"അപ്പോസ്തലിക പിന്തുടർച്ച" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 10:
 
==അഭിപ്രായഭിന്നത==
കാലക്രമേണ അപ്പോസ്തലിക പിന്തുടർച്ചയെപ്പറ്റി അഭിപ്രായ വ്യത്യാസങ്ങളുണ്ടായി. ക്രൈസ്തവസഭ റോമാസാമ്രാജ്യത്തിലെ ഔദ്യോഗിക മതമായപ്പോൾ മതനേതാക്കൻമാരായ ബിഷപ്പുമാരുടെ ഉത്തരവാദിത്വംഉത്തരവാദിത്തം കൂടുതൽ വ്യാപകമായി. ആധ്യാത്മിക നേതൃത്വത്തിനുപുറമേ രാജ്യഭരണത്തിലും ശ്രദ്ധിക്കേണ്ടിവന്നപ്പോൾ അതു സഭയുടെ അധഃപതനത്തിന് വഴിതെളിച്ചു എന്നു ചരിത്രകാരൻമാർ ചൂണ്ടിക്കാണിക്കുന്നു{{അവലംബം}}.
 
16-ആം നൂറ്റാണ്ടിൽ നിലവിലിരുന്ന ഭരണരീതിയെ [[മാർട്ടിൻ ലൂഥർ]] വിമർശിച്ചു. അപ്പോസ്തലിക പിന്തുടർച്ചയും ബിഷപ്പുമാരുടെ പ്രത്യേക പദവികളും തെറ്റാണെന്ന് ഇദ്ദേഹം അഭിപ്രായപ്പെട്ടു. അപ്പോസ്തലിക പാരമ്പര്യം ബൈബിളധിഷ്ടിതമാണെന്നും [[ബൈബിൾ]] പഠിക്കുന്നതുമൂലം അതു ലഭിക്കുമെന്നും അപ്പോസ്തലിക പിന്തുടർച്ചയുടെ ആവശ്യമില്ലെന്നും പ്രൊട്ടസ്റ്റന്റുകാർ വാദിക്കുന്നു. പ്രൊട്ടസ്റ്റന്റ് ആശയങ്ങൾ മതനവീകരണത്തിനു കാരണമായി. ഇംഗ്ളണ്ടിലെ ഹെന്റി എട്ടാമന്റെ പുത്രൻ എഡ്വേർഡ് ആറാമന്റെ ഭരണകാലത്തു ബിഷപ്പുമാരെ വാഴിക്കുന്നതിനുള്ള സഭയുടെ ഔദ്യോഗിക പ്രാർഥനാക്രമത്തിൽ കുറെ മാറ്റങ്ങൾ വരുത്തി. പിന്നീട് എലിസബത്തു രാജ്ഞിയും ഈ പ്രാർഥനാക്രമത്തിനു ചില മാറ്റങ്ങൾ വരുത്തി അംഗീകരിച്ചു നടപ്പിലാക്കി. ഇതു കത്തോലിക്കരും ആംഗ്ലിക്കൻ സഭക്കാരും തമ്മിലുള്ള അപ്പോസ്തലിക പിന്തുടർച്ചയെപ്പറ്റിയുള്ള അഭിപ്രായഭിന്നതയെ വർധിപ്പിച്ചു. ബിഷപ്പുമാർ അപ്പോസ്തലൻമാരുടെ പിന്തുടർച്ചക്കാരാണെന്നും ഔദ്യോഗിക പ്രാർഥനാക്രമം, പ്രൊട്ടസ്റ്റന്റ് ആശയങ്ങൾക്കനുസരിച്ച് മാറ്റം വരുത്തിയതിനാൽ ക്രൈസ്തവ പൌരോഹിത്യത്തെപ്പറ്റിയുള്ള ശരിയായ ധാരണ ആംഗ്ലിക്കൻ സഭയ്ക്ക് നഷ്ടമായെന്നും കത്തോലിക്കർ പറയുന്നു.
"https://ml.wikipedia.org/wiki/അപ്പോസ്തലിക_പിന്തുടർച്ച" എന്ന താളിൽനിന്ന് ശേഖരിച്ചത്