"അളവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 201.221.123.46 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലു...
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 11:
 
==ചരിത്രം==
ചരിത്രാതീതകാലം മുതൽതന്നെ അളവുകളും തൂക്കങ്ങളും മനുഷ്യൻ ഉപയോഗിച്ചിരുന്നു. പ്രാചീന രേഖകളിൽനിന്നും ഈജിപ്തിലെ പിരമിഡ്, ക്ഷേത്രങ്ങൾ മുതലായവയിലെ ആലേഖനങ്ങളിൽനിന്നും മറ്റു രേഖകളിൽനിന്നും ആണ് ആദ്യകാലത്തെ അളവുകളെക്കുറിച്ചും തൂക്കങ്ങളെക്കുറിച്ചും അറിവു കിട്ടിയിട്ടുള്ളത്. അപൂർണവും പരസ്പരവിരുദ്ധവുമായ അടിസ്ഥാനങ്ങളും അവയുടെ ഭിന്നവ്യാഖ്യാനങ്ങളും ചേർന്നാൽ ഉണ്ടാകുന്ന വൈരുധ്യങ്ങൾവൈരുദ്ധ്യങ്ങൾ ഈ അളവുകളുടെ നിർവചനങ്ങളിലും നിഴലിക്കുന്നതായി കാണാം. ഒരേ പേരിൽ അറിയപ്പെടുന്ന മാനങ്ങൾക്കു വ്യത്യസ്തമായ വ്യാഖ്യാനങ്ങളും ഉണ്ട്. കാലദേശവ്യത്യാസങ്ങളും ഈ അളവുകൾക്കുണ്ടായിട്ടുണ്ട്.
 
പ്രാചീനകാലത്തെന്നപോലെ പിന്നീടും അളവുകൾക്ക് ഐകരൂപ്യം ഇല്ലാതിരുന്നു എന്നതിനു ധാരാളം ഉദാഹരണങ്ങൾ ഉണ്ട്. യു.എസ്സിലെ ഗാലൻ 231 ഘന-ഇഞ്ച് ആണ്. എന്നാൽ പഴയ ബ്രിട്ടീഷ് രീതിയനുസരിച്ച് ഗാലൻ 282 ഘന-ഇഞ്ച് ആയിരുന്നു. കാനഡയിലാകട്ടെ ഗാലൻ 277.42 ഘന-ഇഞ്ച് ആണ്. ആദ്യകാല ബാബിലോണിയയിൽ രണ്ടുമുഴം (double-cubit) എന്നത് സെക്കണ്ടിൽ ഒന്നുവീതം അടിക്കുന്ന പെൻഡുലത്തിന്റെ നീളം ആയിരുന്നു. കേരളത്തിൽത്തന്നെ, ഇടങ്ങഴിക്ക് പ്രാദേശികഭേദം അനുസരിച്ച് 3, 4, 5 നാഴി എന്നിങ്ങനെ വ്യത്യസ്തമായ തോതു നിലവിൽ ഉണ്ടായിരുന്നു. ഈ വൈവിധ്യം മാറ്റാൻ പല രാഷ്ട്രങ്ങളും ഏകീകൃതസമ്പ്രദായങ്ങൾ സ്വീകരിച്ചു നടപ്പാക്കിവരുന്നു. അന്തർദേശീയ വിപണനമേഖലയിൽ എല്ലാ രാഷ്ട്രങ്ങളും എത്തുന്നതിനാൽ ആ തലത്തിൽത്തന്നെ ഒരു ഏകീകരണം നടപ്പാക്കേണ്ടതായി വന്നു. അന്താരാഷ്ട്രമാത്രാസമ്പ്രദായം മിക്ക രാഷ്ട്രങ്ങളും സ്വീകരിച്ചത് ഇക്കാരണത്താലാണ്.
വരി 55:
 
==യു.എസ്സിൽ==
ആദ്യകാലത്ത് യു.എസ്സിൽ ഉപയോഗിച്ചിരുന്നത് പഴയ ബ്രിട്ടീഷ് സമ്പ്രദായം തന്നെയായിരുന്നു. 1830-ൽ യു.എസ്. സെനറ്റിന്റെ നിർദേശപ്രകാരംനിർദ്ദേശപ്രകാരം അളവുകളെയും തൂക്കങ്ങളെയും പറ്റി പഠനം നടന്നു. അല്പം ചില മാറ്റങ്ങൾ പിന്നീട് വരുത്തി. അവെർഡു പോയ്സ്, ട്രോയ്, അപ്പോത്തക്കരി എന്നീ മൂന്നു തൂക്കസമ്പ്രദായങ്ങൾ യു.എസ്സിൽ ഉണ്ട്. ഈ മൂന്നിലും ഗ്രെയിൻ ഒരേ അളവുതന്നെ ആണ്; എന്നാൽ ഔൺസ് വ്യത്യസ്തമാണ്. അവെർഡുപോയ്സ് ഔൺസ് 437 1/2 ഗ്രെയിനും ട്രോയ് ഔൺസും അപ്പോത്തക്കരി ഔൺസും 480 ഗ്രെയിൻ വീതവും ആണ്. 4 ക്വാർട്ടർ (8 പൈന്റ്) ആണ് ഒരു യു.എസ്. ഗാലൻ; അപ്പോത്തക്കരി സമ്പ്രദായത്തിൽ 16 ദ്രവ ഔൺസ് (128 ഡ്രാം) ഒരു പൈന്റ്; യു.എസ്. ബുഷൽ 4 പെക്ക് (64 പൈന്റ്).
 
മെട്രിക് സമ്പ്രദായം സ്വീകരിച്ചില്ലെങ്കിലും മീറ്റർ, കിലോമീറ്റർ എന്നീ മെട്രിക് പ്രമാണങ്ങളെ ആധാരമാക്കി വാര (യാർഡ്) തുടങ്ങിയവ നിർവചിക്കപ്പെട്ടതോടെ യു.എസ്. സമ്പ്രദായം ഏറെക്കുറെ ഏകതാനമായി.
"https://ml.wikipedia.org/wiki/അളവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്