"അറബി ഭാഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Removing Link FA template (handled by wikidata)
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 440:
 
=== വിഭക്തി ===
നിർദേശികനിർദ്ദേശിക, പ്രതിഗ്രാഹിക, സംബന്ധിക എന്നീ വിഭക്തികളുടെ അർഥം കുറിക്കാൻ യഥാക്രമം-റഫഅ് (ഉകാരാന്തം), നസ്ബ് (അകാരാന്തം), ജർറ് (ഇകാരാന്തം) എന്നു മൂന്ന് സ്വരാന്തങ്ങളേയുള്ളു. ഖലക്കല്ലാഹുൽ ഇൻസാന (അല്ലാഹു മനുഷ്യനെ സൃഷ്ടിച്ചു) എന്ന വാക്യത്തിൽ അല്ലാഹു എന്ന നാമം നിർദേശികാർഥത്തിൽനിർദ്ദേശികാർഥത്തിൽ ഉകാരാന്തമായും 'ഇൽസാനു' പ്രതിഗ്രാഹികാർഥത്തിൽ ആകാരാന്തമായും ഇരിക്കുന്നു. ബാബുൽബയ്'തി (വീടിന്റെ വാതിൽ) എന്നതിൽ സംബന്ധികാർഥം കുറിക്കാൻ ബയ്'തു എന്ന ഉകാരാന്തം ഇകാരാന്തമായി മാറിയിരിക്കുന്നു.
 
ഈ സ്വരാന്തവ്യതിയാനം വിഭക്ത്യർഥത്തിൽ മാത്രമല്ല നാമം ദ്യോതകത്തിനു വിധേയമാകുമ്പോഴും സംഭവിക്കും; ഉദാ. ഇന്നല്ലാഹ മ'അസ്സാബിരീൻ (അല്ലാഹു ക്ഷമിക്കുന്നവരുടെ കൂടെയാകുന്നു). ഇവിടെ അല്ലാഹു എന്ന ഉകാരാന്തനാമം കർമമായതുകൊണ്ടല്ല 'ഇന്ന' എന്ന ദ്യോതകത്തിനു വിധേയമായതുകൊണ്ടാണ് അകാരാന്തമായി മാറിയത്.
വരി 461:
 
=== കാലം, പ്രകാരം, പ്രയോഗം ===
അറബിയിൽ ക്രിയാധാതുതന്നെ പ്രഥമപുരുഷപുല്ലിംഗ ഏകവചനം ഉദ്ദേശ്യമായി ഉൾക്കൊള്ളുന്ന നിർദേശകപ്രകാരംനിർദ്ദേശകപ്രകാരം കർത്തരിപ്രയോഗത്തിലുള്ള ഭൂതകാലക്രിയയാണ്. ക'തബ എന്ന മൂലപ്രകൃതിക്ക് അവൻ എഴുതി എന്നുതന്നെയാണ് ശരിയായ അർഥം. ഈ ധാതുവിനുണ്ടാകുന്ന പതിനഞ്ചു വിവർത്തന ക്രിയാരൂപങ്ങളും ഇതേ കാലപ്രകാരാദികളോടുകൂടിയതാണ്. ക്രിയയ്ക്ക് മാള്ദീ (ഭൂതം), മുള്ദാരി'അ് (അഭൂതം), അംറ് (നിയോഗം) എന്നു മൂന്നു കാലങ്ങളുണ്ട്. അഭൂതം അഥവാ വർത്തമാനരൂപത്തിൽ സ, സൗഫ എന്നീ മുൻപ്രത്യയങ്ങൾ ചേർത്തു ഭാവിരൂപം ഉണ്ടാക്കുന്നു. ഭൂതത്തിൽനിന്ന് കർമണിയും വർത്തമാനത്തിൽനിന്ന് നിയോഗം റഫഉ് (ഉകാരാന്തം), നസ്ബ് (അകാരാന്തം), ജസ്മ് (നിസ്വരാന്തം) എന്നിങ്ങനെ ഓരോന്നും അവയുടെ നിഷേധരൂപങ്ങളും ഉണ്ടാകുന്നു. കേവലഭൂതക്രിയയുടെ രൂപാവലിമാത്രം ഇവിടെ ചേർക്കുന്നു. നേരത്തെ കാണിച്ച സർവനാമരൂപാവലിയുടെ ക്രമത്തിൽ ഓരോന്നും കർത്താവായിവരുന്ന പതിനാലു രൂപങ്ങൾ നിയോഗം തുടങ്ങിയുള്ള ചിലതൊഴികെ എല്ലാ ക്രിയകൾക്കുമുണ്ട്.
 
ക'തബയുടെ കർമണിരൂപം: കു'തിബ (എഴുതപ്പെട്ടു); വർത്തമാനം: യ'ക്'തുബു (എഴുതുന്നു); ഭാവിരൂപം; സയക്തുബു (എഴുതും); നിയോഗം ഉ'ക്'തുബ് (നീ എഴുതൂ!); നിഷേധം: മാക'തബ (എഴുതിയില്ല) എന്നിവയാണ്. ലാ-ലം-ലൻ എന്നിവയും നിഷേധദ്യോതകങ്ങളാണ്. ലയ്സ എന്നൊരു നിഷേധക്രിയ അറബിയിലുണ്ട്. ലാ യക്'തുബു (അവൻ എഴുതുന്നില്ല.), ലംയ'ക്'തുബ് (അവൻ എഴുതിയില്ല); ലാ'ഇലാഹ ഇല്ലല്ലാഹു (ഇല്ല ആരാധ്യൻ, അല്ലാഹുവല്ലാതെ); ലയ്സ ആലിമൻ (അവൻ പണ്ഡിതനല്ല) എന്നിവയാണ് ഇതിന് ഉദാഹരണങ്ങൾ.
വരി 473:
 
=== അന്വയക്രമം ===
വാക്യഘടന വളരെ ലളിതമാണ്. ഉപവാക്യങ്ങൾ മുറിച്ചുമുറിച്ചു പറയാവുന്നവിധം ഒരു ചങ്ങലപോലെ, അംഗിവാക്യത്തിനു പിന്നിൽ തുടർന്നുപോകുന്നു. ഉദാ. ഇഹ്ദിനസ്സിറാ 'തൽമുസ്'ത 'ഖീം, സിറാ'തല്ലദീന അൻ അംത അലയ്ഹിം, ഗൈരിൽ മഗ്ള്ദൂബി അലയ്ഹിം വലള്ദ്ദാല്ലീൻ (ഞങ്ങൾക്കു നേർവഴി നല്കേണമേ; ആ നേർവഴിയാകട്ടെ ആരുടെമേൽ നീ അനുഗ്രഹം ചൊരിഞ്ഞോ അവരുടേതാണ്; നീ ശാപം ചൊരിഞ്ഞവരുടെയും, പാപികളുടെയുമല്ല). 'എന്ത് എന്റെ ഉള്ളിലുണ്ടോ അത്' എന്നു പറഞ്ഞാൽ എന്റെ ഉൽക്കടവികാരമെന്നോ വിചാരമെന്നോ സന്ദർഭംപോലെ അർഥം വരുന്നു. സാധാരണരീതിയിൽ, ആഖ്യാതം, ആഖ്യാതപരിച്ഛദം, ആഖ്യ, ആഖ്യാപരിച്ഛദം, കർമം, കർമപരിച്ഛദം എന്നീ ക്രമത്തിൽ മലയാളത്തിലേതിനു നേരെ വിപരീതമായിട്ടാണ് അറബിയിലെ വാക്യഘടന. ഉദാ. ക'തബ-കാ'തിബുൻ-'കബീറുൻ-കി'താ-ബൻ-ജമീലൻ; എഴുതി-എഴുത്തുകാരൻ-വലിയവൻ-പുസ്തകത്തെ-മനോഹരമായതിനെ എന്നാണ് ശബ്ദക്രമത്തിലുള്ള അർഥം. 'വലിയ എഴുത്തുകാരൻ മനോഹരമായ ഒരു പുസ്തകം എഴുതി' എന്നു പറഞ്ഞെങ്കിലേ മലയാളത്തിൽ അർഥബോധം വരൂ. വിശേഷണം വിശേഷ്യത്തിനു പിന്നിൽ വരുന്നതും അവയ്ക്കു രണ്ടിനും ലിംഗവചനവിഭക്ത്യാദിപൊരുത്തം വേണമെന്നതും ഈ ഉദാഹരണത്തിൽ കാണാം. ദ്യോതകങ്ങൾ പ്രകൃതിക്കുമുന്നിൽ പ്രയോഗിക്കുന്നു. ആണ്, ഉണ്ട് എന്നീ പൂരകക്രിയകൾ അറബിയിൽ അത്യാവശ്യമല്ല. ലീ കി'താബുൻ എന്നാൽ 'എനിക്ക് ഒരു പുസ്തകം' എന്നേ അർഥമുള്ളു. ഉണ്ട് എന്നുകൂടി ചേർത്തെങ്കിലേ മലയാളത്തിൽ ആശയം പൂർത്തിയാകൂ. ഉദാ. അല്ലാഹു അക്ബർ (ദൈവം ഏറ്റവും വലിയവൻ); മുഹമ്മദുർറസൂലുല്ലാഹി (മുഹമ്മദ് അല്ലാഹുവിന്റെ ദൂതൻ); അൽഹംദുലില്ലാഹി (സ്ത്രോത്രംസ്തോത്രം അല്ലാഹുവിന്).
 
== അറബി ഔദ്യോഗികഭാഷയായുള്ള രാജ്യങ്ങൾ ==
"https://ml.wikipedia.org/wiki/അറബി_ഭാഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്