"അലാവുദ്ദീൻ ഖിൽജി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 20 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:q335362 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 24:
[[ഇന്ത്യ|ഇന്ത്യയിലെ]] രണ്ടാമത്തെ [[ഖിൽജി രാജവംശം|ഖിൽജി]] ചക്രവർത്തിയാണ് '''അലാവുദ്ദീൻ ഖിൽജി''' ({{lang-ur|{{Nastaliq|علاء الدین الخلجی}}}}, {{lang-ps|سلطان علاوالدين غلجی}}). ഖിൽജി ഗോത്രത്തിൽപ്പെട്ട ജലാവുദ്ദീൻ ഫിറൂസ് കിൽജി (മാലിക്ക് ഫിറൂസ് ഭരണ കാലം 1290-96) സ്ഥാപിച്ച [[ഖിൽജി രാജവംശം|ഖിൽജിവംശത്തിലെ]] ഏറ്റവും പ്രസിദ്ധനായ ചക്രവർത്തിയാണ് അലാവുദ്ദീൻ.
==അധികാരത്തിലേക്ക്==
അലാവുദ്ദീൻ ഖിൽജിയുടെ ആദ്യ നാമം ''അലിഗുർഷാസ്പ്'' എന്നായിരുന്നു. ഡെൽഹിയിലെ ചക്രവർത്തിയും [[ഖിൽജി രാജവംശം|ഖിൽജി രാജവംശസ്ഥാപകനുമായ]] [[ജലാലുദ്ദീൻ ഖിൽജി|ജലാലുദ്ദീൻ ഫിറൂസ് ഖിൽജിയുടെ]] ജേഷ്ഠപുത്രനായിരുന്നുജ്യേഷ്ഠപുത്രനായിരുന്നു അലിഗുർഷാസ്പ്. [[അലഹബാദ്|അലഹബാദിനടുത്തുള്ള]] കാറയിലെ ഗവർണറായി നിയമിക്കപ്പെട്ടിരുന്ന അലിഗുർഷാസ്പ് 1296 ജൂലൈ 19-ന് അവിടെവച്ച് സുൽത്താനായ ജലാലുദ്ദീൻ ഫിറൂസ് ഖിൽജിയെ ചതിവിൽ വധിച്ചശേഷം സ്വയം രാജാവായി പ്രഖ്യാപിച്ചു. 'അലാഉദ്-ദുൻയാ-വദ്ദീൻ മുഹമ്മദുഷാ സുൽത്താൻ' എന്ന ഔദ്യോഗിക നാമമാണ് അലാവുദ്ദീൻ ഖിൽജി സ്വീകരിച്ചത്. കാറയിൽ വച്ച് സുൽത്താനായി പ്രഖ്യാപിച്ച അലാവുദ്ദീന്റെ സേന രണ്ടു മാർഗങ്ങളിൽക്കൂടി [[ഡൽഹി|ഡൽഹിയിലേക്കു]] തിരിച്ചു. 1296 ഒക്ടോബർ രണ്ടാം വാരത്തിൽ ഡൽഹിയുടെ പ്രാന്തപ്രദേശമായ [[സിറിയ|സിറിയിൽ]] എത്തി. ഒരു വലിയവിഭാഗം പട്ടാളക്കാരും പ്രഭുക്കന്മാരും അലാവുദ്ദീന്റെ പക്ഷത്തു ചേർന്നതോടുകൂടി അദ്ദേഹത്തിനെതിരായ നീക്കം ഫലവത്തായില്ല. ഡൽഹിയിൽ അവശേഷിച്ച എല്ലാ ഉദ്യോഗസ്ഥന്മാരും അലാവുദ്ദീന്റെ പക്ഷം ചേർന്നു. 1296 ഒക്ടോബർ 21-ന് അലാവുദ്ദീൻ ഡൽഹി സുൽത്താനായി സ്ഥാനാരോഹണം ചെയ്തു. പ്രഭുക്കന്മാരെയും ഉദ്യോഗസ്ഥന്മാരെയും യോജിപ്പിച്ച് ഇദ്ദേഹം രാജ്യക്ഷേമത്തിനുവേണ്ടി ഭരണത്തിൽ പങ്കാളികളാക്കി.
 
അലാവുദ്ദീന്റെ സാമ്രാജ്യം ചുറ്റും ശത്രുക്കളെക്കൊണ്ടു നിറഞ്ഞിരുന്നു. അവരെ നേരിടാനുള്ള മാർഗങ്ങളെപ്പറ്റി ആലോചിക്കാനായിരുന്നു ഇദ്ദേഹത്തിന്റെ ഭരണത്തിന്റെ ആദ്യത്തെ രണ്ടുവർഷം ചെലവഴിച്ചത്. അന്തരിച്ച സുൽത്താന്റെ കുടുംബാംഗങ്ങളിൽ ശേഷിച്ചവരെ വകവരുത്താനായി ഉലുഗ്ഖാൻ, സഫർഖാൻ എന്നിവരെ വമ്പിച്ച സൈന്യവുമായി മുൾത്താനിലേക്ക് അയച്ചു. അവർ രാജകുടുംബാംഗങ്ങളെ മുഴുവൻ വളയുകയും വകവരുത്തുകയും ചെയ്തു
വരി 42:
സഫർഖാൻ, ഉലുഗ്, നുസ്രത്ത്, ആൽപ് എന്നിവർ അലാവുദ്ദീന്റെ പ്രശസ്ത സൈനികമേധാവികളായിരുന്നു. ഇസ്ലാംമതപ്രവാചകനായ മുഹമ്മദുനബി, തന്റെ ആദ്യത്തെ നാലു ഖലീഫമാരെക്കൊണ്ട് ഇസ്ലാം പടുത്തുയർത്തിയതു പോലെ, അലാവുദ്ദീനും തന്റെ നാലു 'ഖാൻ'മാരുടെ സഹായത്തോടെ പുതിയൊരു മതം സ്ഥാപിക്കുകയും 'പ്രവാചകനാ'യിത്തീരുകയും ചെയ്യാൻ ശ്രമിച്ചുവെന്ന് ബറനി രേഖപ്പെടുത്തിയിട്ടുണ്ട്. ഈ കാലത്തുതന്നെ അദ്ദേഹം രണ്ടാം അലക്സാണ്ടർ (സിക്കന്ദർ-ഇ-സ്സാനി) എന്ന സ്ഥാനപ്പേരു സ്വീകരിക്കുകയും അത് നാണയങ്ങളിൽ അച്ചടിപ്പിക്കുകയും വെള്ളിയാഴ്ചകളിലെ ഖുത്തുബായിൽ പരാമർശിക്കുകയും ചെയ്തു.
 
1299 അവസാനം ട്രാൻസ്-ഓഷ്യാനയിലെ ഖാൻ, തന്റെ പുത്രനായ ഖുത്ത്ലുഗ്ഖ്വാജയെ [[ഡൽഹി]] ആക്രമിക്കാൻ അയച്ചു. ഇന്ത്യയെ കീഴടക്കി ഭരിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. സിന്ധുനദി കടന്നുവന്ന മംഗോൾ സൈന്യത്തെക്കണ്ട് മുൾത്താൻ പട്ടാളം കോട്ടയ്ക്കുള്ളിൽ അഭയം പ്രാപിച്ചു. സഫർഖാൻ ഖുത്ത്ലുഗിനെ ഒരു ദൂതൻ മുഖാന്തിരംമുഖാന്തരം ദ്വന്ദ്വയുദ്ധത്തിനു വെല്ലുവിളിച്ചെങ്കിലും ഖുത്ത്ലുഗ് അതു സ്വീകരിച്ചില്ല. അവസാനം മംഗോൾ സൈന്യം ഡൽഹിക്ക് 10 കിലോമീറ്റർ അകലെ കിലിയിൽ താവളമടിച്ചു. [[സിന്ധു|സിന്ധുനദി]] കടന്നതിനുശേഷമേ അലാവുദ്ദീൻ മംഗോൾ ആക്രമണത്തെക്കുറിച്ച് അറിഞ്ഞുള്ളു. അലാവുദ്ദീന്റെ സൈന്യം സിറിയിൽ യമുനാനദീതീരത്തും താവളമടിച്ചു. ഭക്ഷ്യദൌർലഭ്യവും, സ്വന്തം നാട്ടിൽനിന്നുള്ള വിദൂരതയും മൂലം, മംഗോൾ സൈന്യം പിൻമാറാൻ നിർബന്ധിതമായി.
 
മംഗോൾ ആക്രമണകാരികളിൽ ചിലർ രന്തംഭോറിലെ ഹാമിർദേവനെ അഭയം പ്രാപിച്ചിരുന്നു. തന്നിമിത്തം ഉലുഗ്, സൈന്യസമേതം രന്തംഭോറിലേക്ക് തിരിച്ചു. വിവരങ്ങളെല്ലാം മനസ്സിലാക്കിയിരുന്ന അലാവുദ്ദീൻ അവധിലെ ഗവർണറായിരുന്നനുസ്രത്ത് ഖാനോട് ഉലുഗിനെ സഹായിക്കുവാൻ നിർദേശംനിർദ്ദേശം നല്കി. അവർ രണ്ടു പേരും ചേർന്നു ഝയിൻ പിടിച്ചടക്കുകയും രന്തംഭോർ ഉപരോധിക്കുകയും ചെയ്തു. യുദ്ധത്തിൽ നുസ്രത്ത് വധിക്കപ്പെട്ടു. ഈ അവസരത്തിൽ ഹാമിർദേവൻ കിൽജികളെ എതിർത്തു; ഉലുഗ്ഖാനെ തോല്പിച്ച് ഝയിനിലേക്ക് ഓടിച്ചു.
 
==കലാപങ്ങൾ==
"https://ml.wikipedia.org/wiki/അലാവുദ്ദീൻ_ഖിൽജി" എന്ന താളിൽനിന്ന് ശേഖരിച്ചത്