"അന്തർദേശീയ നീതിന്യായ കോടതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) United Nations
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 29:
 
==ഘടന==
രക്ഷാസമിതി(Security Council)യും പൊതുസഭയും (General Assembly) പ്രത്യേകം തിരഞ്ഞെടുക്കുന്ന 15 ജഡ്ജിമാരാണ് കോടതിയിലുള്ളത്. ഓരോ മൂന്നുവർഷം കഴിയുമ്പോഴും ഇവരിൽ മൂന്നിലൊന്നുഭാഗം വിരമിക്കുന്നു. ഉദ്യോഗ കാലാവധി ഒൻപത് കൊല്ലമാണ്. വിരമിച്ചവർ വീണ്ടും തിരഞ്ഞെടുക്കപ്പെടുന്നതിൽ വിലക്കൊന്നുമില്ല. സ്വന്തം രാജ്യങ്ങളിലെ ഏറ്റവും ഉന്നതമായ ന്യായാസനങ്ങളിൽ നിയമിക്കപ്പെടാൻ യോഗ്യതയുള്ളവരോ, അന്താരാഷ്ട്രനിയമശാസ്ത്ര വിദഗ്ധരോവിദഗ്ദ്ധരോ ആയിട്ടുള്ളവരിൽ നിന്നാണ് ജഡ്ജിമാരെ തിരഞ്ഞെടുക്കുന്നത്. വിവിധ സംസ്കാരികമേഖലകളുടേയും സാർവലൌകിക നീതിശാസ്ത്രത്തിന്റേയും പ്രാതിനിധ്യം വഹിക്കുന്നവരായിരിക്കും ജഡ്ജിമാർ. രക്ഷാസമിതിയിൽനിന്നുള്ള തിരഞ്ഞെടുപ്പിന് ചില പ്രത്യേക നടപടിക്രമങ്ങളുണ്ട്. സ്ഥിരാംഗങ്ങളുടെ നിഷേധാ(veto)ധികാരം ഇവിടെ പ്രയോഗിക്കപ്പെടാറില്ല. സ്വന്തം രാഷ്ട്രത്തിന്റെ പ്രതിനിധിയായ ഒരു ജഡ്ജി ഇല്ലാതിരിക്കുമ്പോൾ ഒരു കക്ഷിക്ക് ഒരു താത്കാലിക (adhoc) ജഡ്ജിയെ നാമനിർദേശംനാമനിർദ്ദേശം ചെയ്യാം. ഒരു രാഷ്ട്രത്തിന് ഒരേസമയം രണ്ടു ജഡ്ജിമാരുണ്ടായിരിക്കാൻ പാടില്ല. ഒരു കേസിൽ അഭിഭാഷകനായി കോടതിയിൽ ഹാജരായിട്ടുള്ള ഒരാൾ അതേ കേസിൽ ഒരു ജഡ്ജിയായി നിയമിക്കപ്പടാൻ അർഹനല്ല എന്ന് 17(2)-ാം വകുപ്പ് അനുശാസിക്കുന്നു. ഒരു ജഡ്ജിയെ പിരിച്ചയക്കണമെങ്കിൽ കോടതിയിലുള്ള മറ്റെല്ലാ ജഡ്ജിമാരും അക്കാര്യത്തിൽ ഏകകണ്ഠമായ തീരുമാനം എടുക്കേണ്ടതുണ്ട്. സർ. ബി. നരസിംഹറാവു (ഇന്ത്യ), സർ എം. സഫറുള്ളാഖാൻ (പാകിസ്താൻ) തുടങ്ങിയവർ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ സേവനമനുഷ്ഠിച്ചിട്ടുള്ള പ്രശസ്തരായ ജഡ്ജിമാരാണ്.
 
വരി 41:
 
==തർക്കപ്രശ്നങ്ങളിൽ അധികാരപരിധി.==
അംഗരാഷ്ട്രങ്ങൾ ഫയൽ ചെയ്യുന്നതും ഐക്യരാഷ്ട്രചാർട്ടറിനോ നിലവിലുള്ള ഏതെങ്കിലും ഉടമ്പടിക്കോ വിധേയമായതും ആയ എല്ലാ കേസുകളും കേൾക്കാനും വിധികല്പിക്കാനും അന്താരാഷ്ട്രകോടതിക്ക് അധികാരമുണ്ട് (കോടതി നിയമാവലിയുടെ 36ധ1പ-ാം വകുപ്പ്). ഒരു താത്കാലിക യോജിപ്പിന്റെ (adhoc agreement) അടിസ്ഥാനത്തിലുള്ള അധികാര പരിധിനിർണയത്തിൽ, മറ്റു കാര്യങ്ങളിൽ പതിവുള്ളതുപോലെ, വേണമെങ്കിൽ കോടതിക്ക് ഒരു ഒത്തുതീർപ്പ് കൈവരുത്താവുന്നതാണ്. എന്നാൽ കോർഫു ചാനൽ കേസി(Corfu Channel Case)ന്റെ പ്രാരംഭവാദത്തിൽ അൽബേനിയൻ വിദേശകാര്യോപമന്ത്രി കോടതിയിലെ രജിസ്ട്രാർക്കെഴുതിയ ഒരു കത്ത് അൽബേനിയയുടെ സമ്മതപ്രകടനമായി കോടതി സ്വീകരിക്കുകയുണ്ടായി. കോടതിയുടെ അധികാരം പ്രയോഗിക്കുന്നതിന് ഇരുകക്ഷികളുടേയും മുൻകൂട്ടിയുള്ള സമ്മതം ആവശ്യമാണെന്ന് ഐക്യരാഷ്ട്രചാർട്ടറിലോ കോടതിനിയമാവലിയിലോ ഒരിടത്തും പറയുന്നില്ല. ഏതെങ്കിലും കക്ഷി ആക്ഷേപം പുറപ്പെടുവിക്കുകയാണെങ്കിൽ ജഡ്ജിമാർ തന്നെയാണ് അധികാരപരിധിയെ സംബന്ധിക്കുന്ന പ്രശ്നം തീരുമാനിക്കേണ്ടത് (36ധ6പ-ാം വകുപ്പ്). ഐക്യരാഷ്ട്രസംഘടനയിലെ ചില ഉപസമിതികൾക്ക്, അവയുടെ ഭരണഘടനാ വ്യവസ്ഥയ്ക്ക് വിധേയമായി അംഗരാഷ്ട്രങ്ങൾ തമ്മിലുള്ള തർക്കത്തിൽ ഒത്തുതീർപ്പുണ്ടാക്കാൻ ശ്രമിക്കാം; അതനുസരിച്ചുണ്ടാകുന്ന കരാറിൻമേലാണ് ഈ അവസരങ്ങളിൽ കോടതിയുടെ അധികാരപരിധി നിർണയിക്കപ്പെടുക. എല്ലാ നിയമപ്രശ്നങ്ങളിലും തർക്കങ്ങളിലും കോടതിയുടെ അധികാരപരിധി തങ്ങൾ അംഗീകരിക്കുന്നതായി പ്രഖ്യാപിക്കാൻ അംഗരാഷ്ട്രങ്ങൾക്ക് 'ഐച്ഛികം' ആയ അവകാശം കൊടുക്കുന്നതാണ് (36ധ2പ-ാം വകുപ്പ്). ഒരു സഖ്യത്തെക്കുറിച്ചുള്ള വ്യാഖ്യാനത്തെയോ, ഏതെങ്കിലും അന്താരാഷ്ട്രനിയമപ്രശ്നത്തെയോ, അന്താരാഷ്ട്രബാധ്യതകളുടെഅന്താരാഷ്ട്രബാദ്ധ്യതകളുടെ ലംഘനത്തിന് ഇടയാക്കിയേക്കാവുന്ന ഏതെങ്കിലും പ്രവൃത്തിയെയോ അതിന്റെ ഫലമായി ഉണ്ടാകാൻ ഇടയുള്ള ഏതെങ്കിലും നഷ്ടപരിഹാരത്തിന്റേയും പ്രായശ്ചിത്തത്തിന്റേയും സ്വഭാവത്തെയോ സംബന്ധിക്കുന്നതാകാം ഈ 'ഐച്ഛിക' പ്രയോഗം. സ്വമേധയാ കോടതിയുടെ അധികാരപരിധി ഒരിക്കൽ അംഗീകരിച്ചുകഴിഞ്ഞാൽ പിന്നെ അത് അനുസരിക്കണമെന്ന കാര്യം നിർബന്ധിതമാണ്. ഈ ഐച്ഛികാവകാശം ഉഭയാപേക്ഷിതമായി അംഗീകരിക്കപ്പെടുന്നതിന് ഇരുരാഷ്ട്രങ്ങളുടേയും പരസ്പര ബാധ്യതബാദ്ധ്യത സാധുവായിരിക്കണമെന്നുണ്ട്. ഒരു നിശ്ചിത കാലത്തേക്കുള്ള ഈ ഐച്ഛികാവകാശപ്രഖ്യാപനം ആ ഘട്ടം അവസാനിക്കുന്നതിനുമുമ്പ് ഏകപക്ഷീയമായി പിൻവലിക്കുക സാധ്യമല്ല; രാഷ്ട്രങ്ങൾ എന്തെങ്കിലും മുൻവ്യവസ്ഥകൾ വയ്ക്കുന്നതുകൊണ്ട് കോടതിയുടെ അധികാരപരിധിക്ക് ഊനം തട്ടുകയുമില്ല. ഇങ്ങനെ മുൻവ്യവസ്ഥകൾ വയ്ക്കുന്നത് ഐക്യരാഷ്ട്രചാർട്ടറിലെ 2ധ7പ-ാം വകുപ്പിൽ പരാമർശിച്ചിട്ടുള്ള 'ആഭ്യന്തരാധികാരപരിധി'(Domestic Jurisdiction)യുടെ അടിസ്ഥാനത്തിലാണ്. ദേശീയസുരക്ഷിതത്വത്തെക്കുറിച്ചുള്ള പ്രശ്നങ്ങൾ വിവരിച്ചുകൊണ്ട് ബ്രിട്ടൻ 1955-ലും 1957-ലും ഇങ്ങനെ ചില മുന്നുപാധികൾ വയ്ക്കുകയുണ്ടായി. കോടതിനിയമാവലിയിലെ 36ധ6പ-ാം വകുപ്പനുസരിച്ചുള്ള അധികാരപരിധി വ്യവസ്ഥകളെ പരാജയപ്പെടുത്താൻ ഇവ ഇടയാക്കും.
 
==കോടതിയുടെ നിയമവ്യവസ്ഥകൾ.==
"https://ml.wikipedia.org/wiki/അന്തർദേശീയ_നീതിന്യായ_കോടതി" എന്ന താളിൽനിന്ന് ശേഖരിച്ചത്