"ആശയവാദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 2:
[[പ്രമാണം:James Hopwood Jeans.jpg|thumb|240px|"[[പ്രപഞ്ചം]] ഒരു വലിയ യന്ത്രം എന്നതിനു പകരം വലിയൊരു ചിന്തയായി തിരിച്ചറിയപ്പെടാൻ തുടങ്ങുന്നു" എന്നെഴുതിയ 20-ആം നൂറ്റാണ്ടിലെ ബ്രിട്ടീഷ് ശാസ്ത്രജ്ഞൻ ജെയിംസ് ജീൻസ്]]
 
ഉണ്മ അല്ലെങ്കിൽ ഉണ്മയായി നമുക്ക് അനുഭവപ്പെടുന്നത് എല്ലാം മൗലികമായും മനസ്സിന്റെ നിർമ്മിതി ആയതിനാൽ മാനസികവും അഭൗതികവും ആണെന്നു വാദിക്കുന്ന ദർശനങ്ങളുടെ പൊതുസംജ്ഞയാണ് '''ആശയവാദം'''. [[വിജ്ഞാനശാസ്ത്രം|ജ്ഞാനശാസ്ത്രത്തിൽ]] ആശയവാദം മനഃബാഹ്യമായ അറിവിന്റെ സാദ്ധ്യതയയിലുള്ള അവിശ്വാസമാകുന്നു. സത്താമീമാംസയിൽ ആശയവാദം, എല്ലാ ഉണ്മയും മാനസികമോ ആത്മീയമോ മാത്രമാണെന്നു വാദിക്കുന്നു.<ref name="Brittanica">Daniel Sommer Robinson, "Idealism", Encyclopædia Britannica, http://www.britannica.com/EBchecked/topic/281802/idealism</ref> മനസ്സിന്റെ പ്രാഥമികത അംഗീകരിക്കാത്ത എല്ലാ ഭൗതിക, ദ്വൈത-വാദങ്ങളേയും അങ്ങനെ അതു തിരസ്കരിക്കുന്നു. ആശയവാദത്തിന്റെ തീവ്രരൂപം അവനവന്റെ അസ്ഥിത്വംഅസ്തിത്വം മാത്രമേ ഉറപ്പിക്കാനാവൂ എന്നു ശഠിക്കുന്ന അഹംമാത്രവാദം (solipsism) വരെ എത്താം.
 
സമൂഹനിർമ്മിതിയിൽ വിശ്വാസങ്ങളും മൂല്യങ്ങളും ഉൾപ്പെടെയുള്ള ആശയങ്ങൾ വഹിക്കുന്ന പങ്കിന് ഊന്നൽ കൊടുക്കുകയാണ് സാമൂഹ്യശാസ്ത്രത്തിൽ ആശയവാദം ചെയ്യുന്നത്.<ref>{{cite book |title=Sociology 14th Edition |last=Macionis |first=John J. |year=2012 |publisher=Pearson |location=Boston |isbn=978-0-205-11671-3 |page=88 }}</ref>അങ്ങനെ അവിടെ അത്, ആശയം ഭൌതികശക്തിയായി മാറുന്നതിന്റെ വിശദീകരണമാകുന്നു. ഒരുവനിൽ ഉയരുന്ന ചിന്തകൾ മറ്റുള്ളവരുമായി സംവദിക്കുമ്പോൾ അതിനനുകൂലവും പ്രതികൂലവും അയ പ്രതികരണങ്ങൾ ഉണ്ടാകുന്നു. തർക്ക-വിതർക്കങ്ങളിലൂടെ ആശയം സ്ഫുടം ചെയ്യപ്പെടുമ്പോൾ അതിനു ചലനശേഷി ഉണ്ടാകുന്നു എന്നും ഒടുവിൽ അത് സമൂഹിക മാറ്റങ്ങൾക്കുള്ള ചാലകശക്തിയായി പരിണമിക്കുന്നു എന്നും സാമൂഹ്യശാസ്ത്രത്തിലെ ആശയവാദികൾ ചൂണ്ടികാട്ടുന്നു.{{തെളിവ്}}.
"https://ml.wikipedia.org/wiki/ആശയവാദം" എന്ന താളിൽനിന്ന് ശേഖരിച്ചത്