"അലക്സാണ്ടർ പുഷ്കിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
(ചെ.)
യന്ത്രം - അക്ഷരപിശകുകൾ
(വർഗ്ഗീകരണം:ജീവിതകാലം)
(ചെ.) (യന്ത്രം - അക്ഷരപിശകുകൾ)
[[മോസ്കോ]]യിൽ ജനിച്ച പുഷ്കിൻ തന്റെ ആദ്യ കവിത 14-ആം വയസ്സിൽ പ്രസിദ്ധീകരിച്ചു. ത്സർസ്കോ സെലോ എന്ന സ്ഥലത്തെ ഇമ്പീരിയൽ ലൈസിയത്തിൽനിന്ന് ബിരുദം നേടുമ്പൊഴേയ്ക്ക് പുഷ്കിൻ റഷ്യൻ സാഹിത്യരംഗത്ത് പരക്കെ അറിയപ്പെട്ടിരുന്നു. പുഷ്കിൻ ക്രമേണ സാമൂഹിക പരിഷ്കരണത്തിന്റെ വക്താവായി. പുഷ്കിൻ സാഹിത്യ തിരുത്തൽവാദികളുടെ വക്താവായി. [[1820]]-കളിൽ പുഷ്കിൻ ഭരണകൂടവുമായി ഇടഞ്ഞു. റഷ്യൻ ഭരണകൂടം‍ പുഷ്കിനെ തെക്കേ റഷ്യയിലേക്ക് നാടുകടത്തി. സർക്കാർ സെൻസർമാരുടെ നിരന്തര നിരീക്ഷണത്തിൽ സഞ്ചാരസ്വാതന്ത്ര്യവും ആഗ്രഹം അനുസരിച്ച് പ്രസിദ്ധീകരിക്കുവാനുള്ള അവകാശവും നിഷേധിക്കപ്പെട്ട് കഴിയവേ ആണ് പുഷ്കിൻ തന്റെ ഏറ്റവും പ്രശസ്തമായ നാടകമായ ''[[ബോറിസ് ഗൊഡുനോവ് (നാടകം)|ബോറിസ് ഗൊഡുനോവ്]]''. എഴുതിയത്. എങ്കിലും വർഷങ്ങൾ കഴിയുന്നതുവരെ പുഷ്കിന് ഈ കൃതി പ്രസിദ്ധീകരിക്കുവാനായില്ല. അദ്ദേഹത്തിന്റെ കാവ്യരൂപത്തിലുള്ള നോവലായ ''[[യെവ്ഗെനി ഒനേഗിൻ]]'' എന്ന കൃതി പരമ്പരയായി 1823 മുതൽ 1831 വരെ പ്രസിദ്ധീകരിച്ചു.
 
([[നതാല്യ നിക്കൊളായേവ്ന ഗൊഞ്ചരോവ|നതാല്യ ഗൊഞ്ചരോവ]] എന്ന സ്ത്രീയെ പുഷ്കിൻ 1831-ൽ വിവാഹം കഴിച്ചു). പുഷ്കിനും ഭാര്യയും പിൽക്കാലത്ത് രാജകൊട്ടാരത്തിലെ സ്ഥിരം സന്ദർശകരായി. 1837-ൽ കടക്കെണിയിലേക്ക് വഴുതിവീഴവേ, തന്റെ ഭാര്യയ്ക്ക് ഒരു രഹസ്യകാമുകൻ ഉണ്ടെന്നുള്ള ഊഹാപോഹങ്ങൾക്കു നടുവിൽ, പുഷ്കിൻ ഭാര്യയുടെ രഹസ്യകാമുകൻ എന്ന് ആരോപിക്കപ്പെട്ട [[ജോർജ്ജ് ദാന്റെസ്|ജോർജ്ജ് ദാന്റെസിനെ]] ഒരു [[ദ്വന്ദയുദ്ധംദ്വന്ദ്വയുദ്ധം|ദ്വന്ദയുദ്ധത്തിനുദ്വന്ദ്വയുദ്ധത്തിനു]] വെല്ലുവിളിച്ചു. ഈ ഡ്യുവലിൽ പുഷ്കിന് മാരകമായി മുറിവേറ്റു. രണ്ടുദിവസത്തിനു ശേഷം പുഷ്കിൻ മരിച്ചു.
 
പുഷ്കിന്റെ സ്വതന്ത്ര രാഷ്ട്രീയ നിലപാടുകളും പിന്നീടുവന്ന റഷ്യൻ തലമുറകളിലെ വിപ്ലവകാരികളിലുള്ള സ്വാധീനവും കാരണം [[ബോൾഷെവിക്ക്|ബോൾഷെവിക്കുകൾ]] പുഷ്കിനെ വരേണ്യവർഗ്ഗ സാഹിത്യത്തിന്റെ എതിരാളിയായും സോവിയറ്റ് സാഹിത്യത്തിന്റെയും കവിതയുടെയും മുൻ‌ഗാമിയായും വിശേഷിപ്പിച്ചു.<ref name="Gorky"/> [[പുഷ്കിൻ (പട്ടണം)|ത്സർസ്കോ സെലോ]] എന്ന പട്ടണം പുഷ്കിന്റെ പേരിൽ നാമകരണം ചെയ്യപ്പെട്ടു.
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2280368" എന്ന താളിൽനിന്ന് ശേഖരിച്ചത്