"അർമേനിയൻ ഓർത്തഡോക്സ് സഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 193.140.229.249 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവില...
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 9:
ക്രി.വ 352-ൽ സഭാമേലധ്യക്ഷനായ നർസായി ക്രി.വ 363-ൽ [[കാതോലിക്കോസ്]] എന്ന സ്ഥാനികനാമം സ്വീകരിച്ചു. അർമ്മേനിയൻ സഭയുടെ ആദ്യത്തെ ആസ്ഥാനം [[എച്ച്മിയാഡ്സിൻ]] ആയിരുന്നു. പിന്നീട് മറ്റ് പല സ്ഥലങ്ങളിലേക്കും ആസ്ഥാനം മാറ്റപ്പെട്ടു. 1293-ൽ സിലിഷ്യയിലെ സിസ് ആസ്ഥാനമാക്കപ്പെട്ടു. 1441-ൽ എച്ച്മിയാഡ്സിൻ വീണ്ടും ആസ്ഥാനമാക്കുവാൻ തീരുമാനമാവുകയും സിറിയക്ക് എന്ന സന്ന്യാസിയെ കാതോലിക്കോസായി അവരോധിക്കുകയും ചെയ്തു. സിലിഷ്യയിലെ അന്നത്തെ കാതോലിക്കോസ് ആയിരുന്ന ഗ്രിഗറി ഒൻപതാമൻ ഈ നീക്കങ്ങളെ എതിർത്തില്ലെങ്കിലും തന്റെ കാതോലിക്കാ സ്ഥാനം നിലനിർത്തുവാൻ തീരുമാനിച്ചു. ഈ സ്ഥാനം [[അർമേനിയൻ ഓർത്തഡോക്സ് സഭയുടെ സിലിഷ്യാ സിംഹാസനം]] എന്ന് അറിയപ്പെടുന്നു. എച്ച്മിയാഡ്സിൻലെ കാതോലിക്കാസ്ഥാനത്തിന്റെ പ്രാഥമികത സിലിഷ്യയിലെ കാതോലിക്കോസ് അംഗീകരിച്ചു. ഭരണപരമായി സ്വതന്ത്രമായ ഇരു കാതോലിക്കേറ്റുകളും പരസ്പരം പൂർണ്ണ സംസർഗ്ഗത്തിൽ നിലനിൽക്കുന്നു. എന്നിരിക്കിലും രാഷ്ട്രീയപരമായ കാരണങ്ങളാലും മറ്റും വിവിധകാലങ്ങളിൽ ആഭ്യന്തരതർക്കങ്ങൾ ഉണ്ടായിട്ടുണ്ട്.
 
എച്ച്മിയാഡ്സിൻലെ സുപ്രീം കാതോലിക്കോസിനു കീഴിൽ 90 ലക്ഷം അംഗങ്ങളുണ്ട്.<ref name =mano>{{cite web | url =http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=5131128&programId=7940925&channelId=-1073881580&BV_ID=@@@&tabId=0 | title =പരിശുദ്ധ കരേക്കിൻ രണ്ടാമൻ |date= | accessdate = ജൂൺ 29, 2013 | publisher =മനോരമ ഓൺലൈൻ| language =}}</ref> [[കരേക്കിൻ രണ്ടാമൻ]] ആണ് ഇപ്പോഴത്തെ സുപ്രീം കാതോലിക്കോസ്. സിലിഷ്യയിലെ കാതോലിക്കോസിനു കീഴിൽ 10 ലക്ഷം അംഗങ്ങളുണ്ട്.<ref name =mano/> [[അരാം പ്രഥമൻ കെഷീഷിയൻ]] ആണ് അവിടത്തെ കാതോലിക്കോസ്. ഇതിനു പുറമേ സുപ്രീം കാതോലിക്കോസിനു കീഴിൽ ജറുസലേമിലും കുസ്തന്തീനോപൊലിസിലുമായി രണ്ട് പാത്രിയർക്കീസുമാർ കൂടിയുണ്ട്. ഇതര പൗരസ്ത്യ സഭകളിൽ നിന്നും വ്യത്യസ്ഥമായിവ്യത്യസ്തമായി അർമ്മേനിയൻ സഭയിൽ പാത്രിയർക്കീസ് കാതോലിക്കയുടെ കീഴ്‌സ്ഥാനിയാണ്. യഥാക്രമം തോർക്കോം രണ്ടാമൻ മനൂഗിയാൻ, മെസ്രോബ് രണ്ടാമൻ മുത്തഫിയാൻ എന്നിവരാണ് അവിടങ്ങളിലെ പാത്രിയർക്കീസുമാർ.
== അവലംബം ==
<references/>
"https://ml.wikipedia.org/wiki/അർമേനിയൻ_ഓർത്തഡോക്സ്_സഭ" എന്ന താളിൽനിന്ന് ശേഖരിച്ചത്