"ആൽഫ്രെഡ് ലോർഡ് ടെനിസൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
(ചെ.)
യന്ത്രം - അക്ഷരപിശകുകൾ
(ചെ.) (47 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q173869 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...)
(ചെ.) (യന്ത്രം - അക്ഷരപിശകുകൾ)
'ദ് ലേഡി ഒഫ് ഷാലറ്റ്', 'ഈ നോണി' 'ദ് ലോട്ടസ് ഈറ്റേഴ്സ്', 'ദ് പാലസ് ഒഫ് ആർട്ട്' എന്നിവയടങ്ങിയ പോയെംസ് (1833) എന്ന സമാഹാരം പലതുകൊണ്ടും പോയെംസ്, ചീഫ്ലി ലിറിക്കൽ എന്ന സമാഹാരത്തേക്കാൾ മികച്ചു നിൽക്കുന്നു. ആധുനിക കവികളിൽ, കീറ്റ്സിനെ ഒഴിവാക്കിയാൽ, മറ്റാരിലും കാണാത്ത തരത്തിൽ ഇന്ദ്രിയാനുഭൂതികളെ സംഗീതാത്മകമായി അവതരിപ്പിക്കാൻ ടെനിസന് കഴിയുന്നതായി ഇതിലെ കവിതകൾ തെളിയിക്കുന്നുണ്ട്.
 
പോയെംസിലെ (1842) പുതിയ കവിതകളും പരിഷ്കരിച്ച കവിതകളും ഹാലമിന്റെ മരണത്തിൽ ഏറെ വ്യഥിതഹൃദയനായി കഴിയുന്ന കാലയളവിലാണ് ടെനിസൺ രചിച്ചത്. സന്തോഷകരമായ ഭൂതകാലത്തെയും മൂല്യച്യുതികളും മിഥ്യകളും വാഴുന്ന വർത്തമാനകാലത്തെയും ഓർത്ത് ഇവയിൽ പലതിലും കവി കേഴുന്നു. "ഇംഗ്ലീഷ് ഇഡിൽസ് എന്നറിയപ്പെടുന്ന 'ഡോറ', 'ദ് ഗാർഡനേഴ്സ് ഡോട്ടർ' എന്നിവയിലും 'ബ്രെയ്ക്ക്, ബ്രെയ്ക്ക്, ബ്രെയ്ക്കി'ലും ഈ വൈരുധ്യംതന്നെവൈരുദ്ധ്യംതന്നെ എടുത്തുകാട്ടുന്നുണ്ട്. 'ബ്രെയ്ക്ക്, ബ്രെയ്ക്ക്, ബ്രെയ്ക്ക്' എന്ന കവിത ഇദ്ദേഹത്തിന്റെ ഏറ്റവും മികച്ച ഭാവഗീതങ്ങളിലൊന്നായി പരിഗണിക്കപ്പെട്ടുവരുന്നു. 'യുളീസസ്', 'ലോക്സ്ലി ഹോൾ' എന്നിവ ഇതിലെ മറ്റു രണ്ടു കവിതകളാണ്. മുന്നോട്ടു ഗമിക്കേണ്ടതിന്റെയും പ്രത്യാശയോടെ ഭാവിയെ ഉറ്റുനോക്കേണ്ടതിന്റെയും ആവശ്യകതയെപ്പറ്റി ഇവ ഊന്നിപ്പറയുന്നു. ഇംഗ്ളീഷ് സാഹിത്യത്തിലെ ആദ്യകാല നാടകീയ സ്വഗതാഖ്യാനങ്ങളിൽ (dramatic monologues)പ്പെട്ടവയാണ് 'യുളീസസും' 'ലോക്സലി ഹോളും'. പോയെംസ് എന്ന സമാഹാരത്തിലെ മിക്കവാറും എല്ലാ കവിതകളിലും സമൂഹത്തിൽ കവിക്കുള്ള ചുമതലകളെപ്പറ്റി ചിന്തിക്കുന്ന ടെനിസനെ കാണാം. സമൂഹത്തിൽ അധ്യാപകന്റെയും വിമർശകന്റെയും വ്യാഖ്യാതാവിന്റെയും യോഗിയുടെയും എല്ലാം സ്ഥാനം കവിക്കുണ്ടെന്ന വിശ്വാസവും ഈ കവിതകളിൽ ദർശിക്കാം.
 
ടെനിസന്റെ പ്രകൃഷ്ട കൃതി എന്ന സ്ഥാനം ലഭിച്ചിരിക്കുന്നത് ഇൻ മെമ്മോറിയത്തിനാണ്. ഹാലം മരിച്ചപ്പോൾ ഉണ്ടായ ദുഃഖത്തിൽ നിന്നുളവായ ഈ നീണ്ട വിലാപകാവ്യം പതിനെട്ടോളം വർഷം (1833-1850) കൊണ്ടാണ് പൂർത്തിയാക്കിയത്. ദൈവം, ക്രിസ്തു, അനശ്വരത, വ്യക്തിദുഃഖത്തിന്റെയും നഷ്ടങ്ങളുടെയും അർഥം എന്നിവയെല്ലാം കവി ഇതിൽ പഠനവിധേയമാക്കിയിരിക്കുന്നു. ഇംഗ്ലീഷിലെ ദൈർഘ്യമേറിയ വിപാലകാവ്യമാണ് ഇൻ മെമ്മോറിയം. തികച്ചും വ്യക്തിഗതമെന്നു വിളിക്കാവുന്ന ദുഃഖത്തിന്റെ വേലിയേറ്റം നാം അതിൽ കാണുന്നു. അജപാല വിലാപകാവ്യത്തിന്റെ കൃത്രിമത്വം അതിലില്ല. (നോ: ഇൻ മെമ്മോറിയം).
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2280760" എന്ന താളിൽനിന്ന് ശേഖരിച്ചത്