"അമർത്യ സെൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) {{Nobel laureates in economics}} |
(ചെ.) യന്ത്രം - അക്ഷരപിശകുകൾ |
||
വരി 28:
കമ്പോളവ്യവസ്ഥയിൽ വ്യക്തിഗത തീരുമാനം, സമൂഹത്തിന്റെ തീരുമാനം എന്നിവ പൊരുത്തപ്പെട്ടുപോകില്ല. ജനാധിപത്യസംസ്കാരം ഉൾക്കൊള്ളുന്നതും സാധാരണക്കാരന്റെ പ്രശ്നങ്ങൾക്ക് മുൻഗണന നൽകുന്നതുമായ ഒരു ഭരണകൂടത്തിന് ഇതിന്റെ പരിഹാരം കാണാൻ കഴിയും. ഇവിടെ രാഷ്ട്രതന്ത്രവും ധർമശാസ്ത്രവും കടന്നുവരുന്നു. മേൽപ്പറഞ്ഞ രീതിയിൽ ദാർശനികതയോടെ ചിന്തിക്കാൻ പ്രേരിപ്പിച്ചത് കുട്ടിക്കാലത്ത് അമർത്യസെൻ നേരിൽ കാണാനിടയായ ബംഗാൾ ക്ഷാമം (1943) എന്ന വൻദുരന്തമായിരുന്നു. രാജ്യത്ത് ആവശ്യത്തിന് ധാന്യശേഖരം ഉണ്ടായിട്ടും മാനുഷിക പ്രശ്നങ്ങളോട് നിസ്സംഗത കാട്ടിയ ബ്രിട്ടിഷ് ഭരണകൂടം അത് ബംഗാളിൽ വിതരണത്തിന് എത്തിച്ചില്ല. "ദാരിദ്ര്യവും ക്ഷാമവും" കേന്ദ്രവിഷയമാക്കി സെൻ 1981-ൽ രചിച്ച ഗ്രന്ഥം ശ്രദ്ധിക്കപ്പെട്ടു. തൊഴിലില്ലായ്മ, വേതനത്തിൽ വരുന്ന കുറവ്, ഉയരുന്ന ധാന്യവില, മോശപ്പെട്ട ധാന്യവിതരണരീതി, കുടംബത്തിന്റെ ഘടന, അതിനകത്തെ വ്യക്തിബന്ധങ്ങൾ, പ്രത്യേകിച്ച് സ്ത്രീ-പുരുഷ അസമത്വം, സ്റ്റേറ്റിന്റെ നിസ്സംഗത എന്നിവ ഇന്ത്യ, ആഫ്രിക്ക തുടങ്ങിയ വികസ്വരരാജ്യങ്ങളിലെ പട്ടിണി, ദാരിദ്ര്യം, ക്ഷാമം എന്നിവ വിശകലനം ചെയ്യാൻ സെൻ ഉപയോഗിച്ചു. പൊതുനയങ്ങളിലെ തെറ്റായ മുൻഗണനാക്രമം, കമ്പോള വ്യവസ്ഥിതി, മാധ്യമസംസ്കാരം, നിയമവാഴ്ച, സമ്മർദ ഗ്രൂപ്പുകളുടെ പ്രവർത്തനം എന്നിവയും ദാരിദ്ര്യത്തിന്റെ സ്വഭാവം വിശകലനം ചെയ്യാൻ സഹായിക്കുമെന്ന് സെൻ വിശ്വസിച്ചു.
സാക്ഷരത, വിദ്യാഭ്യാസം, പോഷകാഹാരം, ആരോഗ്യപരിപാലനം എന്നീ ഘടകങ്ങളും അവയുടെ കാര്യത്തിൽ സമൂഹത്തിൽ നിലനിൽക്കുന്ന സ്ത്രീ-പുരുഷ അസമത്വവും സാമൂഹ്യ-സാമ്പത്തിക വികസനത്തെ ബാധിക്കും. ഇക്കാര്യത്തിൽ അനുയോജ്യമായ പൊതുനയങ്ങളും ഇടപെടലുകളും നടത്തേണ്ടത് സ്റ്റേറ്റാണ് എന്ന് വാദിച്ച അമർത്യസെൻ കേരള വികസന മാതൃകയെ ലോകശ്രദ്ധയിൽ കൊണ്ടുവന്നു. എന്നാൽ കേരളം ഇതുവരെ നേടിയ "മാനവികവികസനം(human development)" സുസ്ഥിരമാക്കണമെങ്കിൽ പ്രത്യുത്പാദനമേഖലകളിൽ പുത്തൻ ഉണർവുണ്ടാക്കാനുള്ള ശ്രമങ്ങൾ ഉണ്ടാകണമെന്ന് ഇദ്ദേഹം
== കൃതികൾ ==
|