"അവയവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 75 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:q712378 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 11:
 
== വിവിധതരം അവയവങ്ങൾ. ==
വിഭിന്ന സാഹചര്യങ്ങളിൽ ജീവിക്കുന്ന വ്യത്യസ്തസ്വഭാവികളായ ജന്തുക്കളുടെ അവയവങ്ങൾക്കു വൈവിധ്യമുണ്ടായിരിക്കും. ഉദാഹരണത്തിന് ജലജീവികളുടെ ചലനാവയവങ്ങൾ പത്രങ്ങളായിരിക്കുമ്പോൾ(fin), പക്ഷികളിൽ അതേ അവയവം ചിറകുകളായും(wing) കരയിൽ ജീവിക്കുന്നവയിൽ കാലുകളും കൈകളുമായും രൂപാന്തരപ്പെട്ടിരിക്കുന്നു. കശേരുകികളുടെ പാർശ്വാംഗങ്ങൾ (lateral appendages) ഓടുക, ചാടുക, നീന്തുക, പറക്കുക, പിടിച്ചു തൂങ്ങുക തുടങ്ങിയ കൃത്യങ്ങൾക്ക് അനുയോജ്യമായ വിധത്തിൽ രൂപഭേദം പ്രാപിക്കുന്നതിനു തെളിവാണ് ഇത്. മനുഷ്യന്റെ കൈ, പക്ഷികളുടെ ചിറക്, കുതിരയുടെ മുൻകാലുകൾ, തിമിംഗലത്തിന്റെതിമിംഗിലത്തിന്റെ ഫ്ളിപ്പറുകൾ (flippers) എന്നിവ വ്യത്യസ്തമാണെന്നു തോന്നാമെങ്കിലും ഇവയുടെ എല്ലുകൾ, സിരകൾ, മാംസപേശികൾ, നാഡികൾ എന്നിവ സൂക്ഷ്മമായി പഠിക്കുമ്പോൾ ഇവയുടെ ഘടനാസാമ്യം ബോധ്യമാകും. ഈ സാമ്യം പൊതുവായ ഒന്നിൽനിന്നു രൂപമെടുക്കുന്നതുകൊണ്ടുള്ളതാകാം. പലപ്പോഴും ഇവയുടെ ധർമവും ഒരേതരത്തിലാകുന്നു (ഉദാ. നായ്, തവള, പല്ലി ഇവയുടെ മുൻകാലുകൾ). മനുഷ്യന്റെ കൈ, പക്ഷിയുടെ ചിറക്, മാനിന്റെ മുൻകാലുകൾ എന്നിവ ഒരേ സമയത്ത് വ്യത്യസ്തരീതിയിലുള്ള കൃത്യങ്ങൾ നിർവഹിക്കുന്നു. സസ്യങ്ങളിലും ഈ സ്ഥിതിവിശേഷം കാണാം. വരണ്ട ഭൂമിയിൽ വളരുന്ന ചെടികളിലെ മുള്ളുകൾ സാധാരണ ചെടികളിൽ കാണുന്ന ഇലകൾക്കോ ശാഖകൾക്കോ പകരമുള്ളവയാകാം. ഡാൻഡെലിയോൺ (Dandelion) പൂവും പൈൻ മരത്തിന്റെ കോണും ഉദ്ഭവപരമായി ഒന്നുതന്നെ (homologous structure).
 
== അവശോഷാവയവങ്ങൾ ==
"https://ml.wikipedia.org/wiki/അവയവം" എന്ന താളിൽനിന്ന് ശേഖരിച്ചത്