"അന്ത്യാവസ്ഥാസിദ്ധാന്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

36 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
(ചെ.)
യന്ത്രം - അക്ഷരപിശകുകൾ
(ചെ.) (യന്ത്രം - അക്ഷരപിശകുകൾ)
==[[ക്രിസ്തുമതം]]==
 
ദൈവം ചരിത്രത്തെ നിയന്ത്രിക്കുന്നു. അദ്ദേഹം അതിനെ പൂർണമാക്കും. സൌഭാഗ്യപൂരിതമായ ദൈവരാജ്യം വരും. 'യാഹ്വേയുടെ ദിനത്തിൽ' ദൈവം ദുഷ്ടരെ വധിക്കും. തിന്മ പ്രവർത്തിക്കുന്നവൻ നശിക്കും. എങ്കിലും ജനത്തിന്റെ ഒരു ഭാഗം രക്ഷ പ്രാപിക്കും. തുടർന്ന് ദൈവരാജ്യം സ്ഥാപിതമാകും. മരിച്ചവർ 'ഷിയോൽ' എന്ന സ്ഥലത്ത് കഴിയുന്നു. 'ഷിയോൽ' ഒരുതരം സ്വപ്നലോകമാണ്. ശരിയായ വ്യക്തിത്വമോ മാനസികവ്യാപാരങ്ങളോ അവിടെയില്ല. സുകൃതികൾ മഹത്വത്തിൽമഹത്ത്വത്തിൽ ഉയിർക്കുമെന്നും ദുഷ്ടർ നിത്യമായ അപമാനം അനുഭവിക്കുമെന്നും ഉള്ള വിശ്വാസം ബി.സി. 2-ാം ശ.-ത്തിൽ പ്രബലമായി. പുതിയ യുഗത്തിന്റെ ഉദയത്തിനു മുമ്പായി പ്രകൃതിവിക്ഷോഭങ്ങളും ദുഷ്ടന്മാരുടെ പരാജയവും ഉണ്ടാകുമെന്ന് വെളിപ്പാട് സാഹിത്യത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. മിശിഹ പ്രത്യക്ഷനായി അന്ത്യന്യായവിധി നടത്തും (നോ: അന്ത്യന്യായവിധി). പഴയ ലോകം നശിക്കും. പുതിയ യെരുശലേം സ്വർഗത്തിൽ നിന്നിറങ്ങിവരും. അത് തെരഞ്ഞെടുക്കപ്പെട്ടവരുടെ വാസസ്ഥലമായിരിക്കും. പ്രവാചകന്മാർ പ്രതീക്ഷിച്ചിരുന്ന നിർണായകമായ ദൈവികസമ്പർക്കം ക്രിസ്തുവിൽ സംഭവിച്ചിരിക്കുന്നുവെന്നും, ക്രിസ്തുവിലൂടെ 'അന്ത്യം' ലോകത്തിൽ പ്രവേശിച്ചുകഴിഞ്ഞുവെന്നും പുതിയ നിയമകർത്താക്കൾ പഠിപ്പിച്ചു. ക്രിസ്തുവിലൂടെ ദൈവരാജ്യം ഭൂമിയിൽ പ്രവേശിച്ചു. എന്നാൽ ദൈവരാജ്യം അതിന്റെ പൂർണതയിൽ ഇനിയും വരുവാനിരിക്കുന്നതേയുള്ളു. യേശുവിന്റെ പുനരാഗമനത്തിൽ അതു സംഭവിക്കും. അന്ന് അർഹതാടിസ്ഥാനത്തിലായിരിക്കും സ്വർഗരാജ്യപ്രവേശനം.
 
മരണം പാപത്തിന്റെ ശിക്ഷയാണ്. എന്നാൽ ദൈവസ്നേഹത്തിൽ മരിക്കുന്നവന് മരണം ജീവനിലേക്കുള്ള കവാടമാണ്. മരണശേഷം യോഗ്യതയ്ക്ക് ഏറ്റക്കുറവുണ്ടാകുന്നില്ല. ഓരോരുത്തർക്കും യോഗ്യതാനുസരണം സമ്മാനമോ ശിക്ഷയോ ലഭിക്കുന്നു. മനുഷ്യന്റെ നിർണായകമായ അന്ത്യം സ്വർഗമോ നരകമോ ആണ്; രണ്ടും നിത്യമാണ്. മഹത്വംമഹത്ത്വം പ്രാപിച്ച ക്രിസ്തുവിന്റെ സവിധത്തിൽ ഇരിക്കുന്നതും ക്രിസ്തുവഴി ദൈവവുമായി സമ്പർക്കത്തിലിരിക്കുന്നതുമാണ് സ്വർഗം. സ്വർഗം പ്രതിഫലം എന്നതിനെക്കാൾ ദൈവദാനമാണ്. എന്നാൽ നരകശിക്ഷയുടെ മുഖ്യോത്തര വാദിത്വം മനുഷ്യനാണ്. സ്നേഹത്തിന്റെ അഭാവമാണ് നരകശിക്ഷയുടെ അടിസ്ഥാന ഘടകം. നരകവാസികൾ ഘോരപീഡകൾ അനുഭവിക്കും.
 
അന്ത്യകാലസമൂഹമായ സഭ മാനവസമൂഹത്തെയും സൃഷ്ടിയെ മുഴുവനും നവീകരിക്കുന്ന ശ്രമത്തിൽ ഏർപ്പെട്ടിരിക്കുന്നു. ലോകാവസാനത്തിലായിരിക്കും സഭയുടെ പൂരണം. അന്ന് യേശു വീണ്ടും വരും. അദ്ദേഹം മൃതശരീരങ്ങളെ പുനർജീവിപ്പിക്കും. സുകൃതികൾ മഹത്വത്തിന്റെമഹത്ത്വത്തിന്റെ ശരീരവും ദുഷ്ടജനങ്ങൾ അപമാനത്തിന്റെ ശരീരവും സ്വീകരിക്കും. ക്രിസ്തുവിന്റെ പുനരാഗമനത്തിൽ അന്ത്യന്യായവിധി നടക്കുന്നു. സുകൃതികൾ മഹത്വപൂർണമായമഹത്ത്വപൂർണമായ ശരീരങ്ങളോടെ സ്വർഗസൌഭാഗ്യം പ്രാപിക്കുന്നു. അവർ ദൈവമഹത്വംദൈവമഹത്ത്വം ദർശിച്ചുകൊണ്ട് നിത്യാനന്ദം അനുഭവിക്കും. മനുഷ്യനെ അനുഗമിച്ച് പ്രപഞ്ചവും മഹത്വംമഹത്ത്വം പ്രാപിക്കും. ദുഷ്ടമനുഷ്യർ നരകത്തിൽ നിത്യശിക്ഷ അനുഭവിക്കും.
 
{{സർവ്വവിജ്ഞാനകോശം}}
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2280070" എന്ന താളിൽനിന്ന് ശേഖരിച്ചത്