"ഇ.പി. തോംസൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
(ചെ.)
യന്ത്രം - അക്ഷരപിശകുകൾ
(ചെ.) (വർഗ്ഗീകരണം:ജീവിതകാലം)
(ചെ.) (യന്ത്രം - അക്ഷരപിശകുകൾ)
1963-ൽ പ്രസിദ്ധീകരിച്ച ''ദ് മേക്കിങ് ഒഫ് ദി ഇംഗ്ലീഷ് വർക്കിങ് ക്ലാസ്സ്'' എന്ന കൃതിയാണ് ചരിത്രകാരൻ എന്ന നിലയ്ക്ക് തോംസണിനെ പ്രശസ്തനാക്കിയത്. 1790-നും 1830-നുമിടയിൽ പല വിഭാഗങ്ങളിൽപ്പെട്ട ബ്രിട്ടിഷ് തൊഴിലാളികൾ ഒരു വർഗമായി ഒന്നിക്കുകയും തൊഴിലാളി വർഗബോധം ആർജിക്കുകയും ചെയ്തതിന്റെ ചരിത്രമാണ് ഈ കൃതിയിൽ അപഗ്രഥിക്കുന്നത്. പ്രതിഷേധവാസന വളർത്തുക, സംഘടിക്കുക, ജനകീയ നീതിയെക്കുറിച്ചുള്ള പരാതികൾക്കും സ്വതന്ത്രമായ അഭിപ്രായപ്രകാശനത്തിനും നിയമപരിരക്ഷ നൽകുക എന്നിവ വ്യാവസായികവിപ്ലവത്തിലൂടെ ബ്രിട്ടിഷ് തൊഴിലാളിവർഗം ആർജിച്ച പാരമ്പര്യങ്ങളാണെന്ന് ഈ കൃതിയുടെ ഒന്നാം ഭാഗത്ത് തോംസൺ വിശദീകരിക്കുന്നു. തൊഴിലാളികളുടെ ഭൗതിക ജീവിത സാഹചര്യങ്ങളിലുണ്ടായ അപചയത്തെയും രാഷ്ട്രീയ-സാമൂഹിക-മതപരമായ അടിച്ചമർത്തലിനെയും കുറിച്ചാണ് രണ്ടാം ഭാഗത്തിൽ ചർച്ച ചെയ്തിരിക്കുന്നത്. ഈ മാറ്റങ്ങളോടുള്ള തൊഴിലാളിവർഗത്തിന്റെ പ്രതികരണമാണ് അവസാന ഭാഗത്തിന്റെ പ്രമേയം. ഇത്തരം മാറ്റങ്ങളോടുള്ള പ്രതികരണങ്ങളിലൂടെ തൊഴിലാളികൾ വർഗബോധമാർജിക്കുന്ന ചരിത്രപ്രക്രിയയെക്കുറിച്ചുള്ള സൂക്ഷ്മവിശകലനമാണ് ഈ കൃതിയെ ശ്രദ്ധേയമാക്കിയത്. മനുഷ്യരുടെ പരസ്പര ബന്ധങ്ങളിലൂടെ രൂപംകൊള്ളുന്ന മൂർത്തമായ ഒരു ചരിത്ര പ്രതിഭാസമാണ് വർഗമെന്ന് തോംസൺ ഈ കൃതിയിലൂടെ സിദ്ധാന്തിക്കുന്നു. കൈകാര്യം ചെയ്യുന്ന പ്രമേയത്തോടുള്ള പ്രതിബദ്ധത, ഗവേഷണവൈഭവം, രചനാശൈലി, പ്രത്യയശാസ്ത്രനിലപാടുകളുടെ തുറന്ന പ്രഖ്യാപനം തുടങ്ങിയവയൊക്കെ വളരെയേറെ പ്രശംസിക്കപ്പെട്ടിട്ടുണ്ട്. ചരിത്രകൃതികളിൽ ഒരു ക്ലാസ്സിക്ക് ആയിട്ടാണ് ഈ പുസ്തകം പരിഗണിക്കപ്പെടുന്നത്. 18, 19 നൂറ്റാണ്ടുകളിലെ ബ്രിട്ടിഷ് ചരിത്രം മനസ്സിലാക്കാൻ ശ്രമിക്കുന്ന ഗവേഷകർക്ക് ഒഴിവാക്കാനാവാത്ത ഒരു ഗവേഷണ സഹായിയായി ഈ കൃതി മാറിയിട്ടുണ്ട്. സാമൂഹികചരിത്രം, താഴെത്തട്ടിൽനിന്നുള്ള ചരിത്രം (History from below) തുടങ്ങിയ നൂതന ചരിത്രരചനാസമ്പ്രദായങ്ങളുടെ വികാസത്തിൽ ഈ കൃതിയുടെ സംഭാവന ഗണനീയമാണ്. മാത്രവുമല്ല തൊഴിലാളിചരിത്രം, സ്ത്രീവിമോചന ചരിത്രം, സംസ്കാരം, നരവംശശാസ്ത്രം, സാമൂഹികശാസ്ത്രം തുടങ്ങിയ മേഖലകളിലും പുതിയ അന്വേഷണങ്ങൾക്ക് ഈ കൃതി പ്രചോദകമായിട്ടുണ്ട്.
==ഇദ്ദേഹത്തിന്റെ പ്രധാനകൃതികൾ==
1965-ൽ വാർവിക്ക് സർവകലാശാല പുതിയതായി തുടങ്ങിയ ''സെന്റർ ഫോർ ദ് സ്റ്റഡി ഒഫ് സോഷ്യൽ ഹിസ്റ്ററി''യുടെ ഡയറക്ടർ ആയി തോംസൺ നിയമിതനായി. 1975-ൽ ''വിഗ്സ് ആൻഡ് ഹണ്ടേഴ്സ്: ദി ഒറിജിൻ ഒഫ് ദ് ബ്ളാക്ക് ആക്റ്റ്'' എന്ന കൃതി രചിച്ചു. 1723-ലെ ബ്ലാക്ക് ആക്റ്റ് എന്ന നിയമ നിർമാണമാണ്നിർമ്മാണമാണ് ഇതിന്റെ പ്രമേയം. ഫ്രഞ്ച് മാർക്സിസ്റ്റ് ചിന്തകനായ ലൂയി അൽത്തൂസ്സറിന്റെ ആശയങ്ങൾക്ക് 1970-കളിൽ ബ്രിട്ടനിൽ പ്രചാരം ലഭിച്ചതിനെത്തുടർന്ന്, ''തോംസൺ ദ് പോവർട്ടി ഒഫ് തിയറി ആൻഡ് അദർ എസ്സേയ്സ്'' എന്ന കൃതി പ്രസിദ്ധീകരിച്ചു. സൈദ്ധാന്തികമായ മാനവികതാവാദ വിരുദ്ധതയാണ് മാർക്സിസം എന്ന അൽത്തൂസ്സേറിയൻ വീക്ഷണത്തിനെതിരായ യുദ്ധപ്രഖ്യാപനമാണ് ഈ കൃതി. സ്വയം വിമർശനത്തിനും ധാർമിക വ്യവഹാരത്തിനുമുള്ള ധൈഷണിക ശേഷി മാർക്സിസത്തിനുണ്ടാകണമെന്ന് തോംസൺ വാദിച്ചു. ആണവായുധീകരണം മനുഷ്യവംശത്തിന്റെ നിലനില്പിനുതന്നെ ഭീഷണിയാകുന്നതിനെക്കുറിച്ചാണ് അവസാന നാളുകളിൽ തോംസൺ ചിന്തിച്ചത്.
*ദ് മേയ് ഡേ മാനിഫെസ്റ്റോ (1968),
*സീറോ ഓപ്ഷൻ (1982)
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2280788" എന്ന താളിൽനിന്ന് ശേഖരിച്ചത്