"ഇയാൻ ചാപ്പൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 122:
തുടർച്ചയായ വലിയ സ്കോറുകളും 1968-69 സീസണിൽ നേടിയ ക്യാച്ചുകളുടെ എണ്ണത്തിലെ റെക്കോർഡും ചാപ്പലിന് ഓസ്ട്രേലിയൻ ക്രിക്കറ്റർ ഓഫ് ദ ഇയർ പുരസ്കാരം നേടിക്കൊടുത്തു.<ref>Chappell (1976), p 80.</ref> പുതുവർഷത്തിനു മുമ്പ് [[വെസ്റ്റ് ഇൻഡീസ് ദേശീയ ക്രിക്കറ്റ് ടീം|വെസ്റ്റ് ഇൻഡീസിനെതിരായി]] നടന്ന പരമ്പരയിൽ ചാപ്പൽ 188*, 123, 117, 180, 165 എന്നിങ്ങനെ മികച്ച സ്കോറുകൾ കണ്ടെത്തി. ഇതിലെ രണ്ട് ശതകങ്ങൾ ടെസ്റ്റ് പരമ്പരയിലായിരുന്നു. 68.50 ശരാശരിയിൽ 548 റൺസാണ് ചാപ്പൽ നേടിയത്.<ref name=Statsguru/> ഇതോടെ ചാപ്പൽ ടീമിലെ മൂന്നാം നമ്പർ ബാറ്റ്സ്മാനായി മാറി. ബൗൾ ചെയ്യുന്നതു കുറക്കുകയും ടീമിന്റെ ഉപനായകനായി സ്ഥാനമേൽക്കുകയും ചെയ്തു.<ref name=Cashman/>
 
1969 ന്റെ അവസാന സമയത്ത് നടന്ന ഇന്ത്യൻ പര്യടനം ഒരു വിജയമായിത്തീർന്നു. ആ പരമ്പരയിൽ [[ഫിറോസ് ഷാ കോട്‌ല|ഡെൽഹിയിൽ]] വെച്ച് 138 റണ്ണും [[ഈഡൻ ഗാർഡൻസ്|കൊൽക്കത്തയിൽ]] വെച്ച് 99 റണ്ണും നേടിയതു വഴി സ്പിന്നിനെ നേരിടാനുള്ള തന്റെ പ്രാഗത്ഭ്യംപ്രാഗല്ഭ്യം ചാപ്പൽ തെളിയിച്ചു. സ്പിന്നിനേയും ഫാസ്റ്റ് ബൗളിങ്ങിനേയും ഒരേപോലെ നേരിടാനുള്ള ചാപ്പലിന്റെ കഴിവ് വളരെയധികം പ്രശംസ നേടിക്കൊടുത്തു.<ref>[http://content-aus.cricinfo.com/wisdenalmanack/content/story/152445.html ''Wisden, 1971 edition'': The Australians in Ceylon and India 1969&ndash;70.] Retrieved 20 August 2007.</ref> അദ്ദേഹത്തിന്റെ നായകനായ [[ബിൽ ലാറി]] ചാപ്പലിനെ വളരെയധികം പ്രശംസിച്ചു. ഇന്ത്യക്ക് മേൽ വിജയം നേടിയതിനു ശേഷം പര്യടനത്തിനായി ദക്ഷിണാഫ്രിക്കയിലെത്തിയപ്പോൾ, പ്രാദേശിക മാധ്യമങ്ങളോടായി ബിൽ ലാറി ഇങ്ങനെ പറഞ്ഞു, "ചാപ്പലാണ് ലോകത്തെ ഏറ്റവും മികച്ച ഓൾ റൗണ്ടർ ബാറ്റ്സ്മാൻ".<ref name="kings">[http://content-aus.cricinfo.com/ci/content/story/231051.html Cricinfo: When they were kings.] Retrieved 17 August 2007.</ref> എന്നാൽ ആ പരമ്പര ഓസ്ട്രേലിയ 0-4 ന് പരാജയപ്പെട്ടു. 11.5 ശരാശരിയിൽ 34 റണ്ണിന്റെ ഉയർന്ന സ്കോറോടെ 92 റണ്ണുകൾ നേടാനേ ആ പരമ്പരയിൽ ചാപ്പലിനു കഴിഞ്ഞുള്ളൂ.<ref name="kings"/>
 
അധികവേതനത്തിന്റെ പേരിലും നിബന്ധനകളുടെ പേരിലും ക്രിക്കറ്റ് മേലധികാരികളുമായി ചാപ്പൽ ആദ്യമായി തർക്കിച്ചത് ഈ പരമ്പരയിലായിരുന്നു.<ref name=Brayshaw/> ദക്ഷിണാഫ്രിക്കൻ അധികാരികൾ പരമ്പരയിലേക്ക് ഒരു ടെസ്റ്റ് അധികമായി ഉൾപ്പെടുത്തട്ടേയെന്ന് ഓസ്ട്രേലിയൻ ക്രിക്കറ്റ് സമിതിയോട് ആവശ്യപ്പെടുകയും അവരത് സമ്മതിക്കുകയും ചെയ്തു. ഈ മാറ്റത്തെപ്പറ്റി കളിക്കാർ അറിഞ്ഞില്ലെന്നതിനാൽ ഇയാൻ ചാപ്പൽ സഹകളിക്കാരോടൊപ്പം സംഘടിച്ച് അധിക മത്സരം കളിക്കാൻ അധികതുക വേണമെന്നാവശ്യപ്പെട്ടു. ചാപ്പലും സഹകളിക്കാരും തങ്ങളുടെ ആവശ്യത്തിൽ നിന്നും പിന്മാറാത്തതിനാൽ അധിക മത്സരം ഉപേക്ഷിക്കപ്പെട്ടു.<ref>[http://content-aus.cricinfo.com/ci/content/story/143007.html Cricinfo: A tour too far.] Retrieved 19 August 2007. {{Dead link|date=October 2010|bot=H3llBot}}</ref>
വരി 144:
=== അഗ്ലി ഓസ്ട്രേലിയൻസ് ===
1973-74 ൽ ഓസ്ട്രേലിയ, [[ന്യൂസിലൻഡ് ദേശീയ ക്രിക്കറ്റ് ടീം|ന്യൂസിലൻഡിനെതിരെ]] ആറ് ടെസ്റ്റ് മത്സരങ്ങൾ [[ടാസ്മാൻ കടൽ|ടാസ്മാനിന്]] ഇരുവശവുമായി കളിച്ചു. ഓസ്ട്രേലിയയിൽ നടന്ന മൂന്ന് മത്സരങ്ങളിൽ ചാപ്പൽ നയിച്ച ഓസ്ട്രേലിയൻ ടീം 2-0 ന് വിജയിച്ചു. അഡ്‌ലെയ്ഡിൽ നടന്ന മൂന്നാം ടെസ്റ്റിനിടെ, ഒരു ടെസ്റ്റ് മത്സരത്തിൽ ഒരു ഫീൽഡർ നേടുന്ന ഏറ്റവും കൂടുതൽ ക്യാച്ചുകൾ എന്ന ബഹുമതി ആറ് ക്യാച്ചുകളെടുത്ത് ഇയാൻ ചാപ്പൽ സ്വന്തമാക്കിയെങ്കിലും അടുത്ത സീസണിൽ ആ റെക്കോർഡ് അദ്ദേഹത്തിന്റെ സഹോദരനായ ഗ്രെഗ് ചാപ്പൽ തകർത്തു.<ref>[http://stats.cricinfo.com/ci/content/records/283561.html Most catches in a match.] Cricinfo. Retrieved 11 November 2007.</ref> [[ബേസിൻ റിസർവ്|വെല്ലിംഗ്ടണിൽ]] നടന്ന, സമനിലയിൽ പിരിഞ്ഞ ആദ്യ മത്സരത്തിൽ, ഒരു ടെസ്റ്റ് മത്സരത്തിലെ രണ്ട് ഇന്നിംഗ്സുകളിലും ശതകം നേടുന്ന ആദ്യ സഹോദരന്മാരായി ''ചാപ്പൽസ്'' മാറി. [[ലങ്കാസ്റ്റർ പാർക്ക്|ക്രൈസ്റ്റ്ചർച്ചിൽ]] വെച്ച് നടന്ന രണ്ടാം മത്സരത്തിൽ, ന്യൂസിലൻഡിന്റെ മുൻനിര ബാറ്റ്സ്മാനായ [[ഗ്ലെൻ ടർൺർ|ഗ്ലെൻ ടർണറുമായി]] ചാപ്പൽ വാക്കുതർക്കത്തിലേർപ്പെടുകയും, ആ മത്സരത്തിൽ ചരിത്രത്തിലാദ്യമായി ഓസ്ട്രേലിയ ''കിവികളോട്'' പരാജയപ്പെടുകയും ചെയ്തു.<ref>[http://content-uk.cricinfo.com/extracover/content/story/142361.html New Zealand's great day of fulfilment.] Cricinfo. Retrieved 17 August 2007.</ref> വളരെ കോപാകുലരായ ഓസ്ട്രേലിയ അതിനു ശേഷം [[കാരിസ്‌ബ്രൂക്ക്|ഡ്യൂൺഡിനിൽ]] ഒരു പ്രദർശന മത്സരത്തിൽ കളിച്ചെങ്കിലും, [[ഈഡൻ പാർക്ക്|ഓക്ക്‌ലൻഡിൽ]] വെച്ച് നടന്ന അവസാന മത്സരത്തിൽ വിജയിക്കുന്നതു വരെ, അതവരുടെ യശസ്സുയർത്താൻ സഹായിച്ചില്ല.<ref>Chappell (1976), pp 138–142.</ref> ഈ പര്യടനത്തിൽ, ഓസ്ട്രേലിയൻ ടീമിന്റെ പെരുമാറ്റത്തെ ചില മാധ്യമപ്രവർത്തകർ, ''അഗ്ലി ഓസ്ട്രേലിയൻസ് (Ugly Australians)'' എന്ന് പേർ നൽകി, ചോദ്യം ചെയ്തു. 1976 ൽ എതിർ ടീമിനെതിരായ തന്റെ നിലപാടിനെപ്പറ്റി ചാപ്പൽ എഴുതി:
{{cquote|...എന്നിരുന്നാലും ഫീൽഡിലേക്ക് നടന്നു പോകുമ്പോൾ, മന:പൂർവ്വംമനഃപൂർവ്വം "തന്തയില്ലാത്തവരുടെ ഒരു കൂട്ടം" ''(bunch of bastards)'' ആയി ഞങ്ങൾ മാറിയിരുന്നില്ലെന്നു മാത്രമല്ല, ഞാൻ നയിച്ച ഏതൊരു ടീമും "ഫീൽഡിൽ നല്ല കുറച്ചാളുകളുടെ ഒരു കൂട്ടം" ''(a nice bunch of blokes on the field)'' എന്ന് വിശേഷിപ്പിക്കപ്പെടാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ഓസ്ട്രേലിയയുടെ നായകൻ എന്ന നിലക്ക് എന്റെ തത്വചിന്തതത്ത്വചിന്ത വളരെ ലളിതമായിരുന്നു: 11.00am നും 6.00pm നും ഇടയിൽ ഒരു നല്ലപുള്ളിയാവാൻ നേരമുണ്ടായിരുന്നില്ല. ഫീൽഡിൽ ഓരോ കളിക്കാരനും അവരുടെ മികച്ച പ്രകടനം, ടീമിനും അതുപോലെ തന്നെ സ്വയവും ടീമിന്റെ വിജയത്തിനായും, നൽകുവാൻ ശ്രദ്ധിക്കേണ്ടതാണെന്നതായിരുന്നു ഞാൻ വിശ്വസിച്ചിരുന്നത്. അതായത് മറ്റൊരു തരത്തിൽ, നിയമാനുസൃതമായി വളരെ കടുപ്പത്തിലും എന്നാൽ നന്നായും കളിക്കുക. അതെല്ലാം പ്രാവർത്തികമാക്കിയാൽ, ഒരു നല്ലപുള്ളിയാവാൻ സമയമുണ്ടായിരുന്നില്ല എന്നായിരുന്നു എന്റെ മനസ്സിൽ.<ref>Chappell (1976), p 33.</ref>}}
 
കളിക്കളത്തിനുള്ളിൽ ഏറി വന്ന വാചകക്കസർത്തുകൾ (ശേഷം ''[[സ്ലെഡ്ജിംഗ്]]'' എന്നറിയപ്പെട്ടു) ക്രിക്കറ്റ് ഭാരവാഹികളെ ഉൽക്കണ്ഠയിലാഴ്ത്തുകയും മാധ്യമങ്ങളുടെ സ്ഥിരം വിഷയമായി അത് മാറുകയും ചെയ്തു.<ref>Harte (1993), Chapter 28.</ref> കളിക്കളത്തിലെ ഈ പ്രവണതയുടെ പ്രേരകൻ എന്ന കുറ്റം പലപ്പോഴും ചാപ്പലിൽ ആരോപിക്കപ്പെട്ടു. കളിക്കളത്തിൽ "ചുട്ടുപഴുത്തു" നിൽക്കുമ്പോൾ പലപ്പോഴും അശ്ലീലം പ്രയോഗിച്ചതിലൂടെ ആ വാദങ്ങളെ പലപ്പോഴും അദ്ദേഹം ശരിവച്ചെങ്കിലും, ഇടപെടേണ്ടി വന്നിട്ടുള്ള പല സാഹചര്യങ്ങളും കരുതിക്കൂട്ടി ചെയ്ത ഒരു തന്ത്രമല്ലായിരുന്നെന്ന് അദ്ദേഹം വാദിച്ചു. പകരം, അവയെല്ലാം എതിരാളിയോട് അദ്ദേഹത്തിന്റെ മനോനിലയിൽ വന്ന മാറ്റം കൊണ്ട് സംഭവിച്ചവയാണ്.<ref name=Jeez>[http://content-aus.cricinfo.com/ci/content/story/143984.html 'Jeez ... what have we got here?] Cricinfo. Retrieved 15 October 2007.</ref> ക്രിക്കറ്റിൽ സ്ലെഡ്ജിംഗ്, വിവാദങ്ങൾ സൃഷ്ടിച്ചു കൊണ്ടിരുന്നു. എപ്പോഴാണോ ഈ പ്രവർത്തികളിൽ ഓസ്ട്രേലിയ ഉൾപ്പെട്ടിരുന്നത്, അപ്പോഴൊക്കെ അവരെ "അഗ്ലി ഓസ്ട്രേലിയൻസ്" എന്ന് വിശേഷിപ്പിച്ചു പോന്നു.
വരി 238:
1984-85 ൽ വെസ്റ്റ് ഇൻഡീസിനെതിരായി നടന്ന രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിവസത്തിനു മുമ്പായി ചാപ്പൽ ഹ്യൂസിനോട് ചോദിച്ചു, "ടെസ്റ്റ് മത്സരങ്ങൾക്ക് പറ്റിയ ഒരു ലെഗ് സ്പിന്നർ ഓസ്ട്രേലിയക്ക് ഇല്ലെന്ന് മൂന്ന് മാസങ്ങൾക്ക് മുമ്പ് താങ്കൾ പറഞ്ഞു. എങ്കിൽ ബോബ് ഹോളണ്ട് ഈ ടീമിൽ എന്താണ് ചെയ്യുന്നത്?"<ref>[http://www.espncricinfo.com/magazine/content/story/393637.html Alex Malcolm, "Burnished and tarnished", ''Cricinfo'' 8 March 2009] accessed 16 March 2014</ref> ആ മത്സരത്തിനു ശേഷം ഹ്യൂസ് തന്റെ നായകസ്ഥാനം രാജിവച്ചു.<ref>[http://www.theage.com.au/news/Cricket/A-captains-long-lonely-walk/2004/11/25/1101219679404.html Chloe Saltau, "A captain's long, lonely walk:, ''The Age'' 26 November 2004] accessed 16 March 2014</ref>
 
ഹ്യൂസിന്റെ രാജി ഓസ്ട്രേലിയൻ ക്രിക്കറ്റിനെ അലങ്കോലമാക്കുകയും അങ്ങിനെഅങ്ങനെ സംഭവിച്ചതിന് ചാപ്പലും പഴിയേറ്റു വാങ്ങുകയും ചെയ്തു.<ref>[http://content-aus.cricinfo.com/ci/content/story/266824.html The crying game.] Cricinfo. Retrieved 12 October 2007.</ref>
 
==== അലൻ ബോർഡറും ബോബ് സിംപ്സണും ====
"https://ml.wikipedia.org/wiki/ഇയാൻ_ചാപ്പൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്