"അമേരിക്കൻ സ്വാതന്ത്ര്യസമരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 9:
 
==പശ്ചാത്തലം==
വിപ്ലവപരമായ രാഷ്ട്രീയാശയങ്ങൾ അമേരിക്കൻ കോളനികളിൽ വളർന്നുവരാൻ പല സാഹചര്യങ്ങളും സഹായകമായി. കോളനിക്കാരിൽ ഭൂരിപക്ഷം പേരും [[കത്തോലിക്കാ സഭ|കത്തോലിക്കാമതത്തോടു]] കൂറില്ലാത്ത ‘’പ്യൂരിറ്റൻ‘’ വിഭാഗക്കാരായിരുന്നു. അവരുടെ സ്വാതന്ത്യ്രബോധം രാഷ്ട്രീയ മണ്ഡലത്തിലും പ്രതിഫലിച്ചു. സാമ്പത്തിക സാമൂഹികസ്ഥിതികളും രാഷ്ട്രീയവിപ്ലവത്തിനു കളമൊരുക്കി. കോളനികളിലെ ഭൂരിപക്ഷംപേരും ഇടത്തരക്കാരോ താഴെക്കിടയിലുള്ളവരോ ആയിരുന്നതിനാൽ യൂറോപ്പിലെ ഫ്യൂഡൽ വ്യവസ്ഥിതി കോളനികളിൽ വേരൂന്നിയിരുന്നില്ല. ഭൂമിശാസ്ത്രപരമായും കോളനികൾക്ക് അനുകൂലസാഹചര്യങ്ങളാണുണ്ടായിരുന്നത്. മാതൃരാജ്യത്തുനിന്നു വളരെ അകലെ സ്ഥിതിചെയ്തിരുന്നതുകൊണ്ട് അവിടെനിന്ന് അനേകദിവസത്തെ സമുദ്രസഞ്ചാരം നടത്തി കോളനികളിൽ എത്തിച്ചേരുന്നത് അത്യന്തം ദുഷ്കരമായതിനാൽ‍, ബ്രിട്ടീഷ് ഗവൺമെന്റ് കോളനികളുടെ കാര്യത്തിൽ വേണ്ടത്ര ശുഷ്കാന്തി കാണിച്ചിരുന്നില്ല. സാമ്പത്തികമായി [[ബ്രിട്ടൻ|ബ്രിട്ടനു]] കോളനികൾകൊണ്ടു വലിയ മെച്ചമുണ്ടായിരുന്നില്ല. അതിനാൽ കോളനികളുടെ കാര്യം കോളനിക്കാർ തന്നെയാണു നോക്കിയിരുന്നത്. സ്വാഭാവികമായും മാതൃരാജ്യത്തിന്റെ ഇടപെടൽ കോളനികളിൽ അസംതൃപ്തിയുളവാക്കി. കച്ചവടക്കാര്യത്തിൽ ബ്രിട്ടന് കോളനികളിൽ ഇടപെടാതെ നിവൃത്തിയില്ലാത്ത പരിതഃസ്ഥിതി നിലവിലിരുന്നു. ബ്രിട്ടന്റെ കച്ചവടനയം '‘മെർക്കന്റലിസ്റ്റ്‘' സിദ്ധാന്തത്തെ ആധാരമാക്കിയുള്ളതായിരുന്നു (രാജ്യത്തിന്റെ സമ്പത്തും ശക്തിയും വർധിക്കത്തക്കവിധത്തിൽ പ്രജകളുടെ വിദേശവ്യാപാരം ക്രമപ്പെടുത്തണമെന്നതാണു മെർക്കന്റിലിസത്തിന്റെ തത്ത്വം). ബ്രിട്ടന്റെ ദൃഷ്ടിയിൽ കോളനിക്കാർ ബ്രിട്ടീഷ് പ്രജകളായിരുന്നു. അതിനാൽ മെർക്കന്റിലിസ്റ്റു തത്ത്വപ്രകാരം കോളനികൾക്ക് ബ്രിട്ടനോടു മൂന്നുതരം ബാധ്യതകൾബാദ്ധ്യതകൾ ഉണ്ടായിരുന്നു:
#ബ്രിട്ടനിൽ ഉത്പാദിപ്പിക്കാൻ നിവൃത്തിയില്ലാത്ത സാധനങ്ങൾ കോളനികൾ ഉത്പാദിപ്പിച്ച് മാതൃരാജ്യത്തിനു നല്കണം
#മാതൃരാജ്യത്തിലെ വ്യവസായങ്ങളോടു മത്സരിക്കുകയോ ബ്രിട്ടനോട് വ്യാവസായികമത്സരത്തിൽ ഏർപ്പെടുന്ന അന്യരാജ്യങ്ങളെ സഹായിക്കുകയോ ചെയ്യരുത്
#ഭരണം, സൈന്യം എന്നീ രംഗങ്ങളിൽ ബ്രിട്ടൻ വഹിക്കുന്ന സാമ്പത്തികഭാരത്തിൽ കോളനികൾ പങ്കു വഹിക്കണം.
 
മേൽപ്പറഞ്ഞ ബാധ്യതകൾബാദ്ധ്യതകൾ പ്രാവർത്തികമാക്കാൻ ബ്രിട്ടൻ പല നിയമങ്ങളും നിബന്ധനകളും നടപ്പിലാക്കി. ഉദാഹരണമായി ബ്രിട്ടന് ആവശ്യമായ [[നീലം]] കരോലിനയിലും, [[കാപ്പി]] ജമെയ്ക്കയിലും, [[പുകയില]] വെർജീനിയയിലും കൃഷി ചെയ്തുണ്ടാക്കാൻ ബ്രിട്ടൻ പ്രോത്സാഹനം നല്കി. അതു സാധ്യമല്ലാതിരുന്നെങ്കിൽ ഇവ ബ്രിട്ടന് [[സ്പെയിൻ|സ്പെയിനിൽനിന്നു]] വാങ്ങേണ്ടിവരുമായിരുന്നു. അപ്രകാരം തന്നെ ബ്രിട്ടീഷ് വ്യവസായികൾ ഉത്പാദിപ്പിക്കുന്ന ചരക്കുകളുമായി മത്സരിക്കാതിരിക്കാൻ കോളനികളിൽ ഉണ്ടാക്കുന്ന ചരക്കുകളുടെ കയറ്റുമതിയിൽ നിശിതമായ നിയന്ത്രണം ചെലുത്തി. കോളനികളിൽ ഉണ്ടാക്കിയിരുന്ന രോമത്തൊപ്പികൾ കയറ്റുമതി ചെയ്യുന്നത് കർശനമായി നിരോധിച്ചു. ബ്രിട്ടനിലെ തൊപ്പിനിർമാണവ്യവസായത്തിന്തൊപ്പിനിർമ്മാണവ്യവസായത്തിന് ഹാനിവരാതിരിക്കാനാണ് ഈ നിബന്ധന ഏർപ്പെടുത്തിയത്.
 
കോളനികൾക്ക് ഇതിനെക്കാൾ കൂടുതൽ വൈഷമ്യമുണ്ടാക്കിയതായിരുന്നു നാവിക നിയമങ്ങൾ (Navigation Acts). ഈ നിയമങ്ങളിലെ പ്രധാന വ്യവസ്ഥകൾ താഴെപ്പറയുന്നവയാണ്:
വരി 23:
 
==ബ്രിട്ടീഷ് നടപടികൾ==
[[സപ്തവത്സരയുദ്ധം]] അവസാനിച്ച ഘട്ടത്തിലാണ് (1763), ജോർജ് III (1738-1820) ബ്രിട്ടീഷ് രാജാവായത്; താമസിയാതെ ജോർജ് ഗ്രെൻവിൽ പ്രധാനമന്ത്രിയുമായി. സപ്തവത്സരയുദ്ധം ബ്രിട്ടനു വമ്പിച്ച സാമ്പത്തികബാധ്യതസാമ്പത്തികബാദ്ധ്യത വരുത്തിവച്ചു. ഈ സാമ്പത്തികഭാരത്തിൽ ഒരു ഭാഗം അമേരിക്കൻ കോളനികളും വഹിക്കണമെന്നു രാജാവും പ്രധാനമന്ത്രിയും തീരുമാനിച്ചു. ഇതിനു പുറമേ ഫ്രഞ്ചുകാരിൽനിന്ന് പിടിച്ചടക്കിയ [[മിസിസിപ്പി നദി|മിസിസിപ്പി നദീതടവും]] സെന്റ് ലോറൻസ് നദീതടവും ഫ്രഞ്ചുകാരുടെയും സ്പെയിൻകാരുടെയും അമേരിന്ത്യൻ വർഗക്കാരുടെയും ആക്രമണത്തിൽ നിന്നു സംരക്ഷിക്കുവാൻ ചുരുങ്ങിയത് പതിനായിരം പട്ടാളക്കാരെയെങ്കിലും സ്ഥിരമായി കാവൽ നിർത്തേണ്ട ബാധ്യതയുംബാദ്ധ്യതയും ബ്രിട്ടനു വന്നുചേർന്നു. അതിന് പ്രതിവർഷം 3 ലക്ഷം പവനെങ്കിലും ചെലവു വരുമായിരുന്നു. കോളനികൾക്കുവേണ്ടി വഹിക്കേണ്ടിവരുന്ന ഈ സാമ്പത്തികഭാരത്തിൽ ഒരംശമെങ്കിലും കോളനികൾതന്നെ വഹിക്കണമെന്നു ബ്രിട്ടീഷ് ഗവൺമെന്റ് നിശ്ചയിച്ചു. അതിനാൽ പകുതി ചെലവ് കോളനികൾ വഹിക്കണമെന്ന് ഗ്രെൻവിൽ തീരുമാനിക്കുകയും അതിനുവേണ്ടി രണ്ടു നിയമങ്ങൾ പാർലമെന്റിൽ പാസാക്കിയെടുക്കുകയും ചെയ്തു. 1764-ലെ ''പഞ്ചസാരനിയമ''വും (Sugar Act), 1765-ലെ ''സ്റ്റാമ്പ് നിയമ''വും (Stamp Act) ആണ് ഇവ.
===പഞ്ചസാര നിയമം===
അമേരിക്കൻ കോളനികളിലേക്ക് ഇറക്കുമതി ചെയ്യുന്ന പഞ്ചസാര മുതലായ ചരക്കുകളിൽ നികുതി ഈടാക്കുന്നതായിരുന്നു 'പഞ്ചസാര നിയമം'. ഈ നിയമം കർശനമായി നടപ്പിലാക്കാൻ ബ്രിട്ടീഷ് ഗവൺമെന്റ് നടപടിയെടുത്തു. കള്ളക്കടത്തു തടയാൻ പ്രധാന തുറമുഖങ്ങളിൽ ഉദ്യോഗസ്ഥന്മാരെ കാവൽ നിർത്തി. എന്നാൽ ഔദ്യോഗിക നിയന്ത്രണമില്ലാത്ത തുറമുഖങ്ങളിൽക്കൂടി കള്ളക്കടത്തുകാർ അവരുടെ വ്യാപാരം തുടർന്നു. അതിനെ നേരിടാൻ വീടുകളിലും കപ്പലുകളിലും പ്രവേശിച്ച് പരിശോധന നടത്താൻ ഉദ്യോഗസ്ഥർക്ക് അധികാരം നല്കി. ഇത് കോളനിക്കാരുടെ ഇടയിൽ വലിയ അമർഷമുണ്ടാക്കി.
വരി 39:
==കോണ്ടിനെന്റൽ കോൺഗ്രസ്==
[[File:Benjamin Franklin - Join or Die.jpg|thumb|]]
ഈ ഘട്ടത്തിൽ സ്വാതന്ത്ര്യപ്രസ്ഥാനം കോളനികളിൽ പ്രക്ഷുബ്ധാന്തരീക്ഷം സൃഷ്ടിച്ചു. ഇത്രയുമായിട്ടും അമേരിക്കയിൽ ചിലർ ബ്രിട്ടീഷ് രാജാവിനോട് പ്രത്യക്ഷത്തിൽ കൂറുള്ളവരായിരുന്നു; മറ്റു ചിലർ നിക്ഷ്പക്ഷനിലനിഷ്പക്ഷനില സ്വീകരിച്ചു; എന്നാൽ മൂന്നാമതൊരു കൂട്ടർ സ്വാതന്ത്യ്രത്തിനുവേണ്ടി എന്തു ത്യാഗവും ചെയ്യാൻ തയ്യാറായി മുന്നോട്ടുവന്നു. അവർ 'രാജ്യസ്നേഹികൾ' എന്നറിയപ്പെട്ടിരുന്നു. അവർക്കാണ് ഒടുവിൽ ഏറ്റവുമധികം ജനസ്വാധീനമുണ്ടായത്. അവരുടെ നേതൃത്വത്തിൽ 1774 സെപ്തംബർ 5-ന് [[ഫിലാഡെൽഫിയ|ഫിലാഡൽഫിയയിൽ]] വച്ച് ഒരു ''കോണ്ടിനെന്റൽ കോൺഗ്രസ്'' വിളിച്ചൂകൂട്ടി. ഇതിൽ [[ജോർജ്ജിയ]] ഒഴികെയുള്ള എല്ലാ കോളനികളുടെയും പ്രതിനിധികൾ സംബന്ധിച്ചിരുന്നു. ഈ സമ്മേളനം അമേരിക്കയിലേക്കുള്ള ബ്രിട്ടീഷ് ഇറക്കുമതികൾ അവസാനിപ്പിക്കണമെന്ന പ്രമേയം പാസാക്കുകയും ബ്രിട്ടീഷ് രാജാവിന് ഹർജി അയയ്ക്കുകയും ചെയ്തു. എന്നാൽ ബ്രിട്ടീഷ് ഗവൺമെന്റ് ഒട്ടും വഴങ്ങിയില്ല. ചാതാംപ്രഭു (1708-78) ഈ അവസരത്തിൽ കോളനികളോട് വിട്ടുവീഴ്ച ചെയ്യണമെന്ന് പ്രഭുസഭയിൽ വാദിച്ചു. പ്രസിദ്ധ വാഗ്മിയായ എഡ്മണ്ട് ബർക്കും കോമൺസ്സഭയിൽ ഈ ആശയം ശക്തമായി ഉന്നയിച്ചു. എന്നാൽ രാജാവും ബ്രിട്ടീഷ് പാർലമെന്റിലെ ഭൂരിപക്ഷം അംഗങ്ങളും യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറായില്ല. അമേരിക്കൻ 'രാജ്യസ്നേഹി'കളിൽ ഇതുളവാക്കിയ പ്രതികരണം സമരരംഗത്തിറങ്ങുകയെന്നുള്ളതായിരുന്നു. 1775 ഏപ്രിൽ 19-ന് മാസച്ചൂസിറ്റ്സിൽ ലെക്സിങ്ടൺ എന്ന സ്ഥലത്തു വച്ച് ബ്രിട്ടീഷ് സൈന്യവും അമേരിക്കൻ കോളനി സൈന്യവും തമ്മിൽ ഏറ്റുമുട്ടി. ഈ യുദ്ധത്തിൽ വിജയം അമേരിക്കക്കാർക്കായിരുന്നു.
 
==സ്വാതന്ത്ര്യപ്രഖ്യാപനം==
വരി 59:
1777-ലെ സാരറ്റോഗാ യുദ്ധം അമേരിക്കൻ സ്വാതന്ത്ര്യസമരത്തിലെ ഒരു വഴിത്തിരിവിനെ കുറിക്കുന്നു. [[സപ്തവത്സരയുദ്ധം|സപ്തവത്സരയുദ്ധത്തിൽ‍]] പരാജയപ്പെട്ട ഫ്രഞ്ചുകാർ അമേരിക്കൻ കോളനിക്കാരുമായി പരസ്യമായി സഖ്യത്തിലേർപ്പെടുകയും 1778-ൽ ബ്രിട്ടീഷ് ഗവൺമെന്റിനോട് യുദ്ധപ്രഖ്യാപനം നടത്തുകയും ചെയ്തു. അതുവരെ അമേരിക്കയിൽ ഒതുങ്ങിനിന്നിരുന്ന യുദ്ധം ഒരു ആഗോളയുദ്ധത്തിന്റെ രൂപംപ്രാപിച്ചു. 1779 ജൂണിൽ [[ഫ്രാൻസ്|ഫ്രാൻസിന്റെ]] പ്രേരണയിൽ സ്പെയിൻ ബ്രിട്ടീഷുകാർക്കെതിരായി യുദ്ധരംഗത്തു പ്രവേശിച്ചു. ജിബ്രാൾട്ടറും ഫ്ളോറിഡയും ബ്രിട്ടനിൽനിന്നു തിരികെ പിടിച്ചെടുക്കാൻ ഫ്രാൻസ് സ്പെയിനെ സഹായിക്കാമെന്ന വാഗ്ദാനമാണ് [[സ്പെയിൻ]] ബ്രിട്ടനോടു യുദ്ധത്തിനിറങ്ങിപ്പുറപ്പെടാൻ കാരണം. ബ്രിട്ടൻ ഡച്ചു കച്ചവടക്കാരെ അമേരിക്കൻ വാണിജ്യബന്ധത്തിൽനിന്ന് ഒഴിച്ചു നിർത്തി എന്ന കാരണത്താൽ [[ഹോളണ്ട്]] ഫ്രഞ്ചുകാരുടെ ഭാഗത്തുചേർന്നു. നാവികശക്തിയിൽ ബ്രിട്ടന്റെ പുരോഗതിയിൽ അസൂയയും ഭയവുമുണ്ടായിരുന്ന മറ്റു രാഷ്ട്രങ്ങളും ബ്രിട്ടനെതിരായി അണിനിരന്നു. അമേരിക്കയുമായി യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനു ശേഷം ബ്രിട്ടീഷ് നാവികോദ്യോഗസ്ഥന്മാർ അമേരിക്കക്കാരുമായി കച്ചവടബന്ധമുള്ള യൂറോപ്യൻ നിഷ്പക്ഷരാജ്യങ്ങളുടെ കപ്പലുകൾ ബലമായി പരിശോധിക്കാനും ചില കപ്പലുകൾ പിടിച്ചെടുക്കാനും തുടങ്ങി. ഇതിൽ [[റഷ്യ|റഷ്യയിലെ]] ചക്രവർത്തിനിയായ കാതറൈൻ II (1728-96) പ്രതിഷേധിക്കുകയും 1780-ൽ റഷ്യയും [[സ്വീഡൻ|സ്വീഡനും]] [[ഡെന്മാർക്ക്|ഡെന്മാർക്കും]] ചേർന്ന് ഇംഗ്ലണ്ടിനെതിരായി ഒരു സായുധനിഷ്പക്ഷതാ (Armed neutrality) സഖ്യം ഉണ്ടാക്കുകയും ചെയ്തു. പിന്നീട് പ്രഷ്യയും പോർച്ചുഗലും ഇറ്റലിയിലെ 'രണ്ടു സിസിലികൾ‍' എന്ന രാഷ്ട്രവും വിശുദ്ധ റോമാസാമ്രാജ്യവും ഈ സഖ്യത്തിൽ ചേർന്നു. അങ്ങനെ യൂറോപ്യൻ രാഷ്ട്രങ്ങളെല്ലാംതന്നെ ബ്രിട്ടന്റെ ശത്രുക്കളായിത്തീർന്നു. എന്നാൽ ഫ്രാൻസും സ്പെയിനും ഹോളണ്ടും മാത്രമേ സജീവമായി യുദ്ധരംഗത്തുണ്ടായുള്ളു. ഹോളണ്ട് നോർത്ത് സീയിൽ ശല്യമുണ്ടാക്കി. എന്നാൽ ഫ്രാൻസും സ്പെയിനും ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും തുറന്ന ആക്രമണം നടത്തി.
 
ഇതുകൂടാതെ ബ്രിട്ടീഷ് ഗവൺമെന്റിന് ബ്രിട്ടീഷ് ദ്വീപുകളിൽനിന്നുള്ള എതിർപ്പിനെയും നേരിടേണ്ടി വന്നു. അയർലണ്ടിൽ ലഹള ഉണ്ടായതു കൂടാതെ ഇംഗ്ലണ്ടിൽത്തന്നെ വില്യം പിറ്റ്, എഡ്മണ്ട് ബർക്ക്, ചാൾസ് ജെയിംസ് ഫോക്സ് തുടങ്ങിയ നേതാക്കന്മാർ അമേരിക്കയോട് പരസ്യമായി കൂറു കാണിച്ചു. അമേരിക്കയിലേക്കു കപ്പലും പട്ടാളവും അയയ്ക്കുന്നതോടുകൂടിത്തന്നെ സ്പെയിനിന്റെയും ഫ്രാൻസിന്റെയും ആക്രമണത്തിൽനിന്നു സ്വന്തം രാജ്യത്തിന്റെ തെക്കേ കടൽത്തീരം സംരക്ഷിക്കേണ്ട ഭാരവും ബ്രിട്ടനു വന്നുകൂടി. അതിലുപരിയായി നോർത്ത് സീയിലും കരിബീയൻ കടലിലും വിദൂരമായ ബംഗാൾ ഉൾക്കടലിലും ഡച്ചുകാരെയും ഫ്രഞ്ചുകാരെയും നേരിടാൻ നാവികസൈന്യത്തെ അയയ്ക്കേണ്ട ബാധ്യതയുംബാദ്ധ്യതയും വന്നുചേർന്നു. ചുരുക്കത്തിൽ ബ്രിട്ടന് 3 ഭൂഖണ്ഡങ്ങളിൽ ഒരേ സമയത്തു യുദ്ധം ചെയ്യേണ്ടി വന്നു. 1779-ൽ ഫ്രഞ്ച്-സ്പാനിഷ് നാവികസേന ബ്രിട്ടനെ ആക്രമിക്കുമെന്നു ഭീഷണിപ്പെടുത്തി. മെഡിറ്ററേനിയനിലെ ബ്രിട്ടീഷ് സാമ്രാജ്യപ്രദേശങ്ങളെ സ്പെയിനും ഫ്രാൻസും കൂട്ടായി ആക്രമിക്കുകയും മിനോർക്ക ദ്വീപ് കൈവശപ്പെടുത്തുകയും ചെയ്തു. ജിബ്രാൾട്ടറിലെ ബ്രിട്ടീഷ് സൈന്യം ശത്രുക്കളെ തോല്പിച്ചതിനാൽ [[ജിബ്രാൾട്ടർ]] തുറമുഖം ബ്രിട്ടനു നഷ്ടപ്പെട്ടില്ല.
==ബ്രിട്ടന്റെ കീഴടങ്ങൽ==
[[വടക്കേ അമേരിക്ക|വടക്കേ അമേരിക്കയിൽ]] കോളനിക്കാർ ഫ്രഞ്ചു യുദ്ധക്കപ്പലുകളുടെയും ഫ്രഞ്ചു കരസേനയുടെയും സഹായത്തോടുകൂടി ബ്രിട്ടീഷ് സൈന്യത്തിന്റെമേൽ നിർണായകമായ വിജയം നേടി. വാഷിങ്ടന്റെ നേതൃത്വത്തിലുള്ള അമേരിക്കൻ സൈന്യവും മാർക്യൂസ് ദെ ലാഫീറ്റിന്റെ നേതൃത്വത്തിലുള്ള ഫ്രഞ്ചു സൈന്യവും ഫ്രഞ്ചു നാവികസേനയുംകൂടി ബ്രിട്ടീഷ് സേനാനായകനായ [[കോൺവാലിസ് പ്രഭു|കോൺവാലിസ് പ്രഭുവിനെ]] വെർജീനിയയിലെ യോർക്ക്ടൗണിൽവച്ച് എല്ലാ വശങ്ങളിൽനിന്നും വളഞ്ഞു. 1781 ഒക്ടോബർ 19-ന് 7,000 പട്ടാളക്കാരോടുകൂടി കോൺവാലിസ് കീഴടങ്ങി. യൂറോപ്പിലും വെസ്റ്റ് ഇൻഡീസിലും ഏഷ്യയിലും ശത്രുക്കളെ നേരിടുന്നതിനായി സൈന്യങ്ങളെ നിർത്താൻ നിർബന്ധിതയായ ബ്രിട്ടന് അമേരിക്കയിലേക്ക് കൂടുതൽ സൈന്യങ്ങളെ അയയ്ക്കാൻ നിർവാഹമില്ലാത്ത സ്ഥിതി വന്നു. യുദ്ധത്തിലെ എല്ലാ സമരമുഖങ്ങളിലും ഒറ്റയ്ക്കു ശത്രുക്കളെ നേരിടേണ്ടി വന്ന ബ്രിട്ടൻ തളർന്നു. 1783 സെപ്തംബർ 3-ന് ബ്രിട്ടൻ [[പാരിസ്|പാരിസിൽ]] വച്ച് അമേരിക്കൻ കോളനികളുമായി സമാധാനക്കരാർ ഒപ്പുവച്ചു; ഫ്രാൻസും സ്പെയിനുമായി മറ്റൊരു സമാധാനക്കരാർ വേഴ്സയിലിൽ (Versailles) വച്ചും. അതോടെ അമേരിക്കൻ സ്വാതന്ത്ര്യസമരം അവസാനിച്ചു.
"https://ml.wikipedia.org/wiki/അമേരിക്കൻ_സ്വാതന്ത്ര്യസമരം" എന്ന താളിൽനിന്ന് ശേഖരിച്ചത്