"അരാജകത്വവാദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
Drajay1976 (സംവാദം | സംഭാവനകൾ) |
(ചെ.) യന്ത്രം - അക്ഷരപിശകുകൾ |
||
വരി 6:
അരാജകത്വവാദികളുടെ വിശ്വാസപ്രമാണങ്ങൾ ഇപ്രകാരം സംഗ്രഹിക്കാം. മനുഷ്യർ യഥാർഥത്തിൽ നല്ലവരായിട്ടാണ് ജനിക്കുന്നത്. എന്നാൽ അധികാരസ്ഥാപനങ്ങൾ അവരെ ചീത്തയാക്കുന്നു. മതം, വിദ്യാഭ്യാസം, രാഷ്ട്രീയം, സാമ്പത്തികവ്യവസ്ഥ എന്നിവയെല്ലാം അവരുടെ സഹജനന്മയെ നശിപ്പിക്കുന്നു. സമൂഹമായി ജീവിക്കുക എന്നതാണ് മനുഷ്യരുടെ ജന്മവാസന. പരസ്പരസഹകരണത്തിലൂടെ സമാധാനവും സംതൃപ്തിയും കൈവരുത്താൻ കഴിവുള്ളവരാണവർ. പക്ഷേ, ഭരണകൂടം ഈ നിസർഗസിദ്ധികളെ നിഹനിക്കുന്നു. ഭരണകൂടവും സ്വകാര്യസ്വത്തും മനുഷ്യന് മനുഷ്യനെ ചൂഷണം ചെയ്യാനുള്ള ഉപകരണങ്ങളാണ്. അവയ്ക്ക് നിയമവ്യവസ്ഥ പിൻബലം നല്കുന്നു. അധികാരത്തിന്റെ ഏതൊരു രൂപവും, അത് ജനാധിപത്യഗവൺമെന്റായാലും സോഷ്യലിസ്റ്റുസമ്പദ്വ്യവസ്ഥയായാലും, വ്യക്തിവികാസത്തെ ദുർബലപ്പെടുത്തുന്നു. വ്യവസായവത്കരണമാണ് മറ്റൊരു ദോഷം. യന്ത്രങ്ങൾ മനുഷ്യരെ അടിമകളാക്കുന്നു; അവരുടെ വ്യക്തിത്വത്തെ പരിമിതപ്പെടുത്തുന്നു; സർഗശക്തിക്ക് കൂച്ചുവിലങ്ങിടുന്നു. ഇത്തരം സാമൂഹികവ്യവസ്ഥിതിക്കു സമൂലപരിവർത്തനം ഉണ്ടാകണം. സ്വകാര്യസ്വത്ത്, വർഗവ്യത്യാസം, ഭരണകർത്താക്കളും ഭരണീയരും എന്ന വിവേചനം എന്നിവയെല്ലാം അസ്തമിക്കണം. ഇതെങ്ങനെ സാധ്യമാക്കാം? രാഷ്ട്രീയ സംഘടനകൾക്കും, തൊഴിലാളിയൂണിയനുകൾക്കും ഇതിനു കഴിവില്ല. കാരണം അവ സാമൂഹിക പരിവർത്തനത്തിൽ പഴയ തിന്മയ്ക്കു പകരം പുതിയ തിന്മയെ പ്രതിഷ്ഠിക്കയാണു പതിവ്. അവ അധികാരത്തിന്റെ സന്തതികളുമാണ്. അതിനാൽ സാമൂഹികപരിവർത്തനം പരപ്രേരണ കൂടാതെ സ്വതന്ത്രമായി പ്രവർത്തിക്കുന്ന വ്യക്തികൾ ചേർന്ന സമൂഹത്തിന്റെ താത്പര്യസാക്ഷാത്കരണമായിരിക്കണം. അങ്ങനെ ഭരണകൂടമില്ലാത്ത സാമൂഹികസംവിധാനം അഭികാമ്യമെന്നു മാത്രമല്ല പ്രയോഗക്ഷമവുമായിരിക്കും.
സ്ഥിതിസമത്വത്തിനുവേണ്ടി വാദിക്കുന്ന അരാജകത്വവാദികൾ സോഷ്യലിസ്റ്റുകൾ ആണെന്നാണ് അവരിൽ പലരുടെയും വിശ്വാസം. എന്നാൽ ഭൂരിപക്ഷം സോഷ്യലിസ്റ്റുകളും നിയമവ്യവസ്ഥയിലും ഗവൺമെന്റ് എന്ന സ്ഥാപനത്തിലും വിശ്വസിക്കുമ്പോൾ, അവരിലെ അരാജകത്വവാദികൾ അങ്ങനെ വിശ്വസിക്കുന്നില്ല. മിക്ക അരാജകത്വവാദികളും വിപ്ളവകാരികളാണ്. ചിലർ ബലപ്രയോഗത്തിലൂടെയുള്ള വിപ്ളവത്തിൽ വിശ്വസിക്കുമ്പോൾ മറ്റു ചിലർ
==ചരിത്രം==
അരാജകത്വവാദത്തിന്റെ ആശയാങ്കുരങ്ങൾ സ്റ്റോയിക്കു (ടീശര) കളുടെ സിദ്ധാന്തങ്ങൾ മുതല്ക്കേ കണ്ടെത്താൻ കഴിയും. എന്നാൽ 18-ാം ശ.-ത്തിൽ ഉണ്ടായ വ്യാവസായിക വിപ്ളത്തോടുകൂടിയാണ് അതിന് ഇന്നത്തെ അർഥവ്യാപ്തി കൈവന്നത്. ഇംഗ്ളീഷ് ഗ്രന്ഥകാരനായ [[വില്യം ഗോഡ്വിൻ]] (1756-1836) 1793-ൽ പ്രസിദ്ധീകരിച്ച ''എൻക്വയറി കൺസേണിങ് ദ് പ്രിൻസിപ്പിൾസ് ഒഫ് പൊളിറ്റിക്കൽ ജസ്റ്റിസ്'' എന്ന കൃതിയിൽ ഭരണകൂടമില്ലാതെ, പൊതുവുടമസമ്പ്രദായത്തിൽ സ്വയംനിർണയാവകാശമുള്ള ഒരു സാമൂഹികസംവിധാനത്തെപ്പറ്റി പ്രതിപാദിച്ചിട്ടുണ്ട്. അദ്ദേഹം സാമൂഹികപരിവർത്തനത്തിനു
ജർമനിയിൽ വ്യക്തിവാദാധിഷ്ഠിതമായ അരാജകത്വത്തെ നീഷേ എന്ന ദാർശനികൻ അനുകൂലിച്ചു. [[കാറൽ മാർക്സ്|കാറൽ മാർക്സിന്റെ]] സമകാലീനനും എതിരാളിയുമായിരുന്ന [[മൈക്കൽ അലക്സാണ്ട്രോവിച്ച് ബക്കുനിൻ]] (1814-76) എന്ന റഷ്യൻ ചിന്തകന്റെ അനുയായികളാണ് അരാജകത്വവാദത്തിനു രാഷ്ട്രീയ പ്രാധാന്യം നല്കിയത്.
അരാജകത്വവാദികളുടെ ഒരു പ്രമുഖ നേതാവായിരുന്നു റഷ്യൻ ചിന്തകനായ പ്രിൻസ് പീറ്റർ അലക്സിവിച്ച് ക്രോപോട്കിൻ (1842-1921). ''മ്യൂച്വൽ എയ്ഡ്: എ ഫാക്റ്റർ ഇൻ എവല്യൂഷൻ'' എന്ന ഗ്രന്ഥത്തിൽ അദ്ദേഹം ഡാർവിന്റെ പരിണാമവാദത്തെ നിശിതമായി എതിർത്തു. 'അർഹതയുള്ളതുമാത്രം നിലനില്ക്കുന്നു' എന്ന സിദ്ധാന്തത്തെ അദ്ദേഹം നിഷേധിച്ചു. പ്രാകൃതസമൂഹത്തിൽ മാത്രമല്ല മൃഗങ്ങൾക്കിടയിൽ പോലും സംഘടനയുടെ അസ്തിവാരം പരസ്പരസഹകരണമാണ്. അദ്ദേഹം പറയുന്നു: 'നമുക്കു ഗവൺമെന്റുകൾ അത്യാവശ്യമാണെന്നു വിശ്വസിപ്പിച്ചാണ് നമ്മെ വളർത്തുന്നത്. എന്നാൽ മാനവചരിത്രം മറിച്ചുള്ള തെളിവുകളാണ് നല്കുന്നത്. എപ്പോഴെല്ലാം മനുഷ്യവർഗവിഭാഗങ്ങൾ ഭരണാധികാരികളെ പരാജിതരാക്കി തങ്ങളുടെ പുരാതനമായ അവകാശങ്ങൾ വീണ്ടെടുത്തുവോ ആ കാലഘട്ടങ്ങളെല്ലാം സാമ്പത്തികമായും മേധാപരമായും വമ്പിച്ച പുരോഗതിയുടെ യുഗങ്ങളായിരുന്നു. വ്യക്തിയുടെ സ്വാതന്ത്യ്രത്തിന്റെ പ്രത്യക്ഷാനുപാതികമായിട്ടാണ് അയാൾ പുരോഗമിക്കുന്നത്'. പ്രവൃത്തിവിഭജനവും പണമിടപാടുകളും ഇല്ലാത്ത ഒരു കമ്യൂണിസ്റ്റ് സമസൃഷ്ടിക്കുവേണ്ടി അദ്ദേഹം ആഹ്വാനം ചെയ്തു. ഭരണകൂടമാറ്റത്തിന് വിപ്ളവമായിരുന്നു അദ്ദേഹം
==ഭീകരപ്രവർത്തനങ്ങൾ==
അരാജകത്വവാദം ഒരു വിഭാഗീയ ചിന്താപദ്ധതിയാണ്. ഇതിന്റെ പ്രമാണങ്ങൾ ഓരോന്നും പ്രത്യേകമെടുത്തു പരിശോധിച്ചാൽ അവയ്ക്ക് മറ്റു പല സിദ്ധാന്തങ്ങളുമായി സാധർമ്യമുണ്ടെന്നു കാണാം. 'ഉദാരതാവാദത്തെ'പ്പോലെ ഇത് വ്യക്തിമാഹാത്മ്യത്തെ ഉയർത്തിപ്പിടിക്കുന്നു; അധികാരകേന്ദ്രത്തെ നിരാകരിക്കുന്നു; സമൂഹതാത്പര്യങ്ങളുടെ സ്വച്ഛന്ദസഹകരണം വിഭാവനം ചെയ്യുന്നു. സോഷ്യലിസത്തെയും, കമ്യൂണിസത്തെയും പോലെ ഇതു സ്വകാര്യസ്വത്തവകാശം നിരോധിക്കുന്നു. മുതലാളിത്ത വ്യവസ്ഥിതിയെ പിന്താങ്ങുന്ന ഭരണകൂടത്തെ നിഷേധിക്കുന്നു; ഭരണകൂടപ്രവർത്തനത്തിനു വിപ്ളവമാർഗങ്ങൾ
അരാജകത്വവാദം ഒരു വക 'ഉട്ടോപ്യനിസ'മാണ്. എന്നാൽ മറ്റ് ഉട്ടോപ്യൻ ആശയഗതികളിൽനിന്ന് ഇതിനുള്ള പ്രത്യേകത ഇതിന്റെ ലക്ഷ്യത്തോടൊപ്പം മാർഗവും നിഷ്കർഷിക്കപ്പെടുന്നു എന്നതാണ്. മറ്റുള്ളവയെപ്പോലെ അരാജകത്വവാദവും ഭാഗികമായി ഒരു മാനസികാവസ്ഥയാണ്; ഭാഗികമായി ഒരു നിശ്ചിതസിദ്ധാന്തവും. എല്ലാ വ്യക്തികളിലും അല്പസ്വല്പം അരാജകത്വപ്രവണത കുടികൊള്ളുന്നു എന്നത് ഒരു സാമൂഹികസത്യമാണ്. അധികാരകേന്ദ്രത്തെ അനുസരിക്കാൻ സാമാന്യേന എല്ലാവരും സന്നദ്ധരാണ്. എന്നാൽ നിബന്ധനകളാൽ നിയന്ത്രിക്കപ്പെടാതിരുന്നെങ്കിൽ താൻ എന്താകുമായിരുന്നു എന്ന് ജീവിതത്തിലൊരിക്കലെങ്കിലും ചിന്തിച്ചുപോകാത്തവരായി ആരുമുണ്ടായിരിക്കയില്ല. ഗവൺമെന്റിടപെടലുകളെ പ്രതിഷേധിക്കുന്ന ബിസിനസുകാരനും, മാനേജ്മെന്റിന്റെ നിയമങ്ങളെ നിഷേധിക്കുന്ന തൊഴിലാളിയും, പാർട്ടിത്തീരുമാനങ്ങൾക്കു മുന്നിൽ നിസ്സഹായനായി നില്ക്കുന്ന സാധാരണ അംഗവും, അധികൃതരുടെ ചട്ടങ്ങൾക്കു വിധേയനാകുന്ന വിദ്യാർഥിയും സ്വതന്ത്രമായും സ്വച്ഛന്ദമായും പ്രവർത്തിക്കുവാൻ യഥാർഥത്തിൽ ആഗ്രഹമുള്ളവരാണ്.
|