"അവക്ഷേപണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 1 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:q1972098 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 10:
 
==പ്രായോഗികപ്രാധാന്യം.==
അവക്ഷിപ്തം മൂലപ്രാവസ്ഥയിൽനിന്നു ഭിന്നമായതിനാൽ ഈ പ്രക്രിയയ്ക്കു പദാർഥങ്ങളുടെ വേർതിരിക്കൽ (separation), ശുദ്ധീകരണം, ഗുണാത്മകവും പരിമാണാത്മകവുമായ വിശ്ലേഷണവിധികൾ(qualitative and quantitative analytical methods) മുതലായവയിൽ സമുന്നതമായ പ്രായോഗികപ്രാധാന്യമുണ്ട്. പ്രകൃതിവിഭവങ്ങളുടെ (ഉദാ. അയിരുകൾ) നിഷ്കർഷണാദിവിധികളിലൂടെ ലഭ്യമാകുന്ന ലായനികളിൽനിന്ന് ഉദ്ദിഷ്ടപദാർഥം പൃഥക്കരിച്ചെടുക്കുവാൻ അവക്ഷേപണപ്രക്രിയ പ്രയോജനപ്പെടുത്താം. പദാർഥങ്ങളിൽനിന്ന് അപദ്രവ്യങ്ങളകറ്റുന്നതിന് അവക്ഷേപണം ഉപയോഗിക്കാം. ജലശുദ്ധീകരണം, കഠിനജലത്തിന്റെ മൃദുകരണം (softening) എന്നിവ ദൃഷ്ടാന്തങ്ങളാണ്. നിർദിഷ്ട അഭികർമകങ്ങൾ ചേർക്കുമ്പോൾ ഒരു ലായനിയിൽ നിന്നു കിട്ടുന്ന അവക്ഷിപ്തത്തിന്റെ സ്വഭാവം പരിശോധിച്ച് ആ ലായനിയിലുള്ള പദാർഥങ്ങളുടെ വിവരങ്ങൾ ശേഖരിക്കാൻ സാധിക്കും. ഗുണാത്മക വിശ്ലേഷണത്തിൽ ഈ തത്ത്വമാണ് പ്രയോജനപ്പെടുത്താറുള്ളത്. ഭാരാത്മക വിശ്ലേഷണവിധികളിൽ (gravimetric analysis) ഒരു പദാർഥത്തിന്റെ ഭാരം നിർണയിക്കപ്പെടുന്നത് അതിനെ അലേയമായ ഒരു പദാർഥമായി അവക്ഷേപണം ചെയ്യിച്ച് അവക്ഷിപ്തം അരിച്ചെടുത്തു ശുദ്ധമാക്കിയ ശേഷമാണ്. വ്യവസായശാലകളിൽനിന്നു ബഹിർഗമിക്കുന്ന ഉച്ഛിഷ്ടദ്രവത്തിൽ നിന്നു നഷ്ടപ്പെട്ടുപോകാനിടയുള്ള പല പദാർഥങ്ങളും ആദായകരമായ രീതിയിൽ വീണ്ടെടുക്കുവാൻ അവക്ഷേപണം പ്രയോജനപ്പെടുന്നു. ഉദാഹരണമായി പഞ്ചസാരനിർമാണശാലകളിൽപഞ്ചസാരനിർമ്മാണശാലകളിൽ പഞ്ചസാര ക്രിസ്റ്റലീകരിച്ച് അവശേഷിക്കുന്ന ഉച്ഛിഷ്ടലായനിയിൽ അടങ്ങിയ പഞ്ചസാര സ്റ്റ്രോൺഷ്യം (strontium) ഹൈഡ്രോക്സൈഡ് കൊണ്ടും മറ്റും സൂക്രോസേറ്റുകളായി അവക്ഷേപിപ്പിച്ചു ലഭ്യമാക്കുന്നു. ഈ അവക്ഷിപ്തങ്ങളിൽനിന്നു ശുദ്ധമായ പഞ്ചസാര ഉണ്ടാക്കാം. അവക്ഷേപണരീതിയും അവക്ഷേപണപരിതഃസ്ഥിതികളും ശ്രദ്ധിച്ചു നിയന്ത്രിക്കുന്നതായാൽ അവക്ഷിപ്തത്തിന്റെ സംരചന, കണവലുപ്പംകണവലിപ്പം (size of the particle), സരന്ധ്രത (porosity) മുതലായവ നിയന്ത്രിക്കാവുന്നതാണ്. തൻമൂലം പലതരം ഉത്പ്രേരകങ്ങൾ നിർമിക്കുന്നതിന്നിർമ്മിക്കുന്നതിന് അനുയോജ്യ പരിതഃസ്ഥിതികളിൽ നടത്തുന്ന അവക്ഷേപണം സഹായകരമായിരിക്കും.
 
പ്രകൃതിയിൽ പല പ്രക്രിയകളിലും അവക്ഷേപണം അന്തർഭവിച്ചിട്ടുണ്ട്. അന്തരീക്ഷത്തിൽ നടക്കുന്ന അവക്ഷേപണത്തിന്റെ ഫലമായിട്ടാണ് മഴ, മഞ്ഞ്, ആലിപ്പഴം മുതലായവ ഉണ്ടാവുന്നത്. ഭൂഗർഭത്തിൽ പലതരം നിക്ഷേപങ്ങളും നദീമുഖങ്ങളിൽ ഡെൽറ്റകളും ഉണ്ടാകുന്നത് അവക്ഷേപണത്തിലൂടെയാണ്.
"https://ml.wikipedia.org/wiki/അവക്ഷേപണം" എന്ന താളിൽനിന്ന് ശേഖരിച്ചത്