"അഫ്ഗാനിസ്താനിലെ സോവിയറ്റ് യുദ്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Image:BMD-1_in_Afganistan.JPG നെ Image:BMD-1_in_Afghanistan.jpg കൊണ്ട് നീക്കം ചെയ്യുന്നു. (ചെയ്തത്:CommonsDelinker കാരണം: [[:commons:COM:FR|Fi
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 64:
1979 മദ്ധ്യത്തോടെ കാബൂളിലെ കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ നില, വളരെ വഷളാകുകയും അതോടെ [[സോവിയറ്റ് യൂനിയൻ]] അഫ്ഗാനിസ്താനിൽ സ്വാധീനം വർദ്ധിക്കാനാരംഭിക്കുകയും ചെയ്തു. 1979 ജൂണിൽ കാബൂളിന് വടക്കുള്ള [[ബെഗ്രാം|ബെഗ്രാമിലെ]] വ്യോമസേനാകേന്ദ്രത്തിന്റെ നിയന്ത്രണം സോവിയറ്റ് സേന ഏറ്റെടുത്തു.
 
[[നൂർ മുഹമ്മദ് താരക്കി|നൂർ മുഹമ്മദ് താരക്കിയുടെ]] മരണശേഷം അധികാരത്തിൽ വന്ന കമ്മ്യൂണിസ്റ്റ് പ്രസിഡണ്ടായ [[ഹഫീസുള്ള അമീൻ]], അമേരിക്കയുടേയും പാകിസ്താന്റേയും താല്പര്യങ്ങൾക്കനുസരിച്ച് ഇസ്ലാമികവാദികളുമായി അനുരഞ്ജനശ്രമങ്ങൾ നടത്തിയെങ്കിലും പ്രതീക്ഷിച്ച ഫലമുണ്ടായില്ല. മാത്രമല്ല സോവിയറ്റ് യൂനിയനുമായുള്ള ബന്ധം കുറക്കാനും ഹഫീസുള്ള ശ്രമങ്ങൾ നടത്തി. [[ഇറാനിലെ ഇസ്ലാമികവിപ്ലവം]] കഴിഞ്ഞുള്ള കാലമായതിനാൽ, അഫ്ഗാനിസ്താനിലെ നിയന്ത്രണം തന്ത്രപരമായി പ്രധാനപ്പെട്ടതാണെന്ന് സോവിയറ്റ് യൂനിയൻ മനസിലാക്കിയിരുന്നുമനസ്സിലാക്കിയിരുന്നു. ഇതിനെത്തുടർന്ന് [[മാർഷൽ സെർജി സോക്കോലോവ്|മാർഷൽ സെർജി സോക്കോലോവിന്റെ]] നേതൃത്വത്തിൽ സോവിയറ്റ് സൈന്യം, 1979 ഡിസംബറിൽ അഫ്ഗാനിസ്താനിൽ പ്രവേശിക്കുകയും പ്രധാനകേന്ദ്രങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തു. ഡിസംബർ 27-ന് കാബൂളിലെ സൈനികകേന്ദ്രങ്ങളെയെല്ലാം നിയന്ത്രണത്തിലാക്കിയ സോവിയറ്റ് സേന, ഹഫീസുള്ള അമീന്റെ വസതിയായ ദാരുൾ അമാൻ കൊട്ടാരവും പിടിച്ചെടുത്തു. ഈ ആക്രമണത്തിൽ ഹഫീസുള്ളാ അമീൻ കൊല്ലപ്പെടുകയും ചെയ്തു.
 
ഹഫീസുള്ള അമീൻ, [[സി.ഐ.എ.]] ചാരനായിരുന്നു എന്നാണ് സൈനികാധിനിവേശത്തിന് ന്യായീകരണമായി സോവിയറ്റ് യൂനിയനും, പിന്നീട് അധികാരത്തിൽ വന്ന മർക്സിസ്റ്റ് സർക്കാരും വിശദീകരിച്ചത്. [[ഹഫീസുള്ള അമീൻ|ഹഫീസുള്ള അമീനും]] [[ഹെക്മത്യാർ|ഹെക്മത്യാറിന്റെ]] ഹിസ്ബ്-ഇ ഇസ്ലാമിയും ചേർന്ന് ഒരു അട്ടിമറിശ്രമം നടത്തി എന്നും ഡീസംബർ 29-നായിരുന്നു ഇത് നടപ്പിൽ വരേണ്ടിയിരുന്നതെന്നും കൂട്ടത്തിൽ ആരോപിക്കപ്പെട്ടു.<ref name=afghans19/>
വരി 107:
യുദ്ധം നടക്കുന്ന സമയത്തുതന്നെയായിരുന്നു സോവിയറ്റ് യൂനിയനിൽ [[ഗോർബച്ചേവ്]] അധികാരത്തിലെത്തുന്നതും, തന്റെ [[ഗ്ലാസ്നോസ്റ്റ് പെരെസ്ട്രോയിക]] (glasnost and perestroika) നയങ്ങൾ ഉപയോഗിച്ച് ഭരണം സുതാര്യമാക്കാനും ഭരണതലത്തിൽ അഴിച്ചുപണി നടത്താനും ആരംഭിച്ചത്. ഇത് സോവിയറ്റ് സമൂഹത്തിൽ സമൂലമായ മാറ്റങ്ങൾക്ക് കാരണമാകുകയും അത് ആത്യന്തികമായി 1991-ൽ [[സോവിയറ്റ് യൂനിയന്റെ ശിഥിലീകരണം|സോവിയറ്റ് യൂനിയന്റെ ശിഥിലീകരണത്തിലേക്കും]] നയിച്ചു.
 
അഫ്ഗാനിസ്താനിലെ യുദ്ധം, സോവിയറ്റ് യൂനിയന്റെ ശിഥിലീകരണത്തിൽ ചെറുതല്ലാത്ത പങ്കുവഹിച്ചിട്ടുണ്ട്. അഫ്ഗാനിസ്താനിലെ സോവിയറ്റ് അധിനിവേശത്തെക്കുറിച്ച് റഷ്യയിലും മറ്റും പുറത്തിറങ്ങിയ ഗ്രന്ഥങ്ങളിൽ നിന്ന് സോവിയറ്റ് സൈനികർക്ക്, പ്രത്യേകിച്ചും താഴ്ന്ന പദവികളിലുള്ളവർക്ക്, ഈ യുദ്ധത്തിൽ മടുപ്പും താല്പര്യക്കുറവും അനുഭവപ്പെട്ടിരുന്നു എന്ന് മനസിലാക്കാംമനസ്സിലാക്കാം. വന്യവും വാസയോഗ്യമല്ലാത്തതുമായ ഈ രാജ്യത്ത് തങ്ങൾ അധിനിവേശം നടത്തിയതിന്റെ ആവശ്യകത, ഇവർക്ക് മനസിലായിരുന്നില്ലമനസ്സിലായിരുന്നില്ല അല്ലെങ്കിൽ അവരെ ബോധ്യപ്പെടുത്താൻ നേതൃത്വത്തിന് സാധിച്ചിരുന്നില്ല. മിക്കവാറും അഫ്ഗാനികളും സോവിയറ്റ് സൈനികരെ വെറുത്തിരുന്നു എന്നവർക്കറിയാമായിരുന്നു. അഫ്ഗാൻ സൈന്യവും കാബൂളിലെ ഭരണനേതൃത്വവും വിശ്വസിക്കാൻ കൊള്ളാത്തവരാണെന്നും അവർ മനസിലാക്കിമനസ്സിലാക്കി. അഫ്ഗാൻ സർക്കാരിലെ ഉന്നതരുടെ നന്ധുക്കൾ പലരും മുജാഹിദീനുകൾക്കൊപ്പം ചേർന്ന് യുദ്ധം ചെയ്തിരുന്നു. ഇതിലൂടെ പ്രധാനപ്പെട്ട വിവരങ്ങൾ പ്രതിരോധകക്ഷികൾക്ക് ചോർന്ന് ലഭിക്കുകയും ചെയ്തു. സോവിയറ്റ് സൈനികരെ സംബന്ധിച്ചിടത്തോളം, അഫ്ഗാനിസ്താൻ, ഒരു ചതുപ്പുനിലമായിരുന്നു. അതുകൊണ്ട് ഈ യുദ്ധത്തെ സോവിയറ്റുകളുടെ വിയറ്റ്നാം എന്നും പറയപ്പെടുന്നു.
 
യുദ്ധം കഴിഞ്ഞു തിരിച്ചെത്തിയ ഏഴരലക്ഷം സോവിയറ്റ് ഭടന്മാരുടെ ദുരിതകഥകൾ സോവിയറ്റ് യൂനിയനിൽ പാട്ടായി. സോവിയറ്റ് യൂനിയന്റെ പതനത്തിന് [[അഫ്ഗാൻ മുജാഹിദീൻ|മുജാഹിദീൻ]] ആണ് പൂർണ്ണ ഉത്തരവാദി എന്ന് പറയാനാകില്ലെങ്കിലും സോവിയറ്റ് ശിഥിലീകരണത്തിൽ മുജാഹിദീന്റെ പങ്ക് ചെറുതല്ല. അഫ്ഗാനിസ്താനിൽ നിന്നുള്ള പിന്മാറ്റം, സോവിയറ്റ് യൂനിയനിലെ ജനങ്ങളേയും സൈന്യത്തേയും നിരാശരാക്കി. ഈ യുദ്ധം സോവിയറ്റ് യൂനിയന്റെ ഖജനാവ് കാലിയാക്കുകയും, അന്താരാഷ്ട്രനയതന്ത്രതലത്തിൽ ക്ഷീണമുണ്ടാക്കുകയും, സോവിയറ്റ് നേതാക്കൾക്ക്, അവരുടെ തന്നെ [[മാർക്സിസം|മാർക്സിസ്റ്റ്]] [[ലെനിനിസം|ലെനിനിനിസ്റ്റ്]] വിശ്വാസപ്രമാണങ്ങളിൽ അവിശ്വാസം വളർത്താനും കാരണമാക്കി.