"ഇഗ്നേഷ്യസ് ലൊയോള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 66 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q44281 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 71:
 
== ജീവിതാന്ത്യം ==
ലൊയോളയുടെ വ്യക്തിത്വത്തിന്റെ മുദ്ര ആഴത്തിൽ പതിഞ്ഞ പ്രസ്ഥാനമായിരുന്നു ഈശോസഭ. ആദ്യം എഴുതിയ നിയമാവലി, അദ്ദേഹം പുതിയ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ പരിഷ്കരിച്ച് കൂടുതൽ പ്രായോഗികമാക്കി. റോമിലെ തന്റെ ലളിതമായ മുറിയിലിരുന്ന്, യൂറോപ്പിലും, ലോകത്തിന്റെ ഇതരഭാഗങ്ങളിലുമുള്ള സഭയുടെ പ്രവർത്തനങ്ങളെ അദ്ദേഹം പ്രാഗത്ഭ്യത്തോടെയുംപ്രാഗല്ഭ്യത്തോടെയും അധികാരത്തോടെയും നിയന്ത്രിച്ചു. പ്രായമേറിയപ്പോൾ, സംഘടനയുടെ ഉത്തരവാദിത്വങ്ങൾഉത്തരവാദിത്തങ്ങൾ ഇഗ്നേഷ്യസിന്‌ ക്ലേശകരമായതോടെ അടുത്ത സഹപ്രവർത്തകരോടുള്ള അദ്ദേഹത്തിന്റെ പെരുമാറ്റം മയമില്ലാത്തതായി. എന്നാൽ അദ്ദേഹം ഏറ്റവുമേറെ കണിശക്കാരനായത് തന്നോടുതന്നെയായിരുന്നു. ഒരുകഷണം അപ്പവും, ഇത്തിരി വെള്ളവും മാത്രമായി അദ്ദേഹത്തിന്റെ ആഹാരം. പലപ്പോഴും, നാലുമണിക്കൂർ മാത്രമായിരുന്നു ഉറക്കം.
 
ഇഗ്നേഷ്യസ് മരിക്കുമ്പോൾ ഈശോസഭയിൽ ആയിരത്തോളം അംഗങ്ങൾ ഉണ്ടായിരുന്നു. അവരിൽ 35 പേരായിരുന്നു ഏറ്റവും മുകളിലെ ശ്രേണിയിൽ പെട്ടവരായിരുന്നത്. 1556-ൽ അന്തരിച്ച ലൊയോളയെ 1609-ൽ, പൗലോസ് അഞ്ചാമൻ മാർപ്പാപ്പ വാഴ്ത്തപ്പെട്ടവനായും 1622-ൽ ഗ്രിഗോരിയോസ് പതിനഞ്ചാമൻ മാർപ്പാപ്പ വിശുദ്ധനായും പ്രഖ്യാപിച്ചു. ജൂലൈ 31-ആം തിയതി ഇഗ്നേഷ്യസിന്റെ തിരുനാളായി കൊണ്ടാടപ്പെടുന്നു. 1922-ൽ പീയൂസ് പതിനൊന്നാമൻ മാർപ്പാപ്പ ഇഗ്നേഷ്യസിനെ എല്ലാ അദ്ധ്യാത്മധ്യാനങ്ങളുടേയും മദ്ധ്യസ്ഥനായി പ്രഖ്യാപിച്ചു. സൈനികരുടേയും, ഈശോസഭയുടേയും, [[സ്പെയിൻ|സ്പെയിനിലെ]] ബാസ്ക് പ്രവിശ്യയുടേയും ബിസ്കേയിലെ ഗൂയിപ്പുസ്കോ പ്രവിശ്യയുടേയും മദ്ധ്യസ്ഥനും അദ്ദേഹമാണ്‌.<ref>{{cite web | url=http://www.turismoa.euskadi.net/contenidos/informacion/s11_folletos/en_s11/folletos/cultura/cultura_ing_fiestas_verano.pdf | accessdate=2008-07-24 | title=Summer Fiestas | publisher=euskadi.net}}</ref>
വരി 82:
രണ്ടാഴ്ച ദീർഘിക്കുന്ന ഈ ധ്യാനത്തിനു ശേഷം ആത്മീയാഭ്യാസി, പീഡാനുഭവത്തിന്റെ ഓരോ ഘട്ടത്തിലും, [[കുരിശിന്റെ വഴി|കുരിശിന്റെ വഴിയിലെ]] ഓരോ രംഗത്തിലും, യേശുവിനെ അനുഗമിക്കണം. ഗദ്സമേൻ തോട്ടത്തിൽ അയാൾ യേശുവിനൊപ്പം പ്രാർത്ഥിക്കണം; യേശുവിനൊപ്പം ചാട്ടവാറടിയേൽക്കുന്നതായും, മുഖത്ത് തുപ്പപ്പെടുന്നതായും, കുരിശിൽ തറയ്ക്കപ്പെടുന്നതായും സങ്കല്പിക്കണം. സഹനത്തിന്റെ ഓരോ നിമിഷത്തിലും യേശുവിനൊപ്പമുണ്ടായിരുന്ന ശേഷം അദ്ദേഹത്തോടൊപ്പം മരിച്ച് കല്ലറയിൽ സംസ്കരിക്കപ്പെടണം. അവസാനം, നാലാമത്തെ ആഴ്ചയുടെ സമാപ്തിയിൽ, യേശുവിനോടുകൂടി വിജയത്തോടെ ഉയിർത്തെഴുന്നേൽക്കുന്നതായും സ്വർഗ്ഗത്തിലേയ്ക്ക് ആരോഹണം ചെയ്യുന്നതായുമുള്ള സങ്കല്പത്തിലാണ്‌ ഈ അഭ്യാസം സമാപിക്കേണ്ടത്.
 
ഈ ധ്യാനാനുഭവം നൽകുന്ന അനുഗ്രഹീതമായഅനുഗൃഹീതമായ മനോഭാവം ഏതു പ്രതികൂല സാഹചര്യത്തിലും, "സാത്താനെതിരായുള്ള സമരത്തിൽ യേശുവിന്റെ യോദ്ധാവായിരിക്കാൻ" അഭ്യാസിയെ പ്രാപ്തനാക്കുമെന്ന് ഇഗ്നേഷ്യസ് കരുതി.
 
== അവലംബം ==
"https://ml.wikipedia.org/wiki/ഇഗ്നേഷ്യസ്_ലൊയോള" എന്ന താളിൽനിന്ന് ശേഖരിച്ചത്