൽ മതി എന്ന് സീസർ പറഞ്ഞു. ആ ചർച്ചയിൽ വച്ച് കാറ്റോ [[സിസറോ|സിസറോയെ]] ശക്തമായി പിന്തുണച്ച് സംസാരിച്ചു. ഒടുവിൽ സെനറ്റ് [[സിസറോ|സിസറോയ്ക്ക്]] അനുകൂലമായ തീരുമാനമെടുത്തു. കാറ്റോ സെനറ്റിൽ വെച്ച് സീസറിനെ വ്യക്തിപരമായി ആക്രമിച്ചു. പരസ്യവിചാരണയും വേണ്ടാ, വിചാരണ ഇല്ലാതെ വധശിക്ഷയും പാടില്ല എന്നൊക്കെ പറയുമ്പോൾ സീസറിനും ഈ ഗൂഡാലോചനയിൽ പങ്കില്ല എന്ന് ഉറപ്പിച്ച് പറയാൻ പറ്റില്ല എന്ന് കാറ്റോ സെനറ്റിൽ വെച്ച് പറഞ്ഞു. ഇവിടെവെച്ചാണ് കാറ്റോയും സീസറും തമ്മിലുള്ള ശത്രുത തുടങ്ങിയത്. <ref>http://penelope.uchicago.edu/Thayer/E/Roman/Texts/Plutarch/Lives/Cato_Minor*.html</ref> <ref>http://antiquitatis.com/rome/biographies/bio_catoyounger.html</ref>
"https://ml.wikipedia.org/wiki/ഇളയ_കാറ്റോ" എന്ന താളിൽനിന്ന് ശേഖരിച്ചത്